പ്രതീകാത്മക ചിത്രം (Photo: Ajeeb Komachi)
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ലിവിങ് റൂം. സാധാരണ നല്‍കാറുള്ള ലിവിങ് ഏരിയയ്ക്ക് പുറമെ ഇപ്പോള്‍ നിര്‍മിക്കുന്ന മിക്ക വീടുകള്‍ക്കും ഫാമിലി ലിവിങ് എന്നൊരു പ്രത്യേക ഇടം കൂടി നല്‍കാറുണ്ട്. കുടുംബാംഗങ്ങളും വീട്ടിലെത്തുന്ന അതിഥികളും ഒന്നിച്ചിരിക്കുന്ന സ്ഥലമെന്ന നിലയിലും ലിവിങ് ഏരിയയ്ക്ക് പ്രധാന്യമേറെയാണ്. ലിവിങ് ഏരിയ മനോഹരമാക്കുന്നതിനുള്ള ഏതാനും എളുപ്പവിദ്യകള്‍ പരിചയപ്പെടാം.
ഓപ്പണ്‍-പ്ലാന്‍ ലേ-ഔട്ട്
ചുവരുകള്‍ കെട്ടി വേര്‍തിരിക്കാതെ ഓപ്പണ്‍ സ്റ്റൈലില്‍ ലിവിങ് ഏരിയ ഡിസൈന്‍ ചെയ്യാം. കിച്ചന്‍, ലിവിങ്, ഡൈനിങ് എന്നിവ ഓപ്പണ്‍ ശൈലിയില്‍ ഡിസൈന്‍ ചെയ്യാം. ഇവ മൂന്നും ഒരേ തീമില്‍ ഡിസൈന്‍ ചെയ്യാം. ഒരേ നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍, പെയിന്റ് എന്നിവ തിരഞ്ഞെടുക്കാം. ഓപ്പണ്‍ ശൈലിയില്‍ ലിവിങ് ഏരിയ തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ നേട്ടം അകത്തളത്തിന് കൂടുതല്‍ വിശാലത തോന്നുമെന്നതാണ്.
സൂര്യപ്രകാശം അകത്ത് എത്തട്ടെ
ഉള്ളില്‍ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതാണ് ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത ലിവിങ് ഏരിയ. ഇതിനായി വലുപ്പം കൂടിയ ജനാലകള്‍ ലിവിങ് ഏരിയയ്ക്ക് നല്‍കാം. സ്റ്റെയര്‍ കേസ് ഏരിയ ഇവിടെ നിന്നാണെങ്കില്‍ ഇവിടെ ജാളിയോ അല്ലെങ്കില്‍ മുകളില്‍ പര്‍ഗോളയോ നല്‍കി തടസ്സങ്ങളില്ലാതെ വായു, സൂര്യപ്രകാശം എന്നിവ ഉറപ്പുവരുത്താം. ഗ്ലാസ് ഡോറുകള്‍, ഗ്ലാസ് വാളുകള്‍ എന്നിവയെല്ലാം സൗകര്യമനുസരിച്ച് കൊടുക്കാം.
ലളിതമായ ഫര്‍ണിച്ചറുകള്‍
സുഖപ്രദമായതും ലളിതവുമായ ഫര്‍ണിച്ചറുകള്‍ ലിവിങ് ഏരിയയ്ക്കായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സോഫ, സെറ്റി, കസേരകള്‍ എന്നിവയ്ക്ക് ലെതര്‍, തുണികള്‍ എന്നിവ കൊണ്ടുള്ള അപ്‌ഹോള്‍സ്റ്ററി തയ്യാറാക്കാം. ആധുനിക ശൈലിയുള്ള ഡിസൈന്‍ ആണ് ലക്ഷ്യമിടുന്നതെങ്കില്‍ അലങ്കാരങ്ങള്‍ പരമാവധി ഒഴിവാക്കാം. ഇത് കൂടാതെ, ലിവിങ് ഏരിയയുടെ വലുപ്പം അനുസരിച്ച് ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
പ്രകൃതിദത്തമാകട്ടെ
തടി, മുള, കല്ലുകള്‍ എന്നിവയിലുള്ള വസ്തുക്കള്‍ കൊണ്ടാകട്ടെ ലിവിങ് ഏരിയയിലെ അലങ്കാരങ്ങള്‍. ഭിത്തിയില്‍ തൂക്കിയിടുന്ന അലങ്കാരവസ്തുക്കള്‍, ഫ്‌ളോറിങ്, ഫര്‍ണിച്ചറുകള്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നല്‍കാം.
ബില്‍റ്റ്-ഇന്‍-സ്‌റ്റോറേജ്
ലിവിങ് ഏരിയയില്‍ സ്ഥലപരിമിതി ഒഴിവാക്കാന്‍ ബില്‍റ്റ്-ഇന്‍-സ്റ്റോറേജ് കൊടുക്കാം. പതിവായി ഉപയോഗിക്കാത്ത സാധനങ്ങളെല്ലാം ഇതില്‍ സൂക്ഷിക്കാം. ബുക്ക് ഷെല്‍ഫ്, ടി.വി. യൂണിറ്റ്, ഡ്രോയറുകള്‍, കൗച്ച് എന്നിവയെല്ലാം ഇവിടെ കൊടുക്കാം.
Content Highlights: designing living room, myhome tips, myhome, veedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..