-
കാലങ്ങളോളം ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങളുണ്ടാകും വീടുകളില്‍. ചിലരാകട്ടെ മാസങ്ങളും വര്‍ഷങ്ങളുമൊക്കെ കഴിഞ്ഞാണ് പലതും വീട്ടില്‍ നിന്നും നീക്കം ചെയ്യാറുള്ളത്. തലയിണ, വീട്ടിലിടുന്ന സ്ലിപ്പര്‍, ബാത്ത് സ്പോഞ്ച് തുടങ്ങിയവയെല്ലാം ഒരുഘട്ടം കഴിയുമ്പോള്‍ മാറ്റേണ്ടതാണ്. അത്തരത്തില്‍ കാലങ്ങളോളം ഉപയോഗിക്കരുതാത്ത ചില സാധനങ്ങള്‍ ഏതൊക്കെയെന്നാണ് താഴെ നല്‍കിയിരിക്കുന്നത്.
തലയിണ
രണ്ടുമുതല്‍ മൂന്നു വര്‍ഷം വരെയാണ് കാലാവധി. മുറിയിലെ പൊടിയും ഈര്‍പ്പവും പറ്റിപ്പിടിക്കുന്നത് തലയിണയിലാണ്. അസുഖങ്ങള്‍ വരാന്‍ എളുപ്പമെന്ന് ചുരുക്കം. കഴുത്തുവേദനയ്ക്കുള്ള പ്രധാന കാരണമാണ് പഴകിയ തലയിണകള്‍.
സ്ലിപ്പര്‍
ആറുമാസം മാത്രമാണ് വീടിനുള്ളില്‍ ഉപയോഗിക്കുന്ന സ്ലിപ്പറുകളുടെ കാലാവധി. പഴകിയ സ്ലിപ്പറുകള്‍ കാലുകളിലെ ഫംഗസ് രോഗങ്ങള്‍ക്ക് കാരണമാകും
ടവ്വല്‍
ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ പരമാവധി ഉപയോഗിക്കാം. പഴകിയ ടവ്വലുകള്‍ ബാക്റ്റീരിയകളുടെ കൂടാരമാണ്. രോഗങ്ങള്‍ പിടിപെടാം.
ബാത്ത് സ്പോഞ്ച്
രണ്ട് ആഴ്ചമാത്രമാണ് ഇവയുടെ കാലാവധി. സിന്തറ്റിക് സ്പോഞ്ചുകള്‍ ഇടയ്ക്കിടെ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുകയും വേണം.
ഹെയര്‍ ബ്രഷ്
ഒരുവര്‍ഷം വരെയാണ് കാലാവധി. ഹെയര്ബ്രഷുകള് ആഴ്ചയിലൊന്നു വൃത്തിയാക്കണം. താരന്, മുടികൊഴിച്ചില്‍ എന്നിവ തടയാന്‍ ഇതു സഹായിക്കും.
Content Highlights: Household items that have expiration dates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..