ക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ അടുക്കളയിലെ ബുദ്ധിമുട്ടുള്ള ജോലിയായി പലരും കരുതുന്നത് ക്ലീനിങ് ആണ്. എത്രതവണ വൃത്തിയാക്കിയാലും വീണ്ടും ആദ്യം മുതല്‍ തുടങ്ങുന്നുവെന്ന തോന്നലുണ്ടാകാറുണ്ടോ? എന്നാല്‍ നിങ്ങളുടെ വൃത്തിയാക്കല്‍ പ്രക്രിയ അത്ര പോരെന്നു സാരം. അണുക്കളില്ലാത്ത വൃത്തിയാര്‍ന്ന അടുക്കള സ്വന്തമാക്കാന്‍ ശീലമാക്കേണ്ട കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. 

കട്ടിങ് ബോര്‍ഡ്

പച്ചക്കറി കഷണങ്ങളാക്കാന്‍ കട്ടിങ് ബോര്‍ഡില്ലാതെ തരമില്ലെന്നു പറയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ പല വീടുകളിലെയും കട്ടിങ് ബോര്‍ഡ് കണ്ടാല്‍ പരിതാപകരമാണ്. കറയും മറ്റും പിടിച്ച് കറുപ്പുനിറത്തിലാകും മിക്കവയും. ഇത്തരത്തിലുള്ള കട്ടിങ് ബോര്‍ഡുകളില്‍ അണുക്കള്‍ പടരാനും സാധ്യത ഏറെയാണ്. അതിനാല്‍ ഓരോ തവണ ഉപയോഗിച്ചു കഴിയുമ്പോഴും ഡിഷ് വാഷ് സോപ് ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക. 

സിങ്ക് 

അടുക്കളയില്‍ പെട്ടെന്ന് വൃത്തിഹീനമാകുന്ന ഇടങ്ങളിലൊന്നാണ് സിങ്കുകള്‍. ഇവിടെയും അണുക്കള്‍ പെട്ടെന്നു പടരും. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും അടിഞ്ഞ് അഴുക്കു കൂടാന്‍ സാധ്യതയുള്ളതിനാല്‍ മൈക്രോഫൈബര്‍ തുണിയോ പഴയ ടൂത്ബ്രഷോ ഒക്കെ ഉപയോഗിച്ച് വൃത്തിയാക്കുന്നത് കൂടുതല്‍ ഫലം ചെയ്യും. 

ഫ്രിഡ്ജ്

ഭക്ഷണങ്ങള്‍ കേടാകാതിരിക്കാന്‍ വെക്കുന്ന ഇടമായതിനാല്‍ തന്നെ അല്‍പമൊന്ന് അശ്രദ്ധയായാല്‍ പെട്ടെന്ന് അണുക്കള്‍ പടരുന്ന സ്ഥലമാണ് ഫ്രിഡ്ജ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണ സാധനങ്ങളും ഒരുപാടുനാള്‍ വെക്കാതിരിക്കുകയും ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്താൽ ഒരുവിധം അണുക്കളെ തുരത്താനാകും. 

ഭക്ഷണ മാലിന്യങ്ങള്‍

ഭക്ഷണ മാലിന്യങ്ങള്‍ പാത്രങ്ങളില്‍ കൂട്ടിവച്ച് രണ്ടോ മൂന്നോ ദിവസത്തിനുശേഷം മാത്രം കളയുന്നവരുണ്ട്. അത് അടുക്കളയില്‍ ദുര്‍ഗന്ധം പരത്തുന്നതിനൊപ്പം അണുക്കളെയും സൃഷ്ടിക്കും. പച്ചക്കറികളായാലും ഭക്ഷണ അവശിഷ്ടമായാലും ഉപയോഗശൂന്യമായവ പറമ്പില്‍ തന്നെ അന്നന്ന് സംസ്‌കരിക്കുക. പച്ചക്കറിത്തോട്ടമോ പൂന്തോട്ടമോ ഉണ്ടെങ്കില്‍ അവയ്ക്കു കീഴില്‍ വിതറുന്നതും നല്ലതാണ്. 

സ്‌ക്രബ്ബറുകള്‍

പാത്രങ്ങള്‍ തേച്ചുരച്ചു കഴുകുന്നതിനിടെ സ്‌ക്രബ്ബറില്‍ ഭക്ഷണ അവശിഷ്ടവും ധാരാളം പിടിച്ചിട്ടുണ്ടാകും. ഇതു പൂര്‍ണമായും നീക്കം ചെയ്യാതെ വീണ്ടും ഉപയോഗിക്കുന്നത് അണുക്കളെ വര്‍ധിപ്പിക്കും. സ്റ്റീല്‍ വൂള്‍, നൈലോണ്‍ സ്‌ക്രബ്ബറുകളൊക്കെ ബാക്ടീരിയയുടെ ഉറവിടമാണ്. അതിനാല്‍ ഓരോ തവണ പാത്രം കഴുകിയതിനു ശേഷവും സ്‌ക്രബ്ബറില്‍ ഡിഷ് വാഷിട്ട് കഴുകുക. ഒപ്പം മേശയും കൗണ്ടര്‍ടോപ്പും തുടയ്ക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചും ഇടയ്ക്കിടെ വൃത്തിയാക്കുക. 

Content Highlights: kitchen cleaning tips