വേനല്‍ എത്തി.. ഇനി വീട്ടില്‍ സര്‍വ്വത്ര ചൂടും പൊടിയും ആയിരിക്കും. വൃത്തിഹീനമായ അന്തരീക്ഷം മാത്രമല്ല ആസ്മയും അലര്‍ജിയും പോലെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും പൊടിമൂലം ഉണ്ടാകുന്നുണ്ട്. അല്‍പ്പമൊന്ന് ശ്രദ്ധവെച്ചാല്‍ പൊടിയെ വീട്ടില്‍ കയറ്റാതെ നോക്കാം

ജനലുകള്‍

വേനല്‍ക്കാലമല്ലേ അല്‍പ്പം കാറ്റും വെളിച്ചവും വീട്ടിലേക്ക് കയറിക്കോട്ടെ എന്നുകരുതി പലരും ജനാലകള്‍ തുറന്നിടുക പതിവാണ്. പക്ഷേ കാറ്റ് മാത്രമല്ല പൊടിയും വീടിനകത്തേക്ക് കയറും അതിനാല്‍ ജനാലകളും വാതിലുകളും പരമാവധി അടച്ചിടുക. 

കാര്‍പ്പെറ്റുകള്‍

വീടുകളില്‍ ഏറ്റവും കൂടുതല്‍ പൊടി അടിഞ്ഞു കൂടുന്നത് കാര്‍പ്പെറ്റിലായിരിക്കും. അതിനാല്‍ തന്നെ കാര്‍പ്പെറ്റുകളുടെ സാന്നിധ്യം ഒഴിവാക്കുക.

ചെരുപ്പിനെ അകത്തേക്ക് കയറ്റല്ലേ

പുറത്തിടുന്ന ചെരുപ്പിനെ വീടിന്റെ എഴ് അയലത്തേക്കുപോലും കയറ്റല്ലേ. പൊടി മാത്രമല്ല അസുഖങ്ങളും കൂടെ പേരും. പുറത്തിടുന്ന ചെരുപ്പ് പുറത്ത് തന്നെ ഇടുക 

അലങ്കാര വസ്തുക്കള്‍

വീട്ടില്‍ സ്വീകരണ മുറിയും മറ്റും അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിലും തുണികളിലും നിര്‍മിച്ചിരിക്കുന്ന അലങ്കാര വസ്തുക്കള്‍ പലപ്പോഴും വീടിനുള്ളില്‍ പൊടി നിറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.  

അനാവശ്യ സാധനങ്ങള്‍ പുറത്തേക്ക്

വീടിനുള്ളില്‍ അനാവശ്യ സാധനങ്ങളുടെ സാന്നിധ്യം പൊടി വര്‍ധിക്കാന്‍ കാരണമാകും. ആവശ്യമുള്ളതും ഇല്ലാത്തതും കുത്തിനിറച്ച് വീടിനെ ഒരു ഗോഡൗണ്‍ ആക്കി മാറ്റാതെ ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം നിലനിര്‍ത്തി വീടിനെ നിങ്ങളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക.  

ഇത്രയും ആയാല്‍ വീട് നല്ല ഭംഗിയായി തൂത്ത് തുടച്ച് ഇട്ടോളു.. പിന്നെ ഒരു തരി പൊടിപോലും കാണില്ല.

Content Highlight: Dust free home tips