വീട് വൃത്തിയാക്കുമ്പോള്‍ പലരും ഏറെ ബുദ്ധിമുട്ടുന്നത് ഗ്ലാസ് കൊണ്ടുള്ള ഭാഗമെത്തുമ്പോഴാണ്. എത്ര വൃത്തിയാക്കിയാലും പിന്നെയും ഗ്ലാസ്സിന്റെ ഭാഗത്ത് മങ്ങലാണെന്ന് പരാതിപ്പെടുന്നവരുണ്ട്. അത്തരക്കാര്‍ അറിയാനിതാ ഒരു മികച്ച വഴി. ഗ്ലാസ് പ്രതലങ്ങള്‍ വെട്ടിത്തിളങ്ങാന്‍ അടുക്കളയില്‍ എളുപ്പം ലഭ്യമായുള്ള ചായ തന്നെ മതി.
അതിനായി ഒരു ടീബാഗ് എടുത്ത് തിളച്ച വെളത്തില്‍ മുക്കിവെക്കാം. തണുത്തു കഴിയുമ്പോള്‍ ഈ വെള്ളം സ്‌പ്രേ ബോട്ടിലില്‍ ഒഴിച്ച് വൃത്തിയാക്കേണ്ട ഭാഗത്ത് സ്‌പ്രേ ചെയ്ത് തുടച്ചു നീക്കുകയോ അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഒരു തുണിമുക്കി തുടയ്ക്കുകയോ ആവാം.
ചായയില്‍ അടങ്ങിയിട്ടുള്ള ടാനിക് ആസിഡ് ഗ്ലാസ് പ്രതലങ്ങളുടെ തിളക്കം കൂട്ടാന്‍ സഹായിക്കും. ഗ്ലാസ് ടേബിളുകളോ കണ്ണാടികളോ ജനലുകളോ മൈക്രോവേവ് അവനോ വൃത്തിയാക്കാന്‍ ചായയുണ്ടെങ്കില്‍ ഇനി മറ്റൊന്നും വേണ്ട.
Content Highlights: tea to clean shiny surfaces