.
ഇഷ്ടപ്പെട്ട് വാങ്ങിയ ഷര്‍ട്ട് വേഗം കേടായിപ്പോയി, പ്രിയപ്പെട്ട സില്‍ക്ക് ചുരിദാര്‍ എത്രവേഗമാണ് പഴന്തുണിപോലെയായത് ഇങ്ങനെ വസ്ത്രങ്ങളെക്കുറിച്ച് പലപ്പോഴും നമ്മള്‍ ആശങ്കപ്പെടാറില്ലേ ? ശരിക്കും എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് നമ്മള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ ? വസ്ത്രങ്ങള്‍ അലക്കുമ്പോളുണ്ടാകുന്ന അശ്രദ്ധ മൂലമാണ് ഇതൊക്കെ സംഭവിച്ചത്.
അലക്കാന്‍ വാഷിംഗ് മെഷീന്‍ ഉള്ളപ്പോള്‍ ജോലി വളരെ എളുപ്പമാണ്. എന്നാല്‍, എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കാന്‍ പാടില്ല. ചില വസ്ത്രങ്ങള്‍ പ്രത്യേകം അലക്കി എടുക്കുക തന്നെ വേണം. പക്ഷേ, പലപ്പോഴും നമ്മള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് വസ്ത്രങ്ങളുടെ ആയുസ് കുറക്കും. വാഷിങ് മെഷീനില്‍ അലക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
വാഷിംഗ് മെഷീനില്‍ അലക്കാന്‍ പാടില്ലാത്ത വസ്ത്രങ്ങളാണ് അടിവസ്ത്രങ്ങള്‍. ആരോഗ്യകരമായ പല കാരണങ്ങളും ഇതിന് ചൂണ്ടികാണിക്കാം. വാഷിംഗ് മെഷീനില്‍ അണുക്കള്‍ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ, നമ്മള്‍ വസ്ത്രങ്ങള്‍ കുന്നുകൂട്ടി വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കുമ്പോള്‍ ഇത് അടിവസ്ത്രങ്ങളിലേയ്ക്ക് വേഗത്തില്‍ അണുക്കള്‍ കയറുന്നതിന് കാരണമാകും.
അതുപോലെ, ബ്രാ പോലെയുള്ള വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ടാല്‍ പെട്ടെന്ന് തന്നെ കേടായിപ്പോകും. പത്യേകിച്ച് പാഡഡ് ബ്രാ ആണെങ്കില്‍ ഇതിന്റെ പാഡ് നശിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ കൈകള്‍ കൊണ്ട് മാത്രം ഇവ കഴുകി എടുക്കാം. പാഡ് പിടിച്ച വസ്ത്രങ്ങളും ഇത്തരത്തില്‍ മെഷീനില്‍ അലക്കരുത്.
ലെതല്‍ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് കോട്ട് എന്നിവ ഒരിക്കലും വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കരുത്. ഇത്തരത്തില്‍ അലക്കുന്നത് ഇത്തരം വസ്ത്രങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിന് പ്രധാന കാരണമാണ്. അതിനാല്‍, ലെതര്‍ വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നല്ല കമ്പിളി വസ്ത്രങ്ങളും പുതപ്പും ഒന്നുംവാഷിംഗ് മെഷീനില്‍ ഇടാനേ പാടില്ല. ഇത്തരത്തില്‍ ഇടുന്നത് കമ്പിളിവസ്ത്രങ്ങളിലെ ഇഴകള്‍ വേഗത്തില്‍ നശിക്കുന്നതിന് ഇത് കാരണമാകും. അതുമാത്രമല്ല, ഇതിന്റെ ഗുണമേന്മ കുറക്കുകയും ചെയ്യും.
അതിനാല്‍, ഇത്തരം വസ്ത്രങ്ങള്‍ വെയിലത്ത് മാത്രം ഇട്ട് ഉണക്കി എടുക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കൈ കൊണ്ട് കഴുകി എടുക്കാന്‍ ശ്രമിക്കുക. ഇത് ദീര്‍ഘകാലം ഈ വസ്ത്രങ്ങള്‍ നിലനില്‍ക്കുന്നതിന് ഇത് സഹായിക്കും.
പട്ടില്‍ തീര്‍ത്ത വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സാരി, ചുരിദാര്‍ എന്നിവയൊന്നും തന്നെ ഒരിക്കലും വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കാന്‍ പാടില്ല. വാഷിംഗ് മെഷീനില്‍ ഇട്ട് അലക്കിയാല്‍ ഇത്തരം വസ്ത്രങ്ങള്‍ വേഗത്തില്‍ കേടുവരും. അതിനാല്‍, ഇത്തരം വസ്ത്രങ്ങള്‍ ഡ്രൈ ക്ലീനിംഗ് ചെയ്യുന്നതാണ് നല്ലത്.അല്ലെങ്കില്‍ പ്രത്യേകം തണുത്തവെള്ളത്തില്‍ ഷാംപൂ വാഷ് ചെയ്ത് എടുക്കണം. ഒരിക്കലും സോപ്പു പൊടി ഉപയോഗിച്ച് ഇത് അലക്കരുത്.നല്ല വെയിലത്തിട്ട് ഉണക്കാനും പാടില്ല.
നല്ല ബീഡ്‌സ് വര്‍ക്കുള്ളതും സ്റ്റോണ്‍ പതിപ്പിച്ചതുമായി ഡിസൈനര്‍ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ അലക്കാന്‍ പാടില്ല. ഇതിലെ ഡിസൈനര്‍ വര്‍ക്കുകള്‍ വേഗത്തില്‍ നശിക്കുന്നതിനും പൊട്ടിപോകുന്നതിനും വസ്ത്രം തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്ത കേടായിപ്പോകുന്നതിനും കാരണമാകും.
ഇത്തരം വസ്ത്രങ്ങള്‍ ഡ്രൈ ക്ലീനിംഗ് ചെയ്ത് എടുക്കുന്നതായിരിക്കും നല്ലത്. അതല്ലെങ്കില്‍ ഉപയോഗശേഷം തണലത്ത് ഇട്ട് ഉക്കി എടുക്കുന്നതോ അല്ലെങ്കില്‍ വിയര്‍പ്പ് മാറിയിട്ട് മടക്കി വെക്കുന്നതും നല്ലതായിരിക്കും. അലക്കണമെങ്കില്‍ തന്നെ ഹാന്റ് വാഷ് ചെയ്യുന്നതാകും നല്ലത്.
Content Highlights: washing machine,home tips ,washing, myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..