ഫ്രിഡ്ജ് ഇല്ലാത്തൊരു വീടിനെക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ കയ്യിലുള്ള പൈസക്ക് കണ്ണുമടച്ച് ഏതെങ്കിലും ഒരു ഫ്രിഡ്ജ് വാങ്ങുകയല്ല വേണ്ടത്. വാങ്ങുംമുൻപ് ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ബ്രാന്‍ഡ്, ഫ്രിഡ്ജിന്റെ കപ്പാസിറ്റി, മോഡല്‍ തുടങ്ങിയ  കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുേണം ഫ്രിഡ്ജ് വാങ്ങാൻ.

a)  രണ്ട് തരം ഫ്രിഡ്ജുകളാണ് പൊതുവായി  വീട്ടാവശ്യങ്ങള്‍ക്കായി ഉള്ളത് - ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്ററും ഡയറക്റ്റ് കൂൾ റെഫ്രിജറേറ്ററും.

 • ഡീഫ്രോസ്റ്റിങ് ( ഫ്രിഡ്ജില്‍ ഐസ് രൂപം കൊള്ളുന്നത് അലിയിച്ച് കളയുന്ന പ്രക്രിയ ) വേണ്ട എന്നുള്ളതാണ് ഫ്രോസ്‌റ് ഫ്രീ റെഫ്രിജറേറ്ററുകളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ആയുസ്സ് കൂടുതലാണ്താനും. പഴങ്ങളും പച്ചക്കറികളും ദീര്‍ഘനാള്‍ കേടാകാതെ ഇരിക്കും. എന്നാല്‍ ധാരാളം വൈദ്യുതി വലിച്ചെടുക്കും എന്നുള്ളതാണ് ഇത്തരം ഫ്രിഡ്ജുകളുടെ ന്യൂനത.
 • ഡയറക്റ്റ് കൂള്‍ റെഫ്രിജറേറ്ററിലുകളുടെ പരമാവധി കപ്പാസിറ്റി 350 ലിറ്റര്‍ ആണ്. ഫ്രോസ്‌റ് ഫ്രീ യെ അപേക്ഷിച്ച് കാര്യക്ഷമത വളരെ കുറവാണ്. എന്നാല്‍ നിസ്സാര വൈദ്യുതിയെ ആവുകയുമുള്ളൂ. ഇടയ്ക്കിടെ ഡീഫ്രോസ്റ്റ് ചെയ്യേണ്ടിവരും.

വിവിധ മോഡലുകള്‍

a) സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 

 • മിക്ക വീടുകളിലും പൊതുവായി കാണുന്ന മോഡലാണ് ഇത്.
 • മുകള്‍ ഭാഗത്ത്  ഫ്രീസറും നടുക്ക് റെഫ്രിജറേറ്ററും താഴെ പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാനുള്ള ബിന്നും ആണ്.
 • വളരെ ചെറിയ സൈസില്‍ വരെ ലഭ്യമാണ് ഇത്തരം മോഡലുകള്‍. ഫ്രീസര്‍ വളരെ കാര്യക്ഷമമായിരിക്കും, 
 • എന്നാല്‍ ആഴ്ചയില്‍ രണ്ട് തവണ എങ്കിലും ഡീഫ്രോസ്റ്റ് ചെയ്ത് കൊടുക്കേണ്ടത് അത്യാവശ്യമാണ് 
 • 300 ലിറ്ററിന് മീതെ ഈ മോഡല്‍ ലഭ്യമല്ല.
 • ഫ്രീസര്‍, റെഫ്രിജറേറ്റര്‍, വെജിറ്റബിൾ ബിന്‍ എന്നിവ ഒരുമിച്ചായത് കൊണ്ട് ഭക്ഷണ പദാര്‍ഥങ്ങളുടെ മണം കൂടിക്കലരുന്നത് സ്വാഭാവികമാണ്.

b) ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 

 • ഒരു ഡോര്‍ ഫ്രീസറും മറ്റേത് റെഫ്രിജറേറ്ററും വെജിറ്റബിള്‍ ബിന്നും എന്ന രീതിയിലാണ് ഇത്തരം ഫ്രിഡ്ജുകളുടെ സെറ്റിങ്.
 • 200 ലിറ്റര്‍ മുതല്‍ 660 ലിറ്റര്‍ വരെയാണ് കപ്പാസിറ്റി. 
 • ചെറിയ സൈസുകളില്‍ ലഭ്യമല്ല എന്നതാണ് വലിയ പ്രശ്‌നം 
 • 90 കിലോ ഭാരം താങ്ങാന്‍ കഴിയുന്ന വയേഡ് ഷെല്ഫുകളിലും 40 കിലോ ഭാരം താങ്ങുന്ന അക്രിലിക് ഷെല്ഫുകളിലും 90 കിലോ ഭാരം താങ്ങാവുന്ന ടഫന്‍ഡ് ഗ്ലാസ് ഷെല്‍ഫുകളിലും മോഡല്‍ ലഭ്യമാണ്. 
 • ഫ്രിഡ്ജിന്റെ കപ്പാസിറ്റിക്കനുസരിച്ച് വലിയ പാത്രങ്ങളും കുപ്പികളുമെല്ലാം വയ്ക്കാന്‍ സാധിക്കും. 

