പ്രതീകാത്മക ചിത്രം | Photo: canva.com/
അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയിലൊന്ന് പാത്രങ്ങളും മറ്റ് ഉപകരണങ്ങളും വൃത്തിയാക്കിയെടുക്കുക എന്നതാണ്. സ്റ്റീല്‍, പിച്ചള, അലൂമിനിയം, ഗ്ലാസ് തുടങ്ങിയവയിലും തടിയിലും തീര്‍ത്ത ധാരാളം പാത്രങ്ങളും ഉപകരണങ്ങളും ദിവസവും അടുക്കളയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മറ്റുള്ളവയെ അപേക്ഷിച്ച് തടിയില്‍ നിര്‍മിച്ച ഉപകരണങ്ങളും പാത്രങ്ങളും അഴുക്കും എണ്ണമയവും വേഗം വലിച്ചെടുക്കുന്നു. അതേസമയം, അവ വൃത്തിയാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. അഴുക്ക് അടിഞ്ഞ് കൂടി ചീത്തമണം ഉണ്ടാകാനും കറ അടിഞ്ഞുകൂടാനുമുള്ള സാധ്യതയും ഇവയ്ക്ക് ഏറെയാണ്. ഇത് നീക്കം ചെയ്യുന്നതിനുള്ള എളുപ്പവഴികള്‍ പരിചയപ്പെടാം.
ഉപ്പിട്ട് കഴുകാം
ആദ്യം സോപ്പ് ഉപയോഗിച്ച് പാത്രമോ ഉപകരണമോ എന്തായാലും കഴുകിയെടുക്കാം. ശേഷം ഇതിനു മുകളിലേക്ക് കുറച്ച് കല്ലുപ്പ് ഇട്ട് നന്നായി ഒരു നാരങ്ങ മുറിച്ച് മുകളില്‍വെച്ച് അതുപയോഗിച്ച് ഉരച്ചുകഴുകാം. കല്ലുപ്പ് മുഴുവനും തീരുന്നത് വരെ ഉരയ്ക്കണം. ഇനി തണുത്ത വെള്ളമുപയോഗിച്ച് കഴുകിയശേഷം ഉണക്കിയെടുക്കാം.
നാരങ്ങാനീര്
പാത്രങ്ങളിലെയും മറ്റും ചീത്തമണവും കറയും നീക്കം ചെയ്യുന്നതിനുള്ള ഉത്തമമാര്‍ഗമാണ് നാരങ്ങ. ഒരു പാത്രത്തില്‍ ചൂട് വെള്ളമെടുത്തശേഷം അതില്‍ നാരങ്ങ പിഴിഞ്ഞ് നീര് ചേര്‍ക്കുക. ഇതിലേക്ക് തടിയില്‍ തീര്‍ത്ത പാത്രങ്ങളും ഉപകരണങ്ങളും ഇറക്കിവെക്കാം. അല്ലെങ്കില്‍ പാത്രങ്ങളില്‍ നാരങ്ങാ നീര് നേരിട്ട് പുരട്ടിയ 15 മിനിറ്റിന് ശേഷം കഴുകിയെടുത്ത് ഉണക്കാം.
ബേക്കിങ് സോഡ
തടികൊണ്ടുള്ള പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയാക്കുന്നതിനുള്ള മികച്ച ഉപായമാണിത്. ഇവയില്‍ കറ കൂടുതലുള്ള ഭാഗത്ത് സ്വല്പം ബേക്കിങ് സോഡ വിതരണം. ഇതിന് മുകളില്‍ ഒരു നാരങ്ങ മുറിച്ച് അത് ഉപയോഗിച്ച് ഉരച്ചെടുക്കാം. ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകിയെടുത്ത് സൂര്യപ്രകാശത്തില്വെച്ച് ഉണക്കിയെടുക്കാം.
വിനാഗിരി
ഒരു പാത്രത്തില്‍ തുല്യ അളവില്‍ വിനാഗിരിയും വെള്ളവുമെടുത്ത് ഒരു രാത്രിമുഴുവന്‍ പാത്രങ്ങള്‍ അതില്‍ ഇട്ടുവയ്ക്കാം. പിറ്റേദിവസം നന്നായി കഴുകിയെടുക്കാം.
Content Highlights: kitchen tips for clean wooden utensils, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..