ടുക്കള ഇക്കോ ഫ്രണ്ട്‌ലി ആക്കിയാലോ? അടുക്കി വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളോടും കണ്ടെയ്‌നറുകളോടും ഗുഡ്‌ബൈ പറയാം.  അടുക്കള പ്ലാസ്റ്റിക് ഫ്രീയാക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചാലോ

1. പഴയ ബെഡ്ഷീറ്റുകളും തലയിണകവറുകളും വെട്ടി തുണി സഞ്ചികള്‍ തൈക്കാം.

2. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന തരം ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക്ക് ഇല, നാപ്കിന്‍ പേപ്പറുകള്‍, പ്ലാസ്റ്റിക്ക് റാപ്പുകള്‍, പ്ലാസ്റ്റിക്ക്- പേപ്പര്‍ സ്‌ട്രോ തുടങ്ങിയവ വേണ്ടെന്നു വയ്ക്കാം.

3. പാത്രം മൂടാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് റാപ്പും അലുമിനിയം ഫോയിലും ഒഴിവാക്കാം. പകരം സിലിക്കോണ്‍ അടപ്പുകള്‍ ഉപയോഗിക്കാം. പലവലിപ്പത്തിലുള്ള ഈ അടപ്പുകള്‍ ഇലാസ്തികത ഉള്ളവയാണ്. 

4. റീയുസബിള്‍ സാന്‍ഡ്‌വിച്ച് ബാഗ്, സിലിക്കോണ്‍ കിച്ചണ്‍ സ്‌റ്റോറേജ് ബാഗ്, ടീ ടവലുകള്‍ എന്നിവയും പുനരപയോഗിക്കാം. ഇവ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.

5. മാലിന്യം നിക്ഷേപിക്കുന്നതിന് ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ ഉപയോഗിക്കാം

6. പ്ലാസ്റ്റിക് സട്രോകള്‍ക്ക് പകരം സ്റ്റെയിന്‍ലെസ് സ്‌ട്രോകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കും. ഇവ വൃത്തിയാക്കാനുള്ള ബ്രഷും ഇതിനോടൊപ്പം വാങ്ങാം

7. അടുക്കളയില്‍ പേപ്പര്‍ നാപ്കിനുകള്‍ക്ക് പകരം തുണികൊണ്ടുള്ള നാപ്കിനുകള്‍ ഉപയോഗിക്കുക

8. പ്ലാസ്റ്റിക്കിന് പകരം പല വലുപ്പത്തിലും ആകൃതിയിലുമുള്ള വുഡന്‍ കട്ടിങ് ബോര്‍ഡുകള്‍ ലഭ്യമാണ്. 

9. ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനും കുടിവെള്ളം സൂക്ഷിക്കാനും സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ചില്ലു പാത്രങ്ങള്‍ ഉപയോഗിക്കാം.

10. ഒരു നൂല്‍ക്കമ്പിയോ ഹാങറോ അടുക്കള വാതിലിന് പുറത്ത് തൂക്കിയിടാം. മീനും ഇറച്ചിയും കൊണ്ടുവരുന്ന ക്യാരിബാഗുകള്‍ കഴുകി ഇവിടെ തൂക്കിയിടാം. വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് ബാഗുകളേ പുനരുപയോഗിക്കാന്‍ കൊടുക്കാന്‍ പറ്റൂ.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: plastic free kitchen ideas