c) ത്രീ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 

 • ഒരു ഡോര്‍ ഫ്രീസര്‍ , മറ്റേത്  റെഫ്രിജറേറ്റര്‍ പിന്നത്തെ ഡോര്‍ വെജിറ്റബിള്‍ സെക്ഷന്‍ എന്ന രീതിയിലാണ് ഇത്തരം റെഫ്രിജറേറ്ററുകളുടെ സെറ്റിങ്.
 • മുകളില്‍ റെഫ്രിജറേറ്റര്‍ സെക്ഷന്‍, നടുക്ക് വെജിറ്റബിള്‍ സെക്ഷനും താഴെ ഫ്രീസറും വരും.
 • 300 ലിറ്റര്‍ തൊട്ട് 450 ലിറ്റര്‍ വരെയാണ് കപ്പാസിറ്റി.  
 • മൂന്നു ഭാഗങ്ങളും വേറെ വേറെ ആയത് കൊണ്ട് മണം കൂടിക്കലരില്ല
 • വലിയ പാത്രങ്ങള്‍ വയ്ക്കാന്‍ പറ്റില്ല എന്നതാണ് പോരായ്മ. 
 • 40 കിലോ ഭാരം മാത്രം താങ്ങാന്‍ കഴിയുന്ന അക്രിലിക് ഷെല്‍ഫുകളിലാണ് പൊതുവെ ഇതിന്റെ മോഡല്‍ വരുന്നത്. 

d) ഫോര്‍-ഡോര്‍ സൈഡ്-ബൈ-സൈഡ് റെഫ്രിജറേറ്റര്‍ 

 • സാധാരണ അലമാരകളിലെ പോലെ രണ്ടു പാളികളാണ് ഇത്തരം റെഫ്രിജറേറ്ററുകളില്‍. 
 • മുകള്‍ ഭാഗം മുഴുവനും റെഫ്രിജറേറ്ററും വെജിറ്റബിള്‍ സെക്ഷനും ആണ്. താഴെ മുഴുവനായും ഫ്രീസറും സെറ്റ് ചെയ്തിരിക്കുന്നു.
 • 660 ലിറ്ററില്‍ മാത്രമേ മോഡല്‍ ലഭ്യമായുള്ളു. 
 • എല്ലാ ഷെല്ഫുകളും 90 കിലോ ഭാരം ഉള്‍കൊള്ളാന്‍ കഴിയുന്ന ടഫന്‍ഡ് ഗ്ലാസില്‍ നിര്‍മിച്ചവയാണ്.
 • വലിയ പാത്രങ്ങളും കുപ്പികളും വയ്ക്കാന്‍ സാധിക്കും.

മറ്റു കാര്യങ്ങൾ ശ്രദ്ധിക്കാൻ 

 • നാലു പേരടങ്ങുന്ന കുടുംബത്തിന് കൂടിയത് 300 ലിറ്റര്‍ കപ്പാസിറ്റി വരുന്ന ഫ്രിഡ്ജിന്റെ ആവശ്യമേയുള്ളു. അഞ്ച് പേരുള്ള കുടുംബത്തിന് 350 വരെ, ആറ് പേര്‍ക്കുള്ളത് 400 എന്നിങ്ങനെയാണ് കണക്ക്. 
 • കണ്ടന്‍സീര്‍ കോയിലുകള്‍ താഴെ വരുന്ന രീതിയിലുള്ള ഫ്രിഡ്ജ് ആണെങ്കില്‍ വൃത്തിയാക്കാന്‍ എളുപ്പമാകും. 
 • ഫ്രിഡ്ജിന്റെ ശബ്ദവ്യത്യാസം പരിശോധിക്കുക. കുഴപ്പങ്ങളില്ലാത്ത ഫ്രിഡ്ജില്‍ നിന്നും അനാവശ്യശബ്ദങ്ങള്‍ വരില്ല 
 • ഇന്‍വെര്‍ട്ടര്‍ കംപ്രസ്സറുകള്‍ ഉള്ള എനര്‍ജി എഫിഷ്യന്റ് റെഫ്രിജറേറ്ററുകള്‍ വൈദ്യതി ലാഭിക്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാര്‍ദവുമാണ്. 

  കടപ്പാട്: Indianhometips.com