പ്രതീകാത്മക ചിത്രം | Photo: Getty Images
ഭംഗിക്കുവേണ്ടിയും വൃത്തിയാക്കാനുള്ള എളുപ്പത്തിനുമായി മിക്കവരും അടുക്കളയുടെ കൗണ്ടര്‍ ടോപ്പുകളില്‍ മാര്‍ബിള്‍ വിരിക്കാറുണ്ട്. ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കാമെന്നതും സൗകര്യവും കൂടി കണക്കിലെടുത്താണ് മാര്‍ബിള്‍ കൗണ്ടര്‍ ടോപ്പ് മിക്കവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇത് എളുപ്പത്തില്‍ വൃത്തിയാക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കാല്‍സ്യം കാര്‍ബണേറ്റ് ആണ് മാര്‍ബിളിലെ മുഖ്യ ഘടകം. അസിഡിക് സ്വഭാവമുള്ള വസ്തുക്കള്‍ ഇതില്‍ വീഴുന്നത് പെട്ടെന്ന് നാശം സംഭവിക്കാന്‍ കാരണമാകും. കൂടാതെ, മാര്‍ബിളില്‍ പാടുകളും കുഴികളും പോറലുകളും മറ്റും വേഗത്തില്‍ വീഴാനുള്ള സാധ്യതയുമുണ്ട്. മാര്‍ബിള്‍ കൗണ്ടര്‍ടോപ്പ് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വേഗത്തില്‍ തുടച്ചുമാറ്റാം
- തക്കാളി ജ്യൂസ്, നാരങ്ങാ നീര്, പാല്, വിനാഗിരി എന്നിവ കൗണ്ടര്‍ടോപ്പില്‍ വീണാല്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണം. ഇവയുടെ അസിഡിക് സ്വാഭാവം മാര്‍ബിള്‍ നാശമാക്കിയേക്കാം. വൃത്തിയാക്കാന്‍ താമസിച്ചാല്‍ അവയുടെ കറ അതില്‍ പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്.
- പച്ചക്കറികളും പഴങ്ങളും മുറിക്കുന്നത് കട്ടിങ് ബോര്‍ഡ് ഉപയോഗിച്ച് മാത്രമാക്കാം. നേരിട്ട് കൗണ്ടര്‍ ടോപ്പില്വെച്ച് മുറിക്കുന്നത് അതില്‍ പാടുകള്‍ വീഴ്ത്തിയേക്കും.
- അടുപ്പില്‍നിന്ന് ചൂടോടെ വാങ്ങിവയ്ക്കുന്ന പാത്രങ്ങള്‍ നേരിട്ട് കൗണ്ടര്‍ ടോപ്പില്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തിരിക(Trivet) ഇതിനായി ഉപയോഗിക്കാം.
- സ്പ്രേ ബോട്ടിലില്‍ കുറച്ച് ചെറുവെള്ളവും ഡിഷ് വാഷ് ലോഷനും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. ഇത് നന്നായി കുലുക്കി യോജിപ്പിച്ചശേഷം കൗണ്ടര്‍ടോപ്പില്‍ സ്പ്രേ ചെയ്ത് കൊടുക്കാം. ശേഷം മൃദുവായ സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് തുടച്ചെടുക്കാം. ബ്ലീച്ച് പൗഡറും അമോണിയയും പോലുള്ള വസ്തുക്കള്‍ വൃത്തിയാക്കാന്‍ നേരിട്ട് ഉപയോഗിക്കരുത്.
- ചായ, കാപ്പി, പഴച്ചാറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ഹൈഡ്രജന്‍ പെറോക്സൈഡും ഏതാനും തുള്ളി അമോണിയയും ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിക്കാം.
- ബേക്കിങ് പൗഡര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവമാക്കുക. ഇത് കറയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് 12 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് അങ്ങിനെ സൂക്ഷിക്കാം. നനഞ്ഞ തുണിയുപയോഗിച്ച് നീക്കം ചെയ്യാം.
- എണ്ണ, ഗ്രീസ്, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എന്നിവ കട്ടികുറഞ്ഞ ലിക്വിഡ് ക്ലെന്‍സര്‍, ഡിറ്റര്‍ജെന്റ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാം.
Content Highlights: marble couter top, house keeping, kitchen tip, myhome, cleaning tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..