Photos: Instagram
സ്‌നാക്ക്‌സോ പൊടികളോ എന്തുമായിക്കൊള്ളട്ടെ ഒരുവട്ടം പൊട്ടിച്ചു കഴിഞ്ഞ പാക്കറ്റ് പിന്നെ എങ്ങനെ വൃത്തിയായി സീല്‍ ചെയ്തപോലെ വെക്കും എന്നത് പലര്‍ക്കും സംശയമാണ്. അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെലിവിഷന്‍ ഷോ അവതരാക പദ്മ ലക്ഷ്മി. ട്വിറ്ററില്‍ പങ്കുവച്ച ഈ ടിപ്സ് തരംഗമാവുകയാണിപ്പോള്‍.
പൊട്ടിച്ച ചിപ്‌സ് പാക്കറ്റ് വീണ്ടും സീല്‍ ചെയ്ത പോലെ ഭദ്രമാക്കി വെക്കുകയാണ് പദ്മലക്ഷ്മി വീഡിയോയില്‍. ഇതിനകം പത്തു മില്യണിലധികം കാഴ്ച്ചക്കാരെ നേടി വീഡിയോ മന്നൂലക്ഷത്തില്‍പരം ലൈക്കുകളും 85000 റീട്വീറ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പൊട്ടിച്ച പാക്കറ്റിന്റെ ഇരു മൂലകള്‍ താഴേക്ക് മടക്കുകയാണ് പദ്മലക്ഷ്മി ആദ്യം ചെയ്യുന്നത്. ശേഷം ഫോള്‍ഡ് ചെയ്ത ഭാഗത്തു നിന്ന് മുകളിലേക്ക് മടക്കുന്നു. ഇനി മുകളില്‍ കൂര്‍ത്തുനില്‍ക്കുന്ന ഭാഗത്തു നിന്ന് വീണ്ടും താഴേക്ക് മടക്കുന്നു. ഇതോടെ സീല്‍ ചെയ്ത പോലെ പാക്കറ്റിനുള്ളിലെ ചിപ്‌സ് ഭദ്രമായിരിക്കും.
വീഡിയോ ഏറ്റെടുത്തവരെപ്പോലെ തന്നെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇതിലെന്താണിത്ര പുതുമയെന്നും ഇത് വളരെയധികം മിനക്കേടുള്ള വഴിയായെന്നുമൊക്കെ നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. ചിലരൊക്കെ ഇത് സ്വന്തമായി പരീക്ഷിച്ച് പാളിപ്പോയെന്നു പറയുന്ന വീഡിയോയും പോസ്റ്റ് ചെയ്യുന്നുണ്ട്.
Content Highlights: padma lakshmi tips to seal chips packet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..