പ്രതീകാത്മക ചിത്രം (Photo: Ajeeb komachi)
സ്ഥല പരിമിതയാണ് വീട് നിര്‍മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. കുറഞ്ഞ സ്ഥലത്ത് സൗകര്യങ്ങള്‍ കുറയാതെയുള്ള വീട് വെക്കുന്നതിലാണ് ഇന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് ലിവിങ് റൂം. അതിഥികളെ സ്വീകരിക്കുന്നത് മുതല്‍ ടി.വി. സ്‌പെയ്‌സ് വരെയുള്ള കാര്യങ്ങള്‍ ലിവിങ് ഏരിയയിലാണ് ഉള്ളത്. ഇത്രയധികം കാര്യങ്ങള്‍ സെറ്റ് ചെയ്യുന്നതിനാല്‍ ലിവിങ് ഏരിയക്ക് വലുപ്പക്കുറവ് അനുഭവപ്പെടാതിരിക്കാനുള്ള ലളിതമായ മാര്‍ഗങ്ങള്‍ പരിചയപ്പടാം.
ഓപ്പണ്‍ ഏരിയ പ്ലാന്‍
ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്‍ എന്നിവ ഭിത്തികെട്ടി വേര്‍തിരിക്കാതെ ഓപ്പണ്‍ സ്‌പെയ്‌സായി ഡിസൈന്‍ ചെയ്യാം. ഭിത്തിക്ക് പകരം ഗ്ലാസ് ഡൈവേഴ്‌സ്, റഗ്‌സ്, കര്‍ട്ടന്‍ എന്നിവ ഇട്ട് വേര്‍തിരിക്കാം. ഈ ഏരിയകള്‍ ഭിത്തികെട്ടി മറയ്ക്കാതെ ഡിസൈന്‍ ചെയ്യുന്നത് വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കും.
ഫര്‍ണിച്ചറുകള്‍ മുറിയുടെ വലുപ്പമനുസരിച്ച് മാത്രം
ലിവിങ് ഏരിയയിലെ പ്രധാനപ്പെട്ട ഫര്‍ണിച്ചറാണ് സോഫ. ലിവിങ് ഏരിയയുടെ വലുപ്പം അനുസരിച്ച് മാത്രം ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചെറിയ മുറിയില്‍ വലിയ സെറ്റി ഇടുന്നത് മുറിയുടെ വിശാലത കുറയ്ക്കുമെന്ന് മാത്രമല്ല സൗകര്യങ്ങളും കുറയ്ക്കും.
പൊക്കം കുറഞ്ഞ സോഫ
ലിവിങ് ഏരിയയിലേക്ക് പൊക്കം കുറഞ്ഞ സോഫ തിരഞ്ഞെടുക്കാം. പൊക്കം കുറവുള്ള സോഫ എടുക്കുമ്പോള്‍ സീലിങ്ങിനും സോഫയ്ക്കും ഇടയിലുള്ള അകലം കൂടുന്നത് ലിവിങ് ഏരിയയ്ക്ക് വിശാലത തോന്നിപ്പിക്കും.
ഒഴിവാക്കാം കടുംനിറങ്ങള്‍
കടുംനിറങ്ങള്‍ ഒഴിവാക്കി ഇളംനിറത്തിലുള്ള സോഫാകവര്‍ നല്‍കാം. ഇളം നിറങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും മുറിയില്‍ നല്ല പ്രകാശം തോന്നിപ്പിക്കുകയും ചെയ്യും. ഇത് ലിവിങ് ഏരിയയ്ക്ക് കൂടുതല്‍ വിശാലത തോന്നിപ്പിക്കും. അഴുക്കും കറകളും എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ കഴിയുന്ന തുണികൊണ്ടുള്ള സോഫാകവര്‍ തിരഞ്ഞെടുക്കാം.
വീടിന്റെ അകത്തളങ്ങള്‍ക്ക് ഇളംനിറങ്ങള്‍ നല്‍കുന്നത് ഉള്ളില്‍ വിശാലത തോന്നിപ്പിക്കും. ഇളംനിറങ്ങള്‍ പ്രകാശത്തെ പ്രതിപ്പിക്കുന്നതിനാല്‍ വീടിനുള്ളില്‍ കൂടുതല്‍ പ്രകാശം നല്‍കും. ഫര്‍ണിച്ചറുകള്‍, ഭിത്തി, മറ്റ് സാധനങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരസ്പരം ഇണങ്ങുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാം.
ബില്‍റ്റ് ഇന്‍ സ്റ്റോറേജ് സംവിധാനം
സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ഭിത്തിയില്‍ തന്നെ അലമാര ഡിസൈന്‍ ചെയ്യാം. ബുക്കുകളും മറ്റ് ആക്‌സസറികളും സൂക്ഷിക്കുന്നതിന് ഷെല്‍ഫുകള്‍ പിടിപ്പിക്കാം. ഇത് ലിവിങ് ഏരിയയ്ക്ക് കൂടുതല്‍ വിശാലത ഉറപ്പുവരുത്തും.
Content Highlights: small living area, how to increase space in living area, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..