photo|pixabay.com/
അടുക്കളയില്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് പഞ്ചസാര പാത്രത്തിലെ ഉറുമ്പ്. എത്രയൊക്കെ ശ്രദ്ധയോടെ അടച്ചുവെച്ചാലും രാവിലെ പാത്രം തുറന്നാല്‍ ഉറുമ്പ് നിറഞ്ഞിരിക്കുന്നതായി
കാണാം. ഇവയെ പഞ്ചസാരയില്‍ നിന്നും നീക്കം ചെയ്യുന്നതും അത്ര എളുമുള്ള ജോലിയല്ല. പഞ്ചസാര ഈര്‍പ്പം തട്ടിയ അവസ്ഥയിലാകുന്നത് കാണാം. ഈ പഞ്ചസാരയുപയോഗിച്ച് ചായയുണ്ടാക്കിയാലും പലഹാരമുണ്ടാക്കിയാലും നേരിയപുളിരസമുണ്ടാകും. പാത്രത്തിനുള്ളില്‍ ചത്തുവീഴുന്ന ഉറുമ്പിനെ നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്. പഞ്ചസാരയില്‍ നിന്നും ഉറുമ്പിനെ തുരത്താന്‍ ഇവ പരീക്ഷിക്കാം.
ഏലക്കായുടെ തൊണ്ട് പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കും.ഇതിന്റെ മണം ഉറുമ്പുകളെ ഈ പാത്രത്തിന്റെ അടുത്തേയ്ക്ക് വരുന്നത് പോലും തടയുന്നു. ഏലക്കായ പോലെ തന്നെ മഞ്ഞളും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താം.. മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകള്‍ക്ക് താങ്ങാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകളെ അടുക്കളയില്‍ നിന്നും തുരത്തും.
ചെറുനാരങ്ങ പ്രയോഗം ഉറുമ്പിനെ തുരത്താന്‍ ഉത്തമമാര്‍ഗമാണ്. ചെറുനാരങ്ങ പിഴിഞ്ഞതിന് ശേഷം അതിന്റെ തൊണ്ട് കളയുന്നതിന് പകരം ഇത് എടുത്ത് വെച്ച് ഉണക്കി എടുക്കുക. ഇത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ പഞ്ചസാര പാത്രത്തില്‍ ഉറുമ്പുകള്‍ കയറില്ല.
ചെറുനാരങ്ങ പോലെ തന്നെ ഗ്രാമ്പൂ ഉപയോഗിക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ നല്ലതാണ്. ഗ്രാമ്പു മൂന്നെണ്ണം എടുത്ത് പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കണം. ഇതിന്റെ മണം കാരണം ഉറുമ്പുകള്‍ പഞ്ചസാര പാത്രത്തില്‍ കടക്കാനുള്ള സാധ്യതയും കുറയും. ഒരു കിലോ പഞ്ചസാരയ്ക്ക് ആറു ഗ്രാമ്പൂ വരെ ഇട്ടുവെക്കാം.
കറുവാപ്പട്ട പഞ്ചസാര പാത്രത്തില്‍ ഇട്ട് വെക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ ഉപകരിക്കും. കടുത്ത മണമുള്ള വസ്തുക്കളാണ് ഉറുമ്പിനെ തുരത്താന്‍ നല്ലത്.
Content Highlights: ants,sugar,kitchen tips,home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..