അരിയിലും പരിപ്പിലുമൊക്കെ പ്രാണികള്‍ കയറുന്നത് എല്ലാവര്‍ക്കും വലിയ തലവേദനയാണ്. വേനലായാല്‍ അടുക്കളയില്‍ പലതരം ഉറുമ്പുകളുടെ ശല്യവും സാധാരണമാണ്. ഇവയെ ഒക്കെ പടികടത്താന്‍ ചില നാടന്‍ വഴികളുണ്ട്. ഇതാ ചില അടുക്കള ടിപ്പുകള്‍.
1. കിച്ചണ്‍ സിങ്കില്‍ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാല്‍ സിങ്കില്‍ വെള്ളം തടഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക
2. പച്ച കര്‍പ്പൂരം അടക്കളയില്‍ അല്പം വിതറിയിട്ടാല്‍ ഈച്ചയും പ്രാണികളും ആ വഴിക്കു വരില്ല
3. ഗ്യാസ് അടുപ്പ് തിളങ്ങാന്‍ ഉപ്പിട്ട വെള്ളത്തില്‍ മുക്കിയ ന്യൂസ് പേപ്പര്‍ കൊണ്ട് തുടച്ചാല്‍ മതി.
4. കുറച്ചു ബേക്കിംഗ്‌സോഡ ഫ്രിഡ്ജിലെ ഡോര്‍ ഷെല്‍ഫില്‍ തുറന്നു വയ്ക്കുക അകത്തുള്ള കടുത്ത ദുര്‍ഗന്ധം അകറ്റാന്‍ സാധിക്കും.
5. പുതിയ ചീനച്ചട്ടിയുടെ കറയും ഇരുമ്പു മണവും മാറികിട്ടാന്‍ അതില്‍ ചേമ്പിന്‍തണ്ട് ഇട്ട് വെള്ളം തിളപ്പിക്കുക.
6. ചെമ്പു പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപ്പ് വിനാഗിരി എന്നിവ രണ്ടും ചേര്‍ത്ത് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
7. പാത്രങ്ങളിലെ തുരുമ്പ് മാറ്റാന്‍ വിനാഗിരി ഒഴിച്ച് കഴുകിയാല്‍ മതി.
8. പാറ്റകളെ അകറ്റാന്‍ പാറ്റാഗുളികക്കു പകരം കര്‍പ്പൂര ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്.
9. ഉറുമ്പുകളെ അകറ്റാന്‍ മഞ്ഞള്‍പൊടി വിതറിയാല്‍ മതി. ടാല്‍ക്കം പൗഡര്‍, കരിപ്പൊടി എന്നിവയും ഉറുമ്പ് ശല്യത്തിന് നല്ലതാണ്. നാരങ്ങാ തൊണ്ട് വിതറിയാല്‍ ഉറുമ്പ് വരില്ല.
10. ഐസ്‌ട്രേ ഫ്രിഡ്ജില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഒരു പോളിത്തീന്‍ ബാഗ് ഐസ്‌ട്രെ യുടെ അടിയില്‍ വച്ചാല്‍ മതി.
11. നീര് പിഴിഞ്ഞെടുത്ത നാരങ്ങാ തൊണ്ട് കൊണ്ട് സ്റ്റീല്‍ പാത്രങ്ങള്‍ കഴുകിയെടുത്താല്‍ അവ വെട്ടിത്തിളങ്ങും.
12. ഉപയോഗിക്കാത്ത കത്തിയില്‍ വാസിലിന്‍ പുരട്ടി വെച്ചാല്‍ അവ തുരുമ്പ് പിടിക്കില്ല.
13. വീട്ടിലെ ധാന്യ, പയര്‍ വര്‍ഗ്ഗങ്ങള്‍ (അരി,പരിപ്പ്,കടല,ചെറുപയര്‍...) എന്നിവ കുറച്ചധികമുണ്ടെങ്കില്‍ കുത്തന്‍ വണ്ടുപോലുള്ള പ്രാണികള്‍ വരികയും എളുപ്പം നശിപ്പിയ്ക്കുകയും ചെയ്യും. അവ വരാതിരിക്കാന്‍ നാലോ അഞ്ചോ ആര്യവേപ്പില ധാന്യങ്ങള്‍ സൂക്ഷിയ്ക്കുന്ന ടിന്നിലിട്ടു വയ്ക്കുക. ആര്യവേപ്പില ഉണങ്ങിയ ശേഷം മാറ്റി പുതിയവയിട്ടുകൊടുക്കാം. ഉണങ്ങിയ വേപ്പില പൊടിച്ചു സൂക്ഷിക്കാം. മുഖക്കുരുവിനും പാടുകള്‍ക്കുമുളള നല്ല മരുന്നാണ്.
14. പഞ്ചസാര ടിന്നില്‍ ഉറുമ്പ് വരാതിരിക്കാനും വന്നാല്‍ പെട്ടെന്നുതന്നെ ഉറുമ്പിനെ ഇറക്കിവിടാനും ഒന്നോ രണ്ടോ ഗ്രാമ്പൂ, പഞ്ചസാര ടിന്നിലിട്ടാല്‍ മതി.
കടപ്പാട്; ഗൃഹലക്ഷ്മി കുക്കറി ഗ്രൂപ്പ്
Content Highlights: Keep bugs away from rice with these simple tips