ക്ഷണം പാകം ചെയ്യുന്ന ഇടമായതുകൊണ്ടുതന്നെ വീട്ടില്‍ ഏറ്റവും വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗങ്ങളിലൊന്നാണ് അടുക്കള. പാത്രങ്ങള്‍ വെട്ടിത്തിളങ്ങാനും പ്രാണിശല്യം കുറയ്ക്കാനും കറകള്‍ അകറ്റാനുമൊക്കെ എന്തു ചെയ്യുമെന്ന് ആലോചിക്കുന്നവരുണ്ട്. അടുക്കളയില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളാണ് താഴെ നല്‍കിയിരിക്കുന്നത്. 

* നനഞ്ഞ ഉപ്പുതുണികൊണ്ട് തുടച്ചെടുത്താല്‍ വെള്ളിപ്പാത്രത്തിലെ കറ നീങ്ങിക്കിട്ടും.

* തൈരില്‍ മുക്കിയ തുണികൊണ്ട് തുടച്ചാല്‍ ചെമ്പുപാത്രം വേഗം വൃത്തിയാകും.

* ഗ്യാസ് സ്റ്റൗവിന്റെ ചൂട് പോകുന്നതിന് മുമ്പുതന്നെ തുടച്ചാല്‍ കറകള്‍ എളുപ്പം നീങ്ങിക്കിട്ടും.

* നാരങ്ങാത്തൊലികൊണ്ട് കണ്ണാടിപ്പാത്രങ്ങള്‍ തുടച്ചെടുത്താല്‍ അവ വെട്ടിത്തിളങ്ങും.

* നീര് പിഴിഞ്ഞെടുത്ത ചെറുനാരങ്ങാതോടു കൊണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കഴുകിയാല്‍ അവയ്ക്കു നല്ല തിളക്കം കിട്ടും.

* വാഷ്ബേസിനിലെ ഇരുമ്പുകറ അകറ്റാന്‍ ഉപ്പും, ടര്‍പ്പന്റൈനും ചേര്‍ത്ത് നന്നായി തിരുമ്മിക്കഴുകിയാല്‍ മതി

* തിളച്ച വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് കഴുകിയാല്‍ സിങ്കിലെ ദുര്‍ഗന്ധം മാറും

* ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് തുടച്ചാല്‍ ഡൈനിംഗ് ടേബിളിലെ ഈച്ചശല്യം ഒഴിവാക്കാം

* പഞ്ചസാര പാത്രത്തില്‍ രണ്ടു മൂന്നു ഗ്രാമ്പു ഇട്ടുവെച്ചാല്‍ ഉറുമ്പു ശല്യം ഒഴിവാക്കാം

* ആണികള്‍ തുരുമ്പിക്കാതിരിക്കാന്‍ അതില്‍ അല്‍പം മണ്ണെണ്ണ ഒഴിച്ചുവെച്ചാല്‍ മതി

* മസ്ലിന്‍ തുണിയില്‍ കര്‍പ്പൂരം പൊതിഞ്ഞുവെച്ചിരുന്നാല്‍ പ്രാണിശല്യം കുറയ്ക്കാം

Content Highlights: kitchen cleaning tips