പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: അജീബ് കോമാച്ചി)
സൗകര്യങ്ങളിലെ കുറവും പുതുമനഷ്ടപ്പെടുന്നതുമെല്ലാം വീട് പുതുക്കിപ്പണിയുന്നതിലെ പ്രധാനകാരണങ്ങളാണ്. എന്നാല്‍, പൊളിച്ചുപണിയാതെ തന്നെ വീടിന് പുത്തന്‍ ലുക്ക് നല്‍കാന്‍ കഴിയും. പണവും സമയവും ലാഭിച്ചുകൊണ്ട് അതിനുള്ള ചില എളുപ്പവഴികള്‍ പരിചയപ്പെടാം.
മാറ്റി ഇടാം ഫര്‍ണിച്ചറുകള്‍
വര്‍ഷങ്ങളായി ഒരേ രീതിയിലായിരിക്കും വീട്ടിലെ സെറ്റി മുതല്‍ ഡൈനിങ് ടേബിള്‍ വരെയുള്ള ഫര്‍ണിച്ചറുകള്‍ കിടക്കുന്നത്. ഇവയുടെ സ്ഥാനം മാറ്റിയിടാം. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഭൂരിഭാഗം സെറ്റികള്‍ക്കും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്ന രീതിയില്‍ ഇത് റീഅറേഞ്ച് ചെയ്തിടാം. ഡൈനിങ് ടേബിള്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടാം. ഇങ്ങനെ ചെയ്യുന്നത് പുതുമ കൊണ്ടുവരും.
ലൈറ്റുകള്‍ മാറ്റാം
ഒരു സ്ഥലത്തിന്റെ ലുക്ക് ആകെ മാറ്റിമറിക്കുന്നതിന് ലൈറ്റിങ്ങിന് കഴിയും. നല്ല തെളിഞ്ഞ പ്രകാശമുള്ള മുറി കൂടുതല്‍ വിസ്തൃതമായി തോന്നും. അധികം പ്രകാശം എത്താത്ത മുറിയുടെ ഭാഗങ്ങളില്‍ മേശയിട്ട് ടേബിള്‍ ലാംബുകള്‍ നല്‍കുന്നത് ഉചിതമായിരിക്കും.
സോഫയ്ക്കും പില്ലോയ്ക്കും നല്‍കാം പുത്തന്‍ നിറങ്ങള്‍
വീട്ടിലെ സോഫയ്ക്കും മുകളില്‍വയ്ക്കുന്ന കുഷ്യനുകള്‍ക്കും പില്ലോയ്ക്കും ഇടയ്ക്ക് മാറ്റാന്‍ കഴിയുന്ന കവറുകള്‍ നല്‍കാം. പ്രത്യേകം തീമുകള്‍ സെറ്റ് ചെയ്ത് അതിന് ഇണങ്ങുന്ന കവറുകള്‍ ഇവയ്ക്ക് നല്‍കാം. കടുപ്പമുള്ള പ്രിന്റുകളും നിറങ്ങളും തിരഞ്ഞെടുക്കാം.
ഷെല്‍ഫുകള്‍ റീഅറേഞ്ച് ചെയ്യാം
പുസ്തകങ്ങളും മറ്റും അടുക്കിവെക്കാന്‍ ഉപയോഗിക്കുന്ന ഷെല്‍ഫുകള്‍ മാറ്റി സ്ഥാപിക്കാം. ഇവയ്ക്ക് വേറൊരു നിറം നല്‍കാം. ബുക്ക് ഷെല്‍ഫ് ആണെങ്കില്‍ ഓരോ വിഭാഗം ബുക്ക് വെക്കുന്ന ഷെല്‍ഫിനും ഓരോ നിറം നല്‍കാം. ഷെല്‍ഫിലെ ഏതെങ്കിലും അറയില്‍ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കുന്നത് പുതുമ കൊണ്ടുവരും.
അടുക്കളയ്ക്ക് നല്‍കാം ട്രെന്‍ഡി ലുക്ക്
അടുക്കളയിലെ വാര്‍ഡോബുകള്‍ക്ക് പുതിയ പെയിന്റ് അടിക്കാം. അത് കീശകാലിയാക്കില്ല. പുക പിടിച്ച, നിറം മങ്ങിയ കുപ്പികളും ടിന്നുകളുമെല്ലാം മാറ്റി പുതിയ വയ്ക്കാം. അടുക്കളയ്ക്കുള്ളില്‍ കൂടുതല്‍ സ്റ്റോറേജ് സൗകര്യങ്ങള്‍ നല്‍കുന്നത് കൂടുതല്‍ വിശാലതയും വൃത്തിയും തോന്നിപ്പിക്കും. കൂടുതല്‍ തെളിഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബുകള്‍ ഇടുന്നതും അടുക്കളയ്ക്ക് കൂടുതല്‍ വിശാലത തോന്നിപ്പിക്കും.
Content Highlights: home decore, new trendy look for house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..