-
അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ നമ്മള്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്നത് ഗ്യാസ് അടുപ്പിനൊപ്പമായിരിക്കും. പാചകത്തിനിടയിലെ തിരക്ക് കാരണം പലരും ബര്‍ണറുകള്‍ കൃത്യമായി വൃത്തിയാക്കുവാന്‍ മറന്നുപോകും. ഫലമോ അടുപ്പിലെ തീ മന്ദഗതിയിലാകുന്നത് കാണാം. ഗ്യാസ് തീരാറായിയെന്ന് പലപ്പോഴും തെറ്റിദ്ധാരണയും ഉണ്ടാവാറുണ്ട്.
സമയത്ത് വൃത്തിയാക്കാതെ വരുമ്പോള്‍ ബര്‍ണറില്‍ അഴുക്കും എണ്ണയുമെല്ലാം പറ്റിപിടിക്കുന്നതാണ് കാരണം. ദിവസവും പാചകത്തിന് ശേഷം തുടച്ചു വൃത്തിയാക്കിയാല്‍ ഈ പ്രശ്‌നമുണ്ടാകില്ല. ജോലിത്തിരക്കുകള്‍ക്കിടയില്‍ എല്ലാ ദിവസവും അതിന് സമയം കിട്ടിയെന്നു വരില്ല.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ നല്ല രീതിയില്‍ വൃത്തിയാക്കി വെച്ചാലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. എന്നാല്‍ ബര്‍ണര്‍ വൃത്തിയാക്കുന്നതെങ്ങനെയെന്ന് പലര്‍ക്കും ധാരണയില്ല. എളുപ്പത്തില്‍ ബര്‍ണര്‍ എങ്ങനെ വൃത്തിയാക്കാമെന്ന് അറിഞ്ഞിരിക്കാം.
ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളത്തില്‍ വിനാഗിരി കലര്‍ത്തി എടുക്കണം. വിനാഗിരി ഇല്ലെങ്കില്‍ നാരങ്ങ നീരും പകരം ഉപയോഗിക്കാം. ബര്‍ണറുകള്‍ ഊരിയെടുത്ത് പാത്രത്തില്‍ വയ്ക്കുക. പാത്രത്തില്‍ നാരങ്ങയുടെ തോടും വേണമെങ്കില്‍ ഇട്ടുവെയ്ക്കാം. കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂറെങ്കിലും കുതിര്‍ക്കാന്‍ വെക്കണം. പിന്നീട് ഒരു സ്‌ക്രബ്ബര്‍ ഉപയോഗിച്ച്, ബര്‍ണറുകള്‍ വൃത്തിയാക്കാം.
കുറച്ച് ഡിഷ് വാഷിംഗ് ജെല്‍ ഒഴിച്ചെടുത്ത് വീണ്ടും സ്‌ക്രബ് ചെയ്യണം. ടൂത്ത്പിക്കോ അല്ലെങ്കില്‍ പിന്നോ ഉപയോഗിച്ച് ബര്‍ണറിലെ ദ്വാരങ്ങളും വൃത്തിയാക്കുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കണം. നന്നായി ഉണങ്ങാന്‍ കുറച്ച് സമയം കൂടി അനുവദിക്കണം. ശേഷം അടുപ്പിലേക്ക് ബര്‍ണര്‍ തിരിച്ചു വച്ച് ഉപയോഗിക്കാം. തീനാളത്തിലുണ്ടാകുന്ന വ്യത്യാസം അപ്പോള്‍ തന്നെ മനസിലാകും.
Content Highlights: Gas Stove,cleaning,cooking,kitchen tips,myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..