പ്രതീകാത്മക ചിത്രം
ഒരു വീട്ടിലെ എല്ലാം അംഗങ്ങളെയും ഒന്നിപ്പിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം പരസ്പര സ്നേഹം കൂടി ഊട്ടി ഉറപ്പിക്കുന്ന സ്ഥലമാണ് അടുക്കള. ചില വീടുകളുടെയെങ്കിലും അടുക്കളകള്‍ വീട് പണിത് കുറച്ചു കഴിയുമ്പോള്‍ വലുപ്പം കുറവായി അനുഭവപ്പെട്ടേക്കാം.
അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കാം
വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപേക്ഷിച്ചതും മൂട് അടര്‍ന്നതും വക്കു പൊട്ടിയതുമായ ഒട്ടേറെ സാധനങ്ങള്‍ അടുക്കളയില്‍ ഒരുപക്ഷേ, കൂടി കിടപ്പുണ്ടാകും. ഇത്തരം വസ്തുക്കളൊക്കെ അടുക്കളയില്‍ നിന്ന് മാറ്റാം. ഇവ അടുക്കളയില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് മാത്രമല്ല, ഒട്ടേറെ സ്ഥലം കവരുകയും ചെയ്യും.
സ്റ്റോറേജ് സംവിധാനം
ഒരു വീട്ടില്‍ വൃത്തി ഏറ്റവും അധികം വേണ്ട ഇടമാണ് അടുക്കള. പാത്രങ്ങളും പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം വൃത്തിയായും ഭംഗിയായും അടുക്കി വെക്കാന്‍ ശ്രദ്ധിക്കണം. തുറന്ന ഷെല്‍ഫിനു മുകളില്‍ ക്ലോസ്ഡ് കാബിനറ്റുകള്‍ പിടിപ്പിക്കാം. കൂടാതെ, അടുക്കളയില്‍ ഒഴിഞ്ഞുകിടക്കുന്ന ഭിത്തിയുണ്ടെങ്കില്‍ അവിടെയൊക്കെ ഷെല്‍ഫുകള്‍ പിടിപ്പിക്കാം.
വൃത്തിയോടെ സൂക്ഷിക്കാം.
അടുക്കളയിലെ കൗണ്ടറുകള്‍ അപ്പോഴും വൃത്തിയാക്കി വയ്ക്കാം ശ്രദ്ധിക്കണം. ഇവിടെ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യാം. കൗണ്ടര്‍ ടോപ്പിന് മുകളില്‍ മാഗ്‌നറ്റിക് സ്ട്രിപ്പ് പിടിപ്പിക്കാം. ഇതില്‍ കത്തികള്‍ തൂക്കിയിടാം.
ഷെല്‍ഫുകള്‍
അടുക്കളയിലെ പാത്രങ്ങള്‍, ഗ്ലാസുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ബൗളുകള്‍ എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം ഷെല്‍ഫുകള്‍ അറേഞ്ച് ചെയ്യാം. അടുക്കളയിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ വെക്കുന്നതിന് മാത്രമായി പ്രത്യേകം കാബിനറ്റ് ഒരുക്കാം. ഇത് അവ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. അടുക്കളയില്‍ എപ്പോഴും കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കാം. വളരെക്കുറച്ച് മാത്രം ഉപയോഗിക്കുന്ന അടുക്കളയിലെ സാധനങ്ങള്‍ ഉയരത്തിലുള്ള ഷെല്‍ഫുകളില്‍ സൂക്ഷിക്കാം.
അടുക്കളയിലെ പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിക്കാം. സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ടിന്നുകളില്‍ സൂക്ഷിക്കുന്നത് സമയം ലാഭിക്കുന്നതിനും അവ പരസ്പരം മാറിപ്പോകാതിരിക്കുന്നതിനും സഹായിക്കും.
കാബിനുകള്‍ സീലിങ്ങിന് ഒപ്പം ഉയരത്തില്‍വരെ തട്ടുകളായി ക്രമീകരിക്കാം. ഇങ്ങനെ ചെയ്യുന്നത് കാബിനുകളുടെ മുകളില്‍ പൊടിയും അഴുക്കും അടിഞ്ഞ് കൂടുന്നത് ഒഴിവാക്കാം. കൂടാതെ, മേശവിരി, ചവിട്ടികള്‍, ഒഴിഞ്ഞ ടിന്നുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ ബാസ്‌കറ്റുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം.
Content Highlights: kitchen tips, small kitchen, rearrange kitchen, myhome, home tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..