പ്രതീകാത്മക ചിത്രം | Photo: canva.com/
നമ്മുടെ നാട്ടില്‍ ഇനി ആഘോഷങ്ങളുടെ കാലമാണ്. ദീപാവലി, ക്രിസ്മസ് തുടങ്ങി ഉത്സവദിനങ്ങളാണ് ഇനിയങ്ങോട്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ആഘോഷപരിപാടികള്‍ക്ക് വീണ്ടും തുടക്കമായിരിക്കുന്നു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും ഡിന്നറും ബന്ധുക്കളുടെ ഒത്തുകൂടലുമെല്ലാം ഒഴിവാക്കാനാവാത്ത കാര്യമാണ്. എല്ലാവര്‍ക്കും ഒത്തുകൂടാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഏറ്റവും വീട്ടിലെ ഏറ്റവും അനുയോജ്യമായ ഇടം വീടിന്റെ ടെറസ് തന്നെയാണ്. ആഘോഷപരിപാടികള്‍ക്കായി ക്രിയേറ്റീവായി ടെറസ് അലങ്കരിക്കാനുള്ള ചില ടിപ്‌സുകള്‍ പരിചയപ്പെടാം.
പൂക്കള്‍ നിറയട്ടെ
ഭക്ഷണം കഴിക്കുന്ന മേശ, എല്ലാവരും ഒത്തുകൂടി ഇരിക്കുന്ന സ്ഥലം, കലാപരിപാടികള്‍ അവതരിപ്പിക്കുന്ന ഇടം എന്നിവടങ്ങളിലെല്ലാം പൂക്കള്‍കൊണ്ട് അലങ്കരിക്കാം. ദീപാവലി പോലുള്ള ആഘോഷങ്ങള്‍ക്ക് മഞ്ഞ, ഓറഞ്ച് ജെമന്തി പൂവും മറ്റും കൊണ്ട് അലങ്കരിക്കാം. ഇവയ്‌ക്കൊപ്പം തീന്‍മേശയില്‍ മെഴുകുതിരികള്‍ കത്തിച്ച് വയ്ക്കാം. പൂക്കള്‍ ഗ്ലാസ് വെയ്‌സുകളിലോ, പിച്ചള കൊണ്ടുള്ള പാത്രങ്ങളിലോ വയ്ക്കാം.
മിന്നിത്തിളങ്ങട്ടെ ആഘോഷരാവുകൾ
രാത്രിയിലായിരിക്കും മിക്ക ആഘോഷപരിപാടികളും സംഘടിപ്പിക്കുന്നത്. അതിനാല്‍, അലങ്കാരങ്ങളില്‍ ലൈറ്റിങ്ങിനുള്ള പങ്ക് വളരെ വലുതാണ്. പലതരം ലൈറ്റുകള്‍ കൊണ്ട് ടെറസ് അലങ്കരിക്കാം. ദീപാവലി ആഘോഷങ്ങളില്‍ ലൈറ്റ് അവശ്യഘടകമാണ്. പലനിറങ്ങളിലും ആകൃതിയിലുമുള്ള മെഴുകുതിരികള്‍ കൊണ്ട് തീന്‍മേശ അലങ്കരിക്കാം. ടെറസാകട്ടെ വിവിധ നിറങ്ങളിലുള്ള എല്‍.ഇ.ഡി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാം. വിവിധതരം ഹാങ്ങിങ് ലൈറ്റുകളും പോയിന്റ് ലൈറ്റുകളും കൊണ്ട് വ്യത്യസ്തമാണ് അലങ്കാരമൊരുക്കാം.
ഇരിപ്പിടം വ്യത്യസ്തമായി ക്രമീകരിക്കാം
അതിഥികള്‍ക്കെല്ലാം അനുയോജ്യമായ ഇരിപ്പിടം ഒരുക്കേണ്ടത് ആഘോഷപരിപാടികളിലെ പ്രധാനകാര്യമാണ്. ടെറസില്‍ ഇരിക്കാന്‍ ആവശ്യത്തിന് ഇരിപ്പിടമില്ലെങ്കില്‍ വ്യത്യസ്തമായ സീറ്റിങ് നല്‍കാം. സ്റ്റൂളുകള്‍, കസേരകള്‍, പൂഫുകള്‍, വീടനകത്ത് ഉപയോഗിക്കുന്ന വ്യത്യസ്തമായ ഇരിപ്പിടങ്ങള്‍ എന്നിവ അതിഥികള്‍ക്ക് ഇഷ്ടപ്രകാരം ഇരിക്കാനായി ഒരുക്കാം. ഇടയ്ക്ക് കുഷ്യനുകള്‍ നല്‍കുന്നത് റിച്ച് ലുക്ക് നല്‍കും. വീട്ടിനുള്ളിൽ ഉപയോഗിക്കുന്ന ഇരിപ്പിടങ്ങൾ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിനായി കസേരകളും മറ്റും പുറമെനിന്ന് വലിയ വിലയ്ക്ക് വാടകയ്ക്ക് എടുക്കേണ്ടതില്ല.
Content Highlights: house decoration for celebrations, house decoration ideas, myhome, veedu


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..