പ്രതീകാത്മക ചിത്രം | Photo: canva.com/
എന്ത് വാങ്ങിയാലും ബാക്കി വന്നാലും ഫ്രിഡ്ജിലേയ്ക്ക് എടുത്തുവെക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോഴൊക്കെ സമയത്ത് എടുക്കാതിരിക്കുന്നതുകൊണ്ട് ഭക്ഷ്യവസ്തുക്കള്‍ കേടായി അതിലിരിന്നും പോകാറുണ്ട്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യം വളരെ വലുതാണ്.
ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കളുടെ പ്രജനനം തടയുകയാണ് പ്രധാന ലക്ഷ്യം.ഇത്തരത്തില്‍ അണുക്കള്‍ പെരുകുന്നത് തടയാന്‍ ഫ്രിഡ്ജ് ശരിയായ രീതിയില്‍ വൃത്തിയാക്കി വെക്കാം. മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്.
വൃത്തിയാക്കുന്നതിന് മുമ്പായി ഫ്രിഡ്ജില്‍ നിന്നെല്ലാ സാധനങ്ങളും നീക്കം ചെയ്യണം. മോശമായതോ കേടായതോ ആയ ഭക്ഷണം എടുക്കുകളയണം. വൃത്തിയാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ട്.
ഫ്രിഡ്ജിന്റെ ഷെല്‍ഫുകളും ട്രേകളും എടുത്തു മാറ്റാന്‍ കഴിയുന്നതാണെങ്കില്‍, പുറത്തെടുത്ത് അവ കഴുകി വൃത്തിയാക്കണം. കറപിടിച്ച ട്രേകള്‍ ചൂടുള്ള സോപ്പ് ലായനിയില്‍ മുക്കി വെയ്ക്കാം. ഡിഷ് വാഷ് ജെല്‍ ഉപയോഗിച്ച് കുതിര്‍ത്തും ഇവ കഴുകാം.
ഫ്രിഡ്ജ് വൃത്തിയാക്കാന്‍ ഡിഷ്വാഷ് ലിക്വിഡ് വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ചുപയോഗിക്കാം. ഇതില്‍ സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കാം. ഉണങ്ങിയ തുണി ഉപയോഗിച്ച് ബാക്കി തുടയ്ക്കാം. ശേഷം ഈര്‍പ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കാം. ഉരച്ച് വൃത്തിയാക്കരുത്. ഇത് പോറലുകള്‍ വീഴുന്നതിന് കാരണമാകും.
അര ടീസ്പൂണ്‍ വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളത്തില്‍ കലര്‍ത്തി ഡോറും മറ്റു ഭാഗങ്ങളും തുടക്കാം. പിന്നീട് തുണി ഉപയോഗിച്ചും തുടക്കണം.ഗാസ്‌കറ്റ് വൃത്തിയാക്കാനും ഇതേ ലായനി ഉപയോഗിക്കാം.
കടുത്ത കറകള്‍ നീക്കാം ചെയ്യാനായി രണ്ട് ടേബിള്‍ സ്പൂണ്‍ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകള്‍ നീക്കം ചെയ്യാം. പിന്നീട് ഒരു സ്‌പോഞ്ച് വെറും വെള്ളത്തില്‍ മുക്കി ഫ്രിഡ്ജ് തുടക്കണം. ഫ്രിഡ്ജിന്റെ അകത്തെ മൂലകള്‍ നന്നായി വൃത്തിയാക്കേണ്ടതും നിര്‍ബന്ധമാണ്.
ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയ ശേഷം ഒരു കോട്ടണ്‍ തുണി കൊണ്ട് തുടച്ച് ഈര്‍പ്പം നീക്കണം. പിന്നീട് വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥലത്ത് തിരികെ വെയ്ക്കണം. ഭക്ഷണസാധനങ്ങള്‍ നല്ല വൃത്തിയായി പാത്രത്തിലോ കവറിലോ ആക്കിയിട്ട് വെയ്ക്കണം.
Content Highlights: refrigerator,fridge,food,cleaning
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..