പ്രതീകാത്മക ചിത്രം | Photo: Getty Images
വേനല്‍ക്കാലം ഇങ്ങെത്തിയിരിക്കുകയാണ്. ഒപ്പം കനത്തചൂടും. അവധിക്കാലമായതോടെ കുട്ടികളുള്‍പ്പടെയെല്ലാവരും അധികസമയവും വീടിനുള്ളില്‍തന്നെയാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ വീടിനുള്ളിലെ അന്തരീക്ഷം ഊര്‍ജസ്വലമായി നിലനിര്‍ത്തണം. വീട്ടിലെ ആളുകളുടെ മനോഭാവവും നിലപാടുകളും വീടിന്റെ അന്തരീക്ഷം ഊഷ്മളമായി നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഇതിനൊപ്പം ചില ഘടകങ്ങള്‍ കൂടി ഒത്തിണങ്ങിയാല്‍ മനോഹരമായ അന്തരീക്ഷം വീടിനുള്ളില്‍ സൃഷ്ടിക്കാം. വേനല്‍ക്കാലത്ത് വീടുകള്‍ അലങ്കരിക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനുമുള്ള ഏതാനും മാര്‍ഗങ്ങള്‍ പരിചയപ്പെടാം
കര്‍ട്ടനുകള്‍
വീടിനുള്ളില്‍ ഉപയോഗിക്കുന്ന കര്‍ട്ടനുകള്‍ അകത്തെ ചൂടിനെ സ്വാധീനിക്കും. ഇരുണ്ട നിറമുള്ള കര്‍ട്ടനുകളാണ് ഇഷ്ടമെങ്കില്‍ കനംകൂടിയ മെറ്റീരിയലില്‍ നിര്‍മിച്ച കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം. ഇത് വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. അതേസമയം, സൂര്യപ്രകാശം പരമാവധി വീടിനുള്ളില്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സുതാര്യമായതും ഇളംനിറങ്ങളിലുമുള്ള മെറ്റീരിയല്‍ കര്‍ട്ടനായി തിരഞ്ഞെടുക്കാം. കൂടാതെ, വൈകുന്നേരങ്ങളില്‍ വീടിനുള്ളില്‍ കാറ്റ് ലഭിക്കുന്നതിനും തണുപ്പ് അനുഭവപ്പെടുന്നതിനും ഇത് സഹായിക്കും.
അടുക്കള
വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാനുള്ള സ്ഥലമാണ് അടുക്കള. പുറത്തുനിന്നുള്ള ചൂടിന് പുറമെ പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചൂടുമാണ് ഇതിന് കാരണം. അടുക്കളയിലെ ചൂട് ഒഴിവാക്കാന്‍ താരതമ്യേന ചൂട് കുറഞ്ഞ സമയമായ രാവിലെയോ വൈകുന്നേരമോ പാചകം ചെയ്യാന്‍ ശ്രമിക്കാം. കൂടാതെ, വര്‍ക്ക് ഏരിയയിലേക്കോ പാഷിയോയിലേക്കോ താത്ക്കാലിക സൗകര്യമൊരുക്കി അടുക്കള സെറ്റ് ചെയ്യാം.
ബെഡ്ഷീറ്റ്, പുതപ്പ്
ചൂട് അധികമാക്കാത്ത തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കാം. കട്ടികൂടിയ ബെഡ്ഷീറ്റും തലയിണക്കവറുകളും പുതപ്പുമെല്ലാം തത്ക്കാലത്തേക്ക് ഒഴിവാക്കാം. പകരം ഇളംനിറങ്ങളിലുള്ള കട്ടികുറഞ്ഞവ തിരഞ്ഞെടുക്കാം.
സോഫയ്ക്ക് നല്‍കാം പുതുമോടി
വളരെക്കാലമായി ഉപയോഗിച്ചു വരുന്ന കുഷ്യനാണോ സോഫയ്ക്കുള്ളത്. നരച്ചുതുടങ്ങിയ സോഫാ ക്ലോത്ത് ആണോ വിരിച്ചിരിക്കുന്നത്. ഇത് മാറ്റാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. പുതിയ ക്ലോത്ത് വിരിച്ച് സോഫ മനോഹരമാക്കാം.
ഇന്‍ഡോര്‍ പ്ലാന്റുകള്‍
വീടിനുള്ളില്‍ ഇന്‍ഡോര്‍പ്ലാന്റുകള്‍ ഒന്നുമില്ലേ? എങ്കില്‍ അവ വയ്ക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, ബാത്ത് റൂം എന്നിവടങ്ങളിലെല്ലാം ഇന്‍ഡോര്‍ പ്ലാന്റുകള്‍ വയ്ക്കാം. വേനല്‍ക്കാലത്ത് വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാനും ഇവ നിങ്ങളെ സഹായിക്കും.
Content Highlights: summer season, to reduce hot atmosphere inside home, myhome, tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..