photo:CANVA
വീടിന്റെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണ് പല്ലികള്‍. പലപ്പോഴും കെമിക്കല്‍ സ്‌പ്രേകള്‍ ഇവയെ തുരത്താന്‍ ഉപയോഗിക്കുമെങ്കിലും അടുക്കളയിലും മറ്റും അതുപയോഗിക്കുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ഇവയെ തുരത്താന്‍ സുരക്ഷിതവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി പൊടിക്കൈകള്‍ പരീക്ഷിക്കാം.
ചില പൊടിക്കൈകള്‍
വിനാഗിരിയും നാരങ്ങയും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യാം. മിശ്രിതം നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുന്നത് പല്ലികളെ തുരത്തും.
യൂക്കാലിപ്റ്റസും കര്‍പ്പൂരതുളസി എണ്ണയും
ശക്തമായ ഗന്ധമുള്ള ഏത് തരം വസ്തുവും പല്ലിയെ തുരത്തും. കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ഇത്തരം ജീവികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.
പക്ഷി തൂവലുകള്‍ സൂക്ഷിക്കാം
പല്ലികളെ അകറ്റാനുള്ള എളുപ്പ മാര്‍ഗമാണ് തൂവലുകള്‍. കാരണം അവ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരു കൂട്ടം പക്ഷിയുടെ തൂവലുകള്‍ ഒരു പൂ പാത്രത്തിലോ വീടിന്റെ പ്രവേശന സ്ഥലത്തോ ജനാലകളിലോ സൂക്ഷിക്കാന്‍ ഇവയുടെ ശല്യം കുറയും. തൂവലുകള്‍ അലങ്കാരമായും ഉപയോഗിക്കാം.
ഇലക്ട്രിക് റിപ്പല്ലന്റ്
ഇലക്ട്രിക് റിപ്പല്ലന്റ് ഉപകരണം ഉപയോഗിക്കാം. ഒരു നിശ്ചിത അളവിലുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിച്ചാണ് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പല്ലികളെപ്പോലുള്ള ചെറു ജീവികളെ ഈ തരംഗങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതിനാല്‍ അവ അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കും.
പെപ്പര്‍ സ്‌പ്രേ തളിക്കാം
കടുപ്പമേറിയ രാസവസ്തുക്കള്‍ തളിക്കുന്നതിനു പകരം പ്രകൃതിദത്ത കീടനാശിനികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഒരു സ്‌പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിച്ച ശേഷം പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കാം.
രൂക്ഷഗന്ധമുള്ള വസ്തുകള്‍
ഉള്ളി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. വീട്ടിലേക്കുള്ള പ്രവേശന ഇടങ്ങളില്‍ നിങ്ങള്‍ ഒരു കഷ്ണം സവാള അല്ലെങ്കില്‍ വെളുത്തുള്ളി തൂക്കിയിടുകയാണെങ്കില്‍, അവയില്‍ നിന്ന് പുറത്തുവരുന്ന ദുര്‍ഗന്ധം പല്ലികളെ അകറ്റുന്നു. സവാള നീരും വെള്ളവും ചേര്‍ത്ത മിശ്രിതവും തളിക്കാം. നാഫ്തലീന്‍ ഗുളികയും പാണികളെയും ക്ഷുദ്രജീവികളെയും വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തും.
ഫ്ളൈപേപ്പര്‍ പരീക്ഷിക്കാം
പ്രാണികളെയും ചെറുജീവികളെയും ശക്തമായ പശ ഉപയോഗിച്ച് കുടുക്കാന്‍ കഴിയുന്ന ഒരു ഒട്ടിപ്പിടിക്കുന്ന ഷീറ്റാണ് ഫ്ളൈപേപ്പര്‍. പല്ലികളെ കുടുക്കുന്നതിലും ഇത് വളരെ ഫലപ്രദമാണ്. നിങ്ങള്‍ക്ക് ഷീറ്റ് നീക്കം ചെയ്ത് പല്ലിയെ തുരത്താം.
കാപ്പി പൊടി
കാപ്പി പൊടിയുടെ കടുത്ത മണം പല്ലികളെ അകറ്റി നിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗമാണ്. പുകയിലപ്പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേര്‍ത്ത് ചെറിയ ഗുളികകള്‍ തയ്യാറാക്കുക. ഇവ ജനലുകള്‍ക്കോ വാതിലിനോ സമീപം വയ്ക്കണം.
വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ പ്രാണികളെയും ചെറു ജീവികളെ ആകര്‍ഷിക്കും. ഇവ കൂടിയാണ് പല്ലികള്‍ വീട്ടില്‍ പെരുകും. ഇവയാണ് പല്ലിയുടെ പ്രധാനഭക്ഷണം. ചുവരിലെ എയര്‍ വെന്റുകള്‍, എക്സ്ഹോസ്റ്റ് ഫാന്‍ ഹോളുകള്‍, മറ്റ് വലിയ വിള്ളലുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ പല്ലികള്‍ക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നല്‍കും.അത്തരം വീടുകളില്‍ പല്ലുകളുടെ എണ്ണം കൂടും.നനവുള്ള സ്ഥലങ്ങള്‍ക്ക് ചുറ്റും ഇവ ജീവിയ്ക്കും. അതിനാലാണ് കുളിമുറിയിലും അടുക്കളയിലും, പ്രത്യേകിച്ച് ചോര്‍ന്നൊലിക്കുന്ന പൈപ്പുകളിലുള്ള ഭാഗങ്ങളിലും ഇവയെ ധാരാളമായി കാണുന്നത്. അത്തരം സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ പല്ലികളെ പൂര്‍ണമായും തുരത്താം.
Content Highlights: tps,How to get rid of lizards at home, lizard, remedy,home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..