പ്രതീകാത്മക ചിത്രം | Photo: canva.com/
അടുക്കളക്കാര്യത്തില് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഫ്രീസറില്‍ ഐസ് കട്ടപിടിച്ചിരിക്കുന്ന അവസ്ഥ. ഫ്രിഡ്ജ് കുറച്ച് പഴക്കം ചെല്ലുമ്പോഴാണ് പലരും ഈ പ്രശ്‌നം നേരിടുന്നത്. ഫ്രീസറില്‍ വെക്കുന്ന മീനും ഇറച്ചിയുമെല്ലാം എടുക്കാന്‍ കഴിയാത്ത അവസ്ഥയും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത് പരിഹരിക്കാന്‍ ഇവ ശ്രദ്ധിക്കാം.
ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടായിരിക്കും. എന്നാല്‍ ഇത് ഫ്രിഡ്ജിലെ മോയ്സ്ച്വര്‍ കണ്ടന്റ് കുറയ്ക്കും. ഫ്രിഡ്ജിനുള്ളിലെ മോയ്സ്ച്വര്‍ കണ്ടന്റ് കുറയുമ്പോള്‍ ഫ്രിഡ്ജ് അതു കൂട്ടാന്‍ ശ്രമിക്കുകയും തത്ഫലമായി ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് കൂടുകയും ചെയ്യും.
പ്രധാനമായും ഫ്രിഡ്ജിന്റെ ടെമ്പറേച്ചര്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇത് വളരെ അനിവാര്യമായ കാര്യമാണ്. എപ്പോഴും 18 ഡിഗ്രിയില്‍ മാത്രം ഫ്രീസറിന്റെ ടെമ്പറേച്ചര്‍ നിലനിര്‍ത്താന്‍ നോക്കണം. ഇതിലും കൂടുതലായി ടെമ്പറേച്ചര്‍ സെറ്റ് ചെയ്താല്‍ അത് കുറയ്ക്കണം.
അല്ലെങ്കില്‍ ഫ്രീസറില്‍ ഐസ് രൂപപ്പെടാനും ഇത് കട്ടപിടിച്ച് ഇരിക്കുകയും ചെയ്യും. ഫ്രീസര്‍ നിറച്ചു സാധനങ്ങള്‍ വെയ്ക്കുന്നത് ഫ്രീസറില്‍ ഐസ് രൂപപ്പെടുന്നത് തടയും. ഇത്തരത്തില്‍ സാധനങ്ങള്‍ നിറയെ വെക്കുമ്പോള്‍ ഫ്രീസറിനുള്ളില്‍ ഹ്യുമിഡിറ്റി കൂട്ടും. അത് ഐസ് കട്ടപിടിക്കുന്നത് തടയും.
ഭൂരിഭാഗം ഫ്രിഡ്ജിലും അടിയിലായി വെള്ളം പോകുന്നതിനായി ഒരു പൈപ്പ് ഉണ്ട്. ഇത് ഇടയ്ക്ക് വൃത്തിയാക്കി കൊടുക്കുന്നത് നല്ലതാണ്. ഇതില്‍ നിന്നും അഴുക്കെല്ലാം കൃത്യമായി നീക്കം ചെയ്യപ്പെട്ടാല്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനും അതിലൂടെ ഫ്രീസറില്‍ അമിതമായി ഐസ് രൂപപ്പെടാതിരിക്കാനും ഇത് സഹായകരമാകും.
ഫ്രിഡ്ജിന്റെ പുറകിലായി കാണുന്ന കോയിലുകളാണ് തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇതില്‍ അഴുക്കൊന്നും പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കൃത്യമായി ഫ്രീസര്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്.
എന്നും കൃത്യമായി ഫ്രീസര്‍ വൃത്തിയാക്കി വെക്കണം. വൃത്തിയാക്കുമ്പോള്‍ ഫ്രീസറിനുള്ളിലെ സാധനങ്ങള്‍ പുറത്തെടുത്ത് വെച്ചിട്ട് വേണം വൃത്തിയാക്കാൻ. നല്ലപോലെ വൃത്തിയാക്കി വെക്കുമ്പോള്‍ ചെറിയ രീതിയില്‍ രൂപപ്പെട്ട ഐസ് പോലും വേഗത്തില്‍ നീക്കം ചെയ്യാനും ഇത് അടിഞ്ഞു കൂടുന്നത് തടയാനും സാധിക്കും.
Content Highlights: Refrigerator,fridge,Freezer,ice,Ice Build-up,kitchen tips,my home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..