വീടിന് പുതിയൊരു ഉണര്‍വ് നല്‍കണമെങ്കില്‍ ആ മടുപ്പിക്കുന്ന പെയിന്റ് മാറ്റിയാല്‍ മതി. ഓരോ മുറിയുടെ മൂഡ് അനുസരിച്ച് വേണം നിറങ്ങള്‍ നല്‍കാന്‍. മുറിയുടെ നിറം മാനസികമായും നമ്മളെ സ്വാധിനിക്കും.

പൊതുവേ ഇളം നിറങ്ങളാണ് വീടിന് നല്ലത് പോസിറ്റീവ് ഊര്‍ജം നല്‍കാന്‍ ഇവ സഹായിക്കും. വീടിന് സ്ഥലകൂടുതല്‍ തോന്നിക്കാനും ഇളം നിറങ്ങളാണ് നല്ലത്. ഇരുണ്ട നിറങ്ങള്‍ മുറികളെ ഇടുങ്ങിയതാക്കുന്നു
വീട് മുഴുവന്‍ ഒരേ കളര്‍ തീം തിരഞ്ഞെടുക്കാനും ശ്രദ്ധിക്കാം

ലിവിങ്ങ് റൂം

വിരുന്നുകാര്‍ വരുമ്പോള്‍ കുടുംബവുമായി ഒന്നിച്ച് സമയം ചിലവിടുന്ന സ്ഥലമാണിത്. വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം ഇവിടെ ആവശ്യമാണ്. ഇളം നിറങ്ങളാണ് ഇവിടേക്ക് നല്‍കേണ്ടത്. പോസ്റ്റല്‍ നിറങ്ങളും നല്ലതാണ്. കടുത്ത നിറങ്ങള്‍ പാടെ ഒഴിവാക്കാം.

ഡൈനിങ്ങ് റൂം
ഭക്ഷണം കഴിക്കുമ്പോള്‍ സന്തോഷത്തോടെയും സമാധനത്തോടെയും ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഈ മുറിയിലേക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.. പീച്ച്, മഞ്ഞ, ഇളം ഓറഞ്ച് ഉപയോഗിക്കാം, കറുപ്പും വെളുപ്പും കോംമ്പിനേഷനുകള്‍ ഇവിടെ പാടെ ഒഴിവാക്കാവുന്നതാണ്.

അടുക്കള

വീടിന്റെ വളരെ പ്രധാനപ്പെട്ട ഇടമാണ് അടുക്കള. വൈബ്രന്റ് ആയ നിറങ്ങള്‍ ഇവിടെ നല്‍കാം. അടുക്കള സ്ലാബുകള്‍ക്ക് ഇരുണ്ട നിറങ്ങള്‍ ഉപയോഗിക്കാം. ചുമരുകള്‍ക്ക് പേസ്റ്റല്‍ കളറുകളും  പരീക്ഷിക്കാം

കിടപ്പുമുറി

ദിവസത്തിന്റെ മുഴുവന്‍ ഭാരവും ഇറക്കിവെച്ച് സമാധാനത്തോടെ ഉറങ്ങാന്‍ എത്തുന്ന ഇടമാണിത്. സമാധനത്തിന്റെ നിറമായ വെള്ള തിരഞ്ഞെടുക്കാവുന്നതാണ്. ഇളം നീല മനസ്സ് ശാന്തമാക്കാന്‍ നല്ലതാണ്.

പഠനമുറി

വളരെയധികം ശ്രദ്ധയോടെ നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ട ഇടമാണിത്. ഇളം പച്ച നിറം ഇവിടേക്ക് യോജിച്ചതാണ്. ഇളം നീല, സീ ഗ്രീന്‍ എന്നിവയും നല്ലതാണ്. കണ്ണിന് കുളിര്‍മ്മയേകുന്ന നിറങ്ങള്‍ തിരഞ്ഞെടുക്കാം

ബാത്ത്‌റൂം

കുളിമുറിയില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഇവിടേക്ക് പേസ്റ്റല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഗോള്‍ഡന്‍ ബ്രൗണ്‍ ക്രീം എന്നിവ നല്ല നിറങ്ങളാണ്

Content Highlights: How to choose right colors for home