മഴക്കാലത്ത് വീടിനെ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍


ഒന്ന് ശ്രദ്ധവെച്ചാല്‍ മഴയത്തും നിങ്ങളുടെ വീട് കരുത്തോടെ നില്‍ക്കും

ഴക്കാലം വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്ന കാലം കൂടിയാണ്, വീടിനെ മഴയില്‍ നിന്നും സംരക്ഷിക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ മതി.

കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം

കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം പലപ്പോഴും വീടിന്റെ അടിത്തറ ഇളക്കാന്‍ പോന്നതാണ്. അതിനാല്‍ മഴക്കാലത്ത് മഴവെള്ളം വീടിന്റെ തറഭാഗത്തേക്ക് താഴ്ന്നിറങ്ങാതെ ശ്രദ്ധിയ്ക്കണം. ഒരു വീടിന്റെ ഫൗണ്ടേഷന്‍ ആണ് അതിന്റെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. ഫൗണ്ടേഷന്‍ ഉറപ്പുള്ളതായി ഇരിക്കേണ്ടത് അനിവാര്യമാണ്.

ചുവരിലെ വിള്ളലുകള്‍


വീടിന്റെ ചുമരില്‍ അങ്ങിങ്ങായി കാണുന്ന വിള്ളലുകള്‍ മഴവെള്ളം വീടിനകത്തു കടക്കാന്‍ ഇത് കാരണമാകും. ഇങ്ങനെ മഴവെള്ളം ചുവരിലേക്ക് ഇറങ്ങിയാല്‍ വീടിന് ബലക്ഷയം സംഭവിക്കാന്‍ കാരണമാകും. അതിനാല്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവ അടയ്ക്കാന്‍ ശ്രദ്ധിയ്ക്കുമല്ലോ.

മങ്ങുന്ന പെയിന്റിങ്ങ്

ലക്ഷങ്ങള്‍ മുടക്കി വീട് പെയിന്റ് ചെയ്തിട്ട് അവ നരച്ചുപോകുന്ന കാര്യം ആലോചിക്കുമ്പോഴെ പലരുടെയും നെഞ്ചില്‍ തീയ്യാണ്. മഴ മാത്രമല്ല വെയും സാരമായി ബാധിക്കുന്ന ഒന്നാണ് പെയിന്റിങ്ങ്. മഴയെയും വെയിലിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന പെയിന്റുകള്‍ വിപണിയില്‍ ലഭ്യമാണ്. പുറത്തെ ചുമരുകളില്‍ കുമിളകളോ, പെയിന്റ് സാരമായി ഇളകി കിടക്കുന്നതോ, പൊട്ടലുകളോ കണ്ണില്‍ പെട്ടാല്‍ ഉടന്‍ തന്നെ വേണ്ട ടച്ച് അപ് ചെയ്യുക.

ടെറസിലെ വെള്ളം

ടെറസിലെ വെള്ളം പുറത്ത് കളയുന്ന പൈപ്പുകള്‍ കാര്യക്ഷമമെന്നു ഉറപ്പു വരുത്തുക. വെള്ളം പുറത്ത് പോകാതെ വന്നാല്‍ കെട്ടി കിടന്നാല്‍ ഈര്‍പ്പം ചുമരുകളില്‍ വ്യാപിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകും.

ടെറസിലെ വെള്ളം വീട്ടില്‍ നിന്നും അഞ്ചടിയെങ്കിലും മാറിയാണ് പതിക്കുന്നതെന്ന് ഉറപ്പുവരുത്തുക, ഇല്ലെങ്കില്‍ വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് ഇത് തറയുടെ ബലക്ഷയത്തിന് കാരണമാകും. ട്രസ്സ് വര്‍ക്ക് ചെയ്യാത്ത ടെറസില്‍ തറയോട് വിരിച്ചാല്‍ മഴക്കാലത്ത് വീടിനകത്ത് വെള്ളം കടക്കില്ല.

ഈര്‍പ്പം

വീടിലെ ചുമരുകളിലും കോര്‍ണറുകളിലും ഈര്‍പ്പം അനുഭവപ്പെടുന്നുണ്ടോ എന്നും ഒരു ചെളിമണം മുറികളില്‍ വരുന്നുണ്ടോ എന്നും പരിശോധിക്കുക. ഇങ്ങനെയുണ്ടെങ്കില്‍ അത് വീടിനുള്ളിലേക്ക് വെള്ളം ഇറങ്ങുന്നതിന്റെ തെളിവാണിത്. ഇത്തരത്തില്‍ ഈര്‍പ്പം ഇറങ്ങുന്നത് വീട്ടിലെ വയറിങ് ഉള്‍പ്പടെയുള്ളതിനെ ബാധിക്കും.

പൂന്തോട്ടം

മഴവെള്ളം പൂന്തോട്ടത്തില്‍ തങ്ങി നില്ക്കാന്‍ അനുവദിക്കാതെ നോക്കുക. ചാല് കീറി വെള്ളം മഴക്കുഴിയില്‍ എത്തിക്കുക. മഴയോടൊപ്പം കാറ്റുകൂടി അടിച്ചാല്‍ പൂന്തോട്ടം നാമാവശേഷമാകും. അതിനാല്‍ ചെടികള്‍ക്ക് താങ്ങ് നല്‍കാം.

Contebt Highlight: how to protect home from Rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented