പുതിയ കിടക്ക വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ പരസ്യങ്ങളില്‍ വീഴാതെ ആവശ്യമനുസരിച്ച് വാങ്ങാം. ഒരു ദിവസത്തെ മുഴുവന്‍ ഭാരവും ഇറക്കി കിടന്ന് ഉറങ്ങുമ്പോള്‍ സുഖവും സൗകര്യവും വളരയേറെ പ്രധാനമാണ്. നല്ല കിടക്കകള്‍ക്ക് നല്ല ഉറക്കം നല്‍കാനും കഴിയും. ഫോം മാട്രസസ്. സ്പ്രിങ്ങ് മാട്രസ്, തുടങ്ങി നിരവധി തരത്തിലുള്ള കിടക്കകള്‍ വിപണിയില്‍ ലഭ്യമാണ്. നടുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരം കിടക്ക വാങ്ങുന്നതാണ് ഉചിതം.

കിടക്കയുടെ വലിപ്പം

കട്ടിലിന്റെ കൃത്യമായ കണക്കെടുത്ത് വേണം കിടക്ക വാങ്ങാന്‍. വലിപ്പ കൂടുതല്‍ വാങ്ങിയാല്‍ കിടക്ക നാശമാവാന്‍ സാധ്യതയുണ്ട്. കട്ടിലിന്റെ അളവിന് കൃത്യമായത് തന്നെ വാങ്ങാന്‍ ശ്രമിക്കുക.

കിടക്കയുടെ കട്ടി

കിടക്കയുടെ കട്ടി നിങ്ങളുടെ ഉറക്കത്തെ സ്വാധിനിക്കുന്ന കാര്യമാണ്. ഓര്‍ത്തോപെഡിക്ക് കിടക്കങ്ങള്‍ ഗുണമേന്മ കൂടിയതാണ്. ശരീരത്തെ കൃത്യമായി ബാലന്‍സ് ചെയ്യുന്നതിനോടൊപ്പം ഇവ നല്ല ഉറക്കവും നല്‍കുന്നു

പാകത്തിന് കട്ടിയും മൃദുവായതുമായ കിടക്ക തിരഞ്ഞെടുക്കാം. വൃത്തിയാക്കാനുള്ള സൗകര്യവും മനസ്സില്‍ കരുതേണ്ടതാണ്.

വാറണ്ടി

കിടക്ക വാങ്ങുമ്പോള്‍ വാറണ്ടി നോക്കി വാങ്ങുക. ഭാവിയില്‍ കിടക്കയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇവ ഉപകരിക്കും. 

വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാവതിരിക്കുക

ഔഷധ മൂല്യമുള്ള വേരുകളും മറ്റും വെച്ചിട്ടുള്ളതെന്ന പേരില്‍ കിടക്കകള്‍ വിപണിയില്‍ ലഭ്യമാണ് എന്നാല്‍ ഇവയ്ക്ക് പിറകിലെ സത്യാവസ്ഥ മനസിലാക്കി വാങ്ങുക

Content Highlights:How to buy good mattress