എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞിട്ടും വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍


ഉപയോഗിക്കുന്നു എന്നല്ലാതെ എത്രനാള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല

ക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മാത്രമെ എക്‌സ്‌പൈറി ഡേറ്റ് ബാധകമുള്ളുവെന്നാണ് പലരുടെയും ധാരണ. എന്നാല്‍ വീട്ടില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും എക്‌സ്പയറി ഡെയ്റ്റ് കഴിഞ്ഞതാണ്. ഒരോ വസ്തുവും ഉപയോഗിക്കുന്നത് ചില പരിധികളുണ്ട്. അത് മറികടന്നാല്‍ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കും.

ടൗവ്വല്‍-1 മുതല്‍ 3 വര്‍ഷം വരെ

തലതോര്‍ത്തുന്ന ടൗവ്വല്‍ ഉപയോഗിക്കാവുന്ന പരമാവധി കാലാവധി ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെയാണ്. ടൗവ്വലിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ് ഈ കാലാവധി. സ്വാഭാവികമായും ബാക്ടീരിയകളുടെ ആവാസകേന്ദ്രമായിരിക്കും ടൗവ്വല്‍. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു ടൗവ്വല്‍ ഉപയോഗിച്ചാല്‍ അത് അലര്‍ജിപോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകും.

ചെരുപ്പ് -ആറ് മാസം


ഒരു വള്ളിചെരുപ്പ് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി ആറ് മാസമാണ്. ആറ് മാസം കൂടുമ്പോള്‍ ചെരുപ്പ് മാറ്റിയില്ലെങ്കില്‍ ഫംഗസിന്റ പ്രധാന ഉറവിടമായ ചെരുപ്പുകള്‍ നിങ്ങളെ ആശുപത്രിയിലേക്ക് നടത്തിക്കുമെന്നുറപ്പാണ്.

ബാത്ത് സ്‌പോഞ്ച് - 2 ആഴ്ച്ച

കുളിയ്ക്കുമ്പോള്‍ ശരീരം ഉരയ്ക്കാന്‍ ഉപയോഗിക്കുന്ന ചകിരി, അല്ലെങ്കില്‍ ബാത്ത് സ്‌പോഞ്ച് പരമാവധി ഉപയോഗിക്കാവുന്ന കാലാവധി രണ്ടാഴ്ച്ചയാണ്. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഇവ മാറ്റിയില്ലെങ്കില്‍ രോഗാണുക്കള്‍ പകരാന്‍ കാരണമാകും. പ്രകൃതി ദത്തമായ ഉത്പന്നമാണ് നിങ്ങള്‍ ശരീരം തേയ്ക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ രണ്ടാഴ്ച്ചയിലൊരിക്കല്‍ വെള്ളത്തിലിട്ട് തിളപ്പിയ്ക്കുക.

റണ്ണിങ്ങ് ഷൂസ്- ഒരു വര്‍ഷം


രാവിലെ നടക്കാന്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന ഷൂ ഒരു വര്‍ഷം കൂടുമ്പോള്‍ മാറ്റിയിരിക്കണം. ഒരു വര്‍ഷം കഴിഞ്ഞും ഉപയോഗിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ ജോയിന്റുകള്‍ക്ക് വേദനയുണ്ടാകാന്‍ അത് കാരണമാകുന്നു. മാത്രമല്ല നിങ്ങളുടെ ഫിറ്റ്‌നസിനെയും എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ ഷൂ പ്രതികൂലമായി ബാധിക്കും.

തലയിണ - 2 മുതല്‍ മൂന്ന് വര്‍ഷം വരെ


തലയിണയില്ലാതെയുള്ള ഒരു ഉറക്കത്തെ പറ്റി പലര്‍ക്കും ചിന്തിയ്ക്കാന്‍ പോലും ആകില്ല. കുട്ടിക്കാലം മുതലുള്ള തലയിണ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നവരും കുറവല്ല. പരമാവധി മൂന്ന് വര്‍ഷം കൂടുമ്പോള്‍ തലയിണ മാറ്റിയില്ലെങ്കില്‍ ആശപത്രിയിലെ തലയിണ വെച്ചുറങ്ങേണ്ടിവരും.

ചീര്‍പ്പ് -ഒരുവര്‍ഷം

ആഴ്ച്ചയിലൊരിക്കല്‍ ചീര്‍പ്പ് വൃത്തിയാക്കണം. നിര്‍ബന്ധമായും ചീര്‍പ്പ് ഒരു വര്‍ഷം തികയുമ്പോള്‍ മാറ്റുകയും വേണം. നിങ്ങളുടെ മുടികൊഴിച്ചിലിന് ഒരു കാരണം വൃത്തി ഹീനമായ ചീര്‍പ്പിന്റെ ഉപയോഗമാണ്. അഴുക്കുപുരണ്ട ചീര്‍പ്പാണ് ഉപയോഗിക്കുന്നെതങ്കില്‍ തലയില്‍ താരനുണ്ടാകാന്‍ പിന്നെ മറ്റൊന്നും വേണ്ട.

ടൂത്ത് ബ്രഷ്- രണ്ട് മാസം


പല്ല് തേക്കുന്ന ബ്രഷ് തേഞ്ഞു തീരാറായാലും പലരും മാറ്റാറില്ല. ബ്രഷിനോളം രോഗാണുക്കള്‍ നാം ഉപയോഗിക്കുന്ന മറ്റൊരു വസ്തുവിലും ഉണ്ടായെന്നു വരില്ല. രണ്ട് മാസം കൂടുമ്പോള്‍ നാം ദിവസവും പല്ല് തേക്കുന്ന ബ്രഷ് മാറ്റി പുതിയത് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented