പ്രതീകാത്മക ചിത്രം | Photo: canva.com/
പുതിയ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ മിക്കവരും ഒരു കിടപ്പുമുറി മാസ്റ്റര്‍ ബെഡ്‌റൂമായി പ്ലാന്‍ ചെയ്യാറുണ്ട്. വലുപ്പത്തിലും സൗകര്യത്തിലും മറ്റ് മുറികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാസ്റ്റര്‍ ബെഡ് റൂം ഒരു പടി മുന്നിലാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാസ്റ്റര്‍ ബെഡ്‌റൂം കൂടുതല്‍ മനോഹരമാക്കാം. മാസ്റ്റര്‍ ബെഡ്‌റൂമിന് ആഡംബരം നിറയ്ക്കുന്ന ഏതാനും ടിപ്‌സുകള്‍ പരിചയപ്പെടാം.
ഇണങ്ങിയ ഫര്‍ണിച്ചറുകള്‍
ഉപയോഗപ്രദമായതും മുറിയുടെ അന്തരീക്ഷത്തിന് ഇണങ്ങിയതുമായ ഫര്‍ണിച്ചറുകള്‍ വേണം മാസ്റ്റര്‍ ബെഡ്‌റൂമിലേക്ക് തിരഞ്ഞെടുക്കാന്‍. മുറിയുടെ തീമിന് ചേരുന്ന നിറമുള്ള ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാം. ബെഡ്‌റൂമിലെ പ്രധാന ആകര്‍ഷണം കട്ടിലും കിടക്കയുമാണെന്ന കാര്യം മറന്ന് പോകരുത്. തടിയിലോ വുഡന്‍ ഫിനിഷിലുള്ള മെറ്റീരിയലോ വേണം കട്ടിലിന് വേണ്ടി തിരഞ്ഞെടുക്കാന്‍. കിടക്കയുടെ ഒരു വശത്തായി മേശയും കസേരയും കൊടുക്കാം. കിടക്കയില്‍ നിന്ന് നോക്കുമ്പോള്‍ നേരെ മുന്‍വശത്തായി ടി.വി.യൂണിറ്റും കൊടുക്കാം. തടിയില്‍ നിര്‍മിച്ച വാഡ്രോബുകള്‍ക്ക് വിലപിടിപ്പുള്ള കല്ലുകള്‍, ചെമ്പ്, പിച്ചള എന്നിവയില്‍ നിര്‍മിച്ച ഹാര്‍ഡ് വെയറുകള്‍ നല്‍കുന്നത് ആഡംബരം തോന്നിപ്പിക്കും.
ആഡംബരം തോന്നിപ്പിക്കുന്ന മെറ്റീരിയലുകള്‍
ആഡംബരം തോന്നിപ്പിക്കുന്ന മെറ്റീരിയലുകള്‍ മുറിയുടെ ഡിസൈനിങ്ങിനായി തിരഞ്ഞെടുക്കാം. ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ളോറിങ്ങിനായി തിരഞ്ഞെടുക്കാം. അതേസമയം, ബഡ്ജറ്റ് കുറവാണെങ്കില്‍ ഇതേ ഭംഗി ലഭിക്കുന്ന വിട്രിഫൈഡ് ടൈലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ലിനന്‍, കോട്ടണ്‍ എന്നിവയില്‍ നിര്‍മിച്ച ബെഡ്ഷീറ്റ് കട്ടിലില്‍ വിരിക്കാം. വലുപ്പമേറിയ തലയിണകളും കുഷ്യനുകളും നല്‍കാം. സില്‍ക്ക്, വെല്‍വെറ്റ് എന്നിവയിലുള്ള കുഷ്യനുകള്‍ തിരഞ്ഞെടുക്കുന്നത് ആഡംബരം വര്‍ധിപ്പിക്കുന്നു. സീലിങ്ങിനോട് ചേര്‍ന്ന് നിലം മുട്ടുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം. ഇത് മുറിക്ക് ഉയരക്കൂടുതല്‍ തോന്നിപ്പിക്കും.
വലിയ ജനാലകള്‍ നല്‍കാം
മാസ്റ്റര്‍ ബെഡ്‌റൂമിന് ഗ്ലാസ് ഡോര്‍ ഘടിപ്പിച്ച വലിയ ജനാലകള്‍ നല്‍കാം. ഇത് മുറി വിശാലമായി തോന്നിപ്പിക്കുന്നതിനും മുറിക്കുള്ളില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാക്കാനും സഹായിക്കും. കടുംനിറങ്ങള്‍ ഒഴിവാക്കി ഇളംനിറങ്ങളിലുള്ള പെയിന്റ് നല്‍കാം. വുഡ്, നാച്ചുറല്‍ സ്റ്റോണ്‍, മാര്‍ബിള്‍ എന്നിവ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ നല്‍കുന്നത് മുറിക്കുള്ളില്‍ ആഡംബരം തോന്നിപ്പിക്കുന്നു.
ചുമരിന് നല്‍കാം ഊന്നല്‍
കിടക്കയുടെ തലവയ്ക്കുന്ന ഭാഗത്ത് വരുന്ന ചുമരില്‍ അലങ്കാരവസ്തുക്കള്‍ വയ്ക്കാം. വാള്‍പേപ്പറുകള്‍, ലോഹങ്ങളില്‍ തീര്‍ത്ത അലങ്കാരവസ്തുക്കള്‍, പെയിന്റിങ്ങുകള്‍ എന്നിവയെല്ലാം ഇവിടെ തൂക്കാം. പലതരത്തിലുള്ള ധാരാളം അലങ്കാര വസ്തുക്കള്‍ വയ്ക്കുന്നതിന് പകരം അല്‍പം വലുപ്പം കൂടിയ ഒരു പെയിന്റിങ്ങോ ശില്‍പ്പമോ വയ്ക്കാം.
ആവശ്യമില്ലാത്ത സാധനങ്ങള്‍ വേണ്ടേ വേണ്ട
ആവശ്യമില്ലാത്ത സാധനങ്ങള്‍ വാരിവലിച്ച് ഇടുന്നത് മുറിയുടെ ഭംഗി നഷ്ടപ്പെടുത്തും. ഇത് ഒഴിവാക്കുന്നതിന് മുറിയ്ക്കുള്ളില്‍ ആവശ്യത്തിന് അലമാരകളും വാഡ്രോബുകളും ക്രമീകരിക്കാം. ഇതിനുള്ളില്‍ സാധനങ്ങള്‍ കൃത്യമായി അടുക്കിവയ്ക്കാം. മേക്ക് അപ് സാധനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെല്ലാം ചിട്ടയോടെ അടുക്കിവയ്ക്കാം. തുണികള്‍ വാരി വലിച്ചിടാതെ ശ്രദ്ധിക്കണം.
ലൈറ്റുകള്‍ കൊണ്ട് മനോഹരമാക്കാം
വിവിധതരത്തിലുള്ള ലൈറ്റുകള്‍കൊണ്ട് മുറി അലങ്കരിക്കാം. ഷാന്‍ദിലിയര്‍, പെഡന്റ് ലൈറ്റുകള്‍ ഉദാഹരണമാണ്. സീലിങ്ങിന് ട്രേ ലൈറ്റുകള്‍ കൊടുക്കാം. ഇത് മുറിക്കുള്ളില്‍ ഊഷ്മളത നിറയ്ക്കും.
Content Highlights: home decorations, myhome, tips for designing a luxurious master bedroom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..