നിരാശകളില്‍ നിന്ന് പ്രതീക്ഷകള്‍ ഉണരുന്നയിടം, സാന്ത്വനവും പോസിറ്റീവ് എനര്‍ജിയും ലഭിക്കുന്നയിടം. വീട്ടിലെ പൂജാമുറിയെ പലരും ഇങ്ങനെയാണ് കാണുന്നത്. വീടുകളില്‍ നിന്നും ഫ്ലാറ്റ് സംസ്‌കാരത്തിലേക്കു മാറിയതോടെ പല വീടുകളിലും പൂജാമുറിയുടെ പ്രാധാന്യവും നഷ്ടപ്പെട്ടിട്ടുണ്ട്. പൂജാമുറിയില്‍ ഒരിക്കലും വെക്കരുതാത്ത ചില കാര്യങ്ങളുണ്ട്. ഏവ ഏതൊക്കെയെന്നു നോക്കാം. 

ചെരിപ്പുകള്‍

പൂജാമുറിക്ക് അകത്ത് ഒരിക്കലും കയറ്റരുതാത്തവയില്‍ ഒന്നാണ് ചെരിപ്പുകള്‍. സ്ഥലപരിമിതിയുണ്ടെങ്കിലും പൂജാമുറിക്കടുത്തായി ഷൂ റാക്കോ ചെരിപ്പോ സൂക്ഷിക്കരുതെന്നാണ് പൊതുവെ പറയാറുള്ളത്. 

ലെതര്‍ ബാഗുകള്‍

ലെതര്‍ ബാഗുകളും പൂജാമുറിയില്‍ പ്രവേശിപ്പിക്കരുതെന്നാണ് മുതിര്‍ന്നവര്‍ പറയാറുള്ളത്. മൃഗത്തോലിനാല്‍ നിര്‍മിച്ച ലെതര്‍ ബാഗുകള്‍ പൂജാമുറിയില്‍ കയറ്റുന്നത് പാപമാണെന്നാണ് വിശ്വാസം. 

പഴകിയ പൂവുകള്‍ 

തിരക്കു കാരണം പലരും പൂജാമുറിയില്‍ വച്ച പൂക്കള്‍ പഴകിയാലും നീക്കം ചെയ്യാതിരിക്കും. ഇത് പൂജാമുറിയുടെ പവിത്രത നഷ്ടപ്പെടുത്തുകയും നെഗറ്റീവ് എനര്‍ജി നിറയ്ക്കുമെന്നുമാണ് പറയപ്പെടുന്നത്. 

മരിച്ചുപോയവരുടെ ചിത്രങ്ങള്‍

മരിച്ചുപോയവരുടെ ചിത്രങ്ങളും പൂജാമുറിയില്‍ വെക്കുന്നവരുണ്ട്. ഇതു തെറ്റാണെന്നാണ് പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം ഇങ്ങവെ ചെയ്യുന്നത് വീട്ടല്‍ നിര്‍ഭാഗ്യം കൊണ്ടുവരുമത്രേ.

പൊട്ടിപ്പോയ വിഗ്രഹങ്ങള്‍

പൊട്ടിപ്പോയതോ അടര്‍ന്നതോ ആയ വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വെക്കരുത്. ഇത്തരത്തിലുള്ളവ നീക്കി ഉടന്‍ പുതിയ മാറ്റിവെക്കേണ്ടതാണ്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: things you should never keep in poojaroom