പ്രതീകാത്മത ചിത്രം | Photo: Getty Images
എണ്ണയില്‍ വറുത്തെടുത്ത വിഭവങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍, ഇത് തയ്യാറാക്കുമ്പോൾ മിച്ചംവരുന്ന എണ്ണ എങ്ങനെ കൃത്യമായി നീക്കം ചെയ്യുമെന്നത് പലരുടെയും സംശയമാണ്. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, ഈ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യുന്നതാണ് എപ്പോഴും നല്ലത്. വെറുതേ മണ്ണിലേക്ക് ഒഴിക്കുന്നതും ശരിയായ രീതിയല്ല.
ഇപ്പോഴിതാ, പാചകം ചെയ്തതിനുശേഷം ബാക്കിയായ എണ്ണ സുരക്ഷിതമായി നീക്കം ചെയ്യുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
വാഷി വാഷ് ക്ലീന്‍ടോക്ക് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 82 ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒരുലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ഉപയോഗിച്ചതിനുശേഷം ബാക്കിയായ എണ്ണയിലേക്ക് ബേക്കിങ് സോഡ ചേര്‍ക്കുക. ബേക്കിങ് സോഡ ചേര്‍ക്കുമ്പോള്‍ എണ്ണ കട്ടിയായ പദാര്‍ഥമായി മാറും. ഇത് വളരെ എളുപ്പത്തില്‍ പാത്രത്തില്‍ നിന്ന് നീക്കം ചെയ്‌തെടുത്ത് ബേക്കിങ് പേപ്പറിലേക്ക് മാറ്റി വേസ്റ്റ് ബാസ്‌കറ്റില്‍ നിക്ഷേപിക്കാം.
ഇത് മികച്ച ആശയമാണെന്ന് വീഡിയോ കണ്ട് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. ബാക്കി വരുന്ന എണ്ണ വീണ്ടും ഉപയോഗിക്കുകയാണ് പതിവെന്നും ഇത്തരമൊരു വഴി പറഞ്ഞു തന്നതിന് നന്ദിയെന്നും ഒരാള്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തു.
Content Highlights: dispose of cooking oil. kitchen tips, food, myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..