പ്രതീകാത്മക ചിത്രം (Photo: Ridhin Damu)
സമ്മര്‍ദങ്ങളില്ലാതെയുള്ള പാചകത്തിന് അടുക്കളയിലെ സൗകര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ അടുക്കളയില്‍ നാളുകളായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് മാറ്റം വരും. അടുക്കളയില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളും നോക്കാം. അടുക്കളയുടെ വലുപ്പം മാത്രമല്ല ആയാസരഹിതമായ പാചകത്തെ നിര്‍ണയിക്കുന്നത്.
സൂര്യപ്രകാശത്തിന്റെ കുറവ്
മതിയായ അളവില്‍ സൂര്യപ്രകാശം അകത്ത് ലഭിക്കാത്ത വിധമാണ് അടുക്കളയുടെ ഡിസൈന്‍ എങ്കില്‍ കൃത്രിമ ലൈറ്റുകളാണ് പരിഹാരമാര്‍ഗം. അടുക്കളയുടെ എല്ലാഭാഗത്തും പ്രകാശം എത്തേണ്ടതും അത്യാവശ്യമാണ്.
ഒരൊറ്റ ലൈറ്റ് മാത്രമാണ് അടുക്കളയില്‍ നല്‍കുന്നതെങ്കില്‍ നിഴലിന്റെ പ്രശ്‌നം കൂടുതലായിരിക്കും. ഇത് പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ ലൈറ്റുകള്‍ അടുക്കളയ്ക്ക് നല്‍കാം.
അടുക്കളയില്‍ കൗണ്ടര്‍ ടോപ്പിന് മുകളിലും ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിന് മുകളിലും പോയിന്റ് ലൈറ്റ് നല്‍കാം.
അടുക്കളയിലെ പ്രകാശത്തിന്റെ കുറവ് പരിഹരിക്കുന്നതിനുള്ള മറ്റൊരുമാര്‍ഗമാണ് ഓപ്പണ്‍ കിച്ചന്‍. ഡൈനിങ് ഏരിയയ്ക്കും അടുക്കളയ്ക്കുമിടയിലെ ചുമര് കെട്ടി വേര്‍തിരിക്കുന്നത് അടുക്കളയിലെ പ്രകാശത്തിന്റെ തോത് കുറയ്ക്കും. ഇവിടെ ഓപ്പണ്‍ ശൈലി നല്‍കുന്നത് കൂടുതല്‍ പ്രകാശം എത്തിച്ചേരാന്‍ സഹായിക്കും. കൂടാതെ അടുക്കള കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുകയും ചെയ്യും.
വലുപ്പം കുറഞ്ഞ അടുക്കളയില്‍ ചിമ്മിനിയും ജനലുകളും വരുന്നതോടെ വീണ്ടും സ്ഥലം കുറയുന്നു. ഇത് പരിഹരിക്കാന്‍ എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ചുമരുകളിലും ഷെല്‍ഫുകളും റാക്കുകളും നല്‍കാം. ആവശ്യമെങ്കില്‍ ഗ്ലാസ് പാത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ സൂക്ഷിക്കുന്നതിന് കുത്തനെയുള്ള ഷെല്‍ഫ് നല്‍കാം.
അടുക്കളയിലെ ദുര്‍ഗന്ധം ഒഴിവാക്കാം
രാവിലെ പ്രാതല്‍, ഉച്ചഭക്ഷണം, നാലുമണിച്ചായ, അത്താഴം തുടങ്ങി വിശ്രമമില്ലാതെ പണിയെടുക്കുന്ന ഇടമാണ് അടുക്കള. അതിനാല്‍ തന്നെ പലതരം വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴുള്ള മണം തങ്ങിനില്‍ക്കാന്‍ ഏറെ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ അടുക്കളയില്‍ ചിമ്മിനിയോ പുറത്തേക്ക് ഫാനോ നല്‍കാം.
അടുക്കളയില്‍ പാചകശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങളും ഭക്ഷണം കഴിച്ചശേഷം ബാക്കിയാവുന്നവയും കൃത്യമായി നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. ദിവസങ്ങളോളം അവ അടുക്കളയിൽ സൂക്ഷിക്കുമ്പോൾ ചീഞ്ഞ് ദുര്‍ഗന്ധം പരക്കാന്‍ സാധ്യതയുണ്ട്.
അടുക്കളയിലെ സിങ്കും അവശിഷ്ടങ്ങള്‍ ഇടുന്ന പാത്രങ്ങളും കഴുകി ഉണക്കി സൂക്ഷിക്കാം. കൂടാതെ കിച്ചന്‍ ടൗവ്വലും പാത്രം പിടിക്കാന്‍ ഉപയോഗിക്കുന്ന തുണിയും കഴുകി വൃത്തിയാക്കി ഉണക്കി സൂക്ഷിക്കണം.
Content Highlights: kitchen problems and its solution, myhome, kitchen tips


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..