പ്രതീകാത്മക ചിത്രം | Photo: canva.com/
ഒരു ഗ്ലാസ് ചായയിലാണ് നമ്മള് മിക്ക ഇന്ത്യക്കാരുടെയും ദിവസം ആരംഭിക്കുന്നത്. എന്നാല്‍, ചിലരെങ്കിലും ദിവസം ഒന്നിലേറെത്തവണ ചായ കുടിക്കുന്നവരാണ്. ചിലര്‍ക്ക് ചായ തയ്യാറാക്കിയാല്‍ അതിനുള്ളിലെ ചായപ്പൊടിയുടെ മട്ട് ഇഷ്ടമുണ്ടാകില്ല. അതിനാല്‍ അത് മിക്കപ്പോഴും അരിപ്പവെച്ച് അരിച്ച് മാറ്റാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന അരിപ്പയില്‍ വളരെവേഗമാണ് ചായക്കറ പിടിക്കുക.
സ്ക്രബര്‍ ഉപയോഗിച്ച് കഴുകിയാലും അരിപ്പയിലെ കണ്ണി അഴുക്ക് അടിഞ്ഞ് മിക്കപ്പോഴും അടഞ്ഞിരിക്കും. ഇത് നീക്കം ചെയ്യുന്നതിന് എളുപ്പവഴി പറഞ്ഞുതരികയാണ് പ്രമുഖ ഷെഫായ പങ്കജ് ബദൗരിയ്യ. മുമ്പ് തവയുടെ അടിയിലെ കറ നീക്കം ചെയ്യുന്നതിനും സ്പൂണുകള്‍ വൃത്തിയാക്കുന്നതിനുമുള്ള എളുപ്പവഴികള്‍ അവര്‍ പരിചയപ്പെടുത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷെഫ് വീഡിയോ രൂപത്തില്‍ ടിപ്സ് പരിചയപ്പെടുത്തിയത്.
സ്റ്റീലിന്റെ അരിപ്പ നേരിട്ട് ഗ്യാസ് അടുപ്പിന്റെ ബര്ണറില്വെച്ച് നന്നായി ചൂടാക്കുക. ഈ സമയം കൊണ്ട് അരിപ്പയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് എല്ലാം കാര്‍ബണായി മാറിയിട്ടുണ്ടാകും. ശേഷം ഡിഷ് വാഷും സ്ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. പുത്തന്‍ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ അരിപ്പ വൃത്തിയായി ലഭിക്കും.
എളുപ്പവഴി പറഞ്ഞുതന്നതിന് നിരവധിപ്പേരാണ് ഷെഫിന് നന്ദി പറഞ്ഞത്. മികച്ച ആശയമാണിതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: how to clean tea strainer, kitchen tips, chef pankaj bhadouria, myhome
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..