വീട്ടില്‍ വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഭാഗമാണ് അടുക്കള. പൊടി,വെള്ളം, മെഴുക്ക് തുടങ്ങി അടുക്കളയില്‍ ഇന്നാത്തതായി. വീട്ടില്‍ ഏറ്റവും അധികം സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും അടുക്കള തന്നെയാണ്. അതുകൊണ്ട് തന്നെ അടുക്കള വളരെ വേഗത്തില്‍ വൃത്തിഹീനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
 
അടുക്കള വൃത്തിയാക്കുമ്പോള്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാല്‍  വീട്ടില്‍  ഏറ്റവും വൃത്തിയുള്ള ഭാഗമാക്കി അടുക്കളയെ മാറ്റാം.

വൃത്തിയാക്കലും പ്രകൃതിദത്തം

lemon juice with baking soda
സൂപ്പര്‍ മാര്‍ക്കെറ്റുകളില്‍ പോയി  രാസലായനികള്‍ വാങ്ങാതെ വീട്ടില്‍ വെച്ചു പ്രകൃതിദത്തമായ രീതിയില്‍ ഉണ്ടാക്കുന്ന ലായനികള്‍ ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാം. ഇതിനായി ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി ഉപയോഗിക്കാം.

കിച്ചണ്‍ സ്ലാബ്:  നാരങ്ങാനീരം ബേക്കിങ്ങ് സോഡയും ചേര്‍ത്തുള്ള മിശ്രിതം കിച്ചണ്‍ സ്ലാബില്‍ സ്‌പ്രേ ചെയ്യുക. അല്‍പ സമയത്തിന് ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് വൃത്തിയായി തുടയ്ക്കുക.  കിച്ചണ്‍ സ്ലാബ്  ഒരു പോറല്‍ പോലുമേല്‍ക്കാതെ വെട്ടിത്തിളങ്ങുന്നത് കാണാം.

ഗ്യാസ് സ്റ്റൗ

gas stove
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ അഴുക്കു കുമിഞ്ഞുകൂടുന്ന ഇടമാണ് സ്റ്റൗ. സ്റ്റൗ ദിവസേന വൃത്തിയാക്കിയില്ലെങ്കില്‍ വീട്ടില്‍ ദുര്‍ഗന്ധം വ്യാപിക്കാന്‍ അതു കാരണമാകും. ഓരോ പ്രാവശ്യവും  പാചകത്തിനുശേഷം സ്റ്റൗ വൃത്തിയാക്കുക. സ്റ്റൗ വൃത്തിയാക്കാനും നാരങ്ങയും ബേക്കിങ്ങ് സോഡയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാവുന്നതാണ്. 

മൈക്രോവേവ് 

microwave
മൈക്രോവേവിലും ധാരാളം അഴുക്ക് അടിഞ്ഞുകൂടാന്‍ വളരെ അധികം സാധ്യതയുണ്ട്. ഓരോ പ്രാവശ്യം ഉപയോഗിച്ച ശേഷവും മൈക്രോവേവ് വൃത്തിയാക്കുക. വൃത്തിയാക്കാനായി ഉപ്പും ബേക്കിങ്ങ് സോഡയും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുക.

സിങ്ക് 

cleaning
പാത്രം കഴുകുന്ന സിങ്കിലെ എണ്ണമെഴുക്കും അഴുക്കും നീക്കം ചെയ്യുക എന്നത് പലരെയും സംബന്ധിച്ച് ശ്രമകരമായ ജോലിയാണ്. എന്നാല്‍ സിങ്കും വളരെ വേഗത്തില്‍ വൃത്തിയാക്കാം. ഇതിനായി സിങ്കിലെ പാത്രങ്ങള്‍ വൃത്തിയായി കഴുകിവെക്കുക. അതിനുശേഷം നാരങ്ങയും ബേക്കിങ്‌ സോഡയും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം.