ഘോഷപരിപാടികള്‍ കഴിഞ്ഞ ബാക്കി വരുന്ന ഭക്ഷണം പാത്രത്തോടെ ഫ്രിഡ്ജിലേക്ക് തള്ളിവെക്കുന്നതാണ് ഭൂരിഭാഗവും. ഇതിന്റെ രസകരമായ ട്രോളുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍, വൃത്തിയായും കൃത്യതയോടെയും ഒരുക്കുന്ന ഫ്രിഡജ് സമയലാഭവും പണലാഭവുമാണ് നല്‍കുക.

ഫ്രിഡ്ജിനുള്ളിലെ സാധനങ്ങള്‍ കൃത്യമായി എവിടെയാണുള്ളതെന്ന് മനസ്സിലാക്കിയാല്‍  ഭക്ഷണം കഴിക്കുന്ന സമയം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യാം. 

ഫ്രിഡ്ജിനുള്ളിലുള്ള സാധനങ്ങള്‍ പല ഗ്രൂപ്പുകളായി തിരിച്ച് അവയെ സുതാര്യമായ പാത്രങ്ങളിലേക്ക് മാറ്റുകയാണ് ആദ്യം വേണ്ടത്. ഇത് സാധനങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. 

ഏളുപ്പം കേടാകാന്‍ സാധ്യതയുള്ള പാലുപോലുള്ള ഉത്പന്നങ്ങള്‍ ഫ്രിഡ്ജിന്റെ ഡോറിലോ അല്ലെങ്കില്‍ ഉള്ളില്‍ മുകളിലോ വെക്കരുത്. പകരം നന്നായി തണുപ്പുകിട്ടുന്ന താഴെത്തെ തട്ടില്‍ പുറകിലായി വേണം ഇവ വെക്കാന്‍. മുട്ട അതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ അറയില്‍ വേണം വെക്കാന്‍. 

വീട്ടില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്‌നാക്‌സുകള്‍ അവര്‍ക്ക് എളുപ്പം കാണാവുന്ന, എടുക്കാന്‍ പറ്റുന്ന സ്ഥലത്ത് വെക്കുക. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്‌നാക്‌സുകള്‍ എല്ലാം ഒരു പാത്രത്തിലാക്കി വെക്കാം. 

ഒരു സാധനം ഉപയോഗിച്ച് തീരുന്നതിനു മുമ്പ് അതിന്റെ തന്നെ പുതിയ പാക്കറ്റ് വാങ്ങുന്നുണ്ടെങ്കില്‍ പഴയ പാക്കറ്റ് ആദ്യം എടുത്തുവെക്കണം. അല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ മറന്നുപോകുകയും പാഴാകുകയും ചെയ്യും. 

മത്സ്യം, മാംസം എന്നിവ ഫ്രീസറിനുള്ളിലോ അവയ്ക്കു പ്രത്യേകമായി തയ്യാറാക്കിയ അറയിലോ വെക്കാം. ഇവ അധികദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

Content highlights: refrigerator organizing kitchen tips