ദാഹശമനി എന്ന നിലയിൽ കോളയുടെ ഉപയോഗത്തെക്കുറിച്ച് പലതുണ്ട് അഭിപ്രായം. എന്നാൽ, ഇതേ കോള കൊണ്ട് വീട്ടിൽ മറ്റ് പല ഉപയോഗങ്ങളുമുണ്ട്. ഇതിൽ രണ്ട് അഭിപ്രായം ഉണ്ടാവാൻ തരമില്ല. 

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍

മാര്‍ക്കറ്റുകളിലെ കെമിക്കലുകള്‍ നിറഞ്ഞ ബാത്രൂം ക്ലീനേഴ്‌സ് ഒന്നും ഇനി വേണ്ട.ഒരു കുപ്പി കോള മതി. ഒരു കുപ്പി കോള ടോയ്‌ലറ്റ് ബൗളില്‍ ഒഴിച്ച് ബ്രഷ് വച്ച് കഴുകിയാല്‍ മാത്രം മതി. ടോയ്​ലെറ്റ് ക്ലീന്‍.
 
തുരുമ്പ് കളയാന്‍

തുരുമ്പ് പിടിച്ച വസ്തുക്കള്‍ കോള യില്‍ മുക്കി ഏതാനും മിനുട്ടുകള്‍ വച്ചിരുന്നാല്‍ അതിലെ തുരുമ്പ് മൊത്തം ഇളകിപ്പോകും.

cola

കരിഞ്ഞ പാത്രം വൃത്തിയാക്കാന്‍ 

എത്ര ഉരച്ചിട്ടും പാത്രങ്ങളിലെ കരിഞ്ഞു പിടിച്ച പാടുകള്‍ പോകുന്നില്ലെ? വിഷമിക്കേണ്ട. കരിഞ്ഞ പാത്രത്തില്‍ മുപ്പതു മിനുട്ട് നേരം  കോള ഒഴിച്ച് വച്ചതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ ഒന്ന് കഴുകി എടുത്താല്‍ മതി. പാത്രം വെട്ടിത്തിളങ്ങും.

ജനലുകള്‍ വൃത്തിയാക്കാന്‍ 

കുറച്ചു കോള ജനലുകളിലും ചില്ലുകളിലും സ്‌പ്രേ ചെയ്ത് ഒരു തുണി വച്ച് നന്നായി തുടച്ചെടുത്താല്‍ മതി.

ചെമ്പ് പാത്രങ്ങള്‍ വൃത്തിയാക്കാന്‍ 

ക്ലാവ് പിടിച്ച ചെമ്പുപാത്രങ്ങള്‍  കോള  ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പുത്തന്‍ പോലെ ആയി കിട്ടും .

തറ വൃത്തിയാക്കാന്‍
 
ഒരു ബക്കറ്റ് വെള്ളത്തില്‍ കുറച്ചു  കോള  ഉപയോഗിച്ച് തറ തുടച്ചു നോക്കൂ. തറ വൃത്തിയാകും.

ചോരക്കറ കളയാന്‍

തുണികളിലും തറയിലും ഫര്‍ണിച്ചറുകളിും വീണ ചോരപ്പാട് കളയാന്‍ ഒരല്പം കോള, കറയുള്ള ഭാഗത്തൊഴിച്ച് അല്‍പ നേരം വച്ചിരുന്ന ശേഷം വെള്ളത്തില്‍ കഴുകി എടുത്താല്‍ മതി.