സിങ്ക് തിളങ്ങാൻ, വെളിച്ചെണ്ണയും തേങ്ങാമുറിയും കേടാകാതിരിക്കാൻ; ചില അടുക്കള നുറുങ്ങുകൾ


രബിത

ചില അടുക്കള നുറുങ്ങുകൾ

Photos: Gettyimages.in

ടുക്കളയെ സുന്ദരിയാക്കാന്‍ വെട്ടിത്തിളങ്ങുന്ന പത്രങ്ങളും വൃത്തിയുള്ള അന്തരീക്ഷവും നിർബന്ധമാണ്. മണിക്കൂറുകൾ ചെലവഴിച്ച് അടുക്കളയെ വൃത്തിയാക്കിയാലും ചിലപ്പോഴെല്ലാം ചെറിയ അശ്രദ്ധയോ മറവിയെക്കൊണ്ട് സാധനങ്ങൾ കേടായിപ്പോകാറുണ്ട്. അത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടാന്‍ കുറച്ചു നുറുങ്ങുവിദ്യകളുണ്ട്. ഭക്ഷണം ബാക്കിയാകുമ്പോൾ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാൻ ഇഷ്ടമല്ലെങ്കിൽ അവയെ മറ്റുപലഹാരങ്ങളാക്കാം. അത്തരത്തിലുളള ചില അടുക്കള നുറുങ്ങുകൾ പരിചയപ്പെടാം.

  • ഇരുമ്പൻ പുളിയുടെ നീരെടുത്ത് സ്റ്റീൽ പാത്രങ്ങള്‍, സിങ്ക് കഴുകിയാൽ കൂടുതൽ നിറം വെക്കും.
  • വെളിച്ചെണ്ണ ഈർപ്പം വന്ന് കേടാകുന്നത് ഒഴിവാക്കാൻ കുറച്ച് കല്ലുപ്പോ നല്ലവണ്ണം ഉണങ്ങിയ കുരുമുളകോ ചേർക്കാം. കല്ലുപ്പ് വെളിച്ചെണ്ണയിൽ അലിയാതെ കിടക്കും.
  • തേങ്ങാമുറി കേടാകുന്നത് ഒഴിവാക്കാൻ കുറച്ച് ഉപ്പ് എടുത്ത് തേങ്ങാമുറിയിൽ പുരട്ടിവെച്ചാൽ മതി. രണ്ടു മൂന്ന് ദിവസം വരെ ഫ്രഷ് ആയിട്ട് ഇരിക്കും.
  • പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാനും വഴിയുണ്ട്, രണ്ടോ മൂന്നോ ഗ്രാമ്പൂ പഞ്ചസാര പാത്രത്തിൽ ഇട്ടുവെച്ചാൽ മതി.
  • വേവിച്ച കപ്പ ബാക്കിയായാൽ അത് നല്ലപോലെ ഉണക്കിയ ശേഷം എണ്ണയിൽ വറുത്തുകോരി കറുമുറാ കഴിക്കാം.
  • എത്ര നല്ല അരികൊണ്ടുവെച്ചാലും ചാഴി വരുന്നുണ്ടെങ്കിൽ കുറച്ച് ആര്യവേപ്പിന്റെ ഇല കൈകൊണ്ട് തിരുമ്മി അരിയിൽ ഇട്ടുവെക്കാം
  • സാമ്പാർ ഫ്രിഡ്ജിൽ വെക്കാതെ തന്നെ കേടാകാതെ സൂക്ഷിക്കാം. സാമ്പാറിലെ ഉരുളകിഴങ്ങുകൾ എടുത്തു മാറ്റുക, ശേഷം ചെറുതീയിൽ ചൂടാക്കി വെക്കുക.
  • ചോറ് അധികം വന്നാൽ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം. പക്ഷേ അതിലും ടേസ്റ്റ് ആയിട്ട് പലഹാരമാക്കാം. ആ ചോറ് കഴുകി വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് ഇച്ചിരി കടലമാവ് ചേർത്ത് പപ്പടം പോലെ പൊരിച്ചെടുക്കാം.
Content Highlights: kitchen tips my home tips

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented