പ്രതീകാത്മക ചിത്രം | Photo: canva.com/
വെള്ളം കുറഞ്ഞുപോയതിനെത്തുടര്ന്നൊക്കെ കുക്കറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കരിഞ്ഞുപിടിക്കാറുണ്ട്. ഇത് നീക്കം ചെയ്യുന്നത് അല്പം ശ്രമകരമായ ജോലിയാണ്. ഇത് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഏതാനും ടിപ്സുകള്‍ പരിചയപ്പെടാം.
വെള്ളമൊഴിച്ച് ചൂടാക്കാം
ഒട്ടുമിക്ക കറകളും നീക്കം ചെയ്യാനുള്ള മാര്‍ഗമാണ് ചൂടുവെള്ളം. കുക്കറിനുള്ളില്‍ വെള്ളം എടുത്ത് ഇത് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചുകഴിയുമ്പോള്‍ 15 മിനിറ്റ് നേരം തീ കുറച്ചുവെച്ച് ഒന്നുകൂടി തിളപ്പിക്കുക. ഈ സമയം കൊണ്ട് കരിഞ്ഞുണങ്ങിയ ഭക്ഷണാവിശിഷ്ടങ്ങള്‍ ഇളകിത്തുടങ്ങിയിട്ടുണ്ടാകും. ഇനി വളരെവേഗത്തില്‍ സ്ക്രബര്‍ ഉപയോഗിച്ച് കഴുകിയെടുക്കാം.
ബേക്കിങ് സോഡ
ഏറെ നാളായി കുക്കറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ നീക്കം ചെയ്യാനുള്ള എളുപ്പമാര്‍ഗമാണിത്. വെള്ളത്തില്‍ ബേക്കിങ് സോഡ ചേര്‍ത്ത് അടുപ്പില്‍ ചെറുതീയില്‍വെച്ച് തിളപ്പിക്കുക. അരമണിക്കൂറിന് ശേഷം തീ ഓഫ് ചെയ്യാം. വെള്ളം തണുത്തശേഷം കഴുകിയെടുക്കാം.
സവാള
ബേക്കിങ് സോഡ ഇല്ലെങ്കില്‍ സവാളയുടെ തൊലി ഉപയോഗിച്ച് കടുക്കകറകള് ഇളക്കാം. കുക്കറില്‍ വെള്ളമൊഴിച്ച് സവാളയുടെ തൊലി ഇട്ടുവയ്ക്കാം. ഈ വെള്ളം അരമണിക്കൂര്‍ നേരം നന്നായി തിളപ്പിച്ചശേഷം കഴുകിയെക്കാം.
വിനാഗിരി
പാത്രത്തിലെ കടുത്ത കറകള്‍ നീക്കം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗമാണ് വിനാഗിരി. വിനാഗിരിയുടെ അസിഡിക് സ്വഭാവമാണ് ഇതിന് കാരണം. ഒരു കപ്പ് വിനാഗിരി കുക്കറിലേക്ക് ഒഴിച്ചശേഷം നിറയെ വെള്ളമൊഴിച്ച് രാത്രി മുഴുവന്‍ സൂക്ഷിക്കാം. രാവിലെ കഴുകിക്കളയാം.
Content Highlights: remove burnt food and black stains off your pressure cooker, kitchen tips, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..