photo| Bradley Rentz - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62118606
അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. പാത്രങ്ങളില്‍ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങള്‍ പടരുന്നതിനും കാരണമാകും. ഷെല്‍ഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്. പാറ്റ ശല്യം ഇല്ലാതാക്കാന്‍ ഇവ പരീക്ഷിക്കാം.
പാത്രങ്ങള്‍ സിങ്കില്‍ ഇടരുത്
രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സിങ്കില്‍ ഇട്ടു വെയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് പാറ്റയെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. ഭക്ഷണാവിശിഷ്ടങ്ങള്‍ കഴിയ്ക്കാനായി ഇവ പാത്രങ്ങളിലും സിങ്കിലും എത്തുന്നത് അസുഖം വരുത്തിവെയ്ക്കും. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ രാത്രി തന്നെ കഴുകി വെയ്ക്കുക.
വീട്ടിലെ മാലിന്യങ്ങള്‍ കൂട്ടി വെയ്ക്കരുത്
ഗൃഹമാലിന്യങ്ങള്‍ കൂട്ടി വെയ്ക്കുന്നത് പാറ്റ പെരുകുന്നതിന് സഹായമൊരുക്കം. വേസ്റ്റിടുന്ന പാത്രങ്ങളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. മാലിന്യങ്ങള്‍ വീടിനുള്ളില്‍ കൂട്ടിവെയ്ക്കുന്ന ഇടങ്ങളൊത്തെ പാറ്റയുടെ ഉറവിടമായി മാറും.
ബോറിക് ആസിഡ് പരീക്ഷിക്കാം
അടുക്കളയുടേയും വീടിന്റെയും മൂലകളില്‍ ബോറിക് ആസിഡ് പരീക്ഷിച്ചുനോക്കുന്നത് പാറ്റകളെ തുരത്തും.ഇത് നനച്ചുപയോഗിക്കരുത്. എന്നാല്‍ കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഇതുമായി സമ്പര്‍ക്കം വരാതെ സൂക്ഷിക്കണം
വെള്ളം കെട്ടിനിര്‍ത്തരുത്
തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകള്‍ക്കും കൊതുകിനുമൊക്കെ വളരാനുള്ള അനുകൂല സാഹചര്യമൊരുക്കും. വെള്ളത്തിന്റെ ചോര്‍ച്ച അടയ്ക്കാനും ശ്രദ്ധിക്കണം.
വയനയില ഉപയോഗിക്കാം
മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്.
നാരങ്ങ നീര് സ്‌പ്രേ ചെയ്യാം
നാരങ്ങയുപയോഗിച്ചും പാറ്റയെ തുരത്താം. നാരങ്ങ നീരാക്കി മുറികളുടേയും അടുക്കളയുടേയും ഓരോ കോര്‍ണറുകളില്‍ സ്‌പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാന്‍ സഹായിക്കും.
Content Highlights: Home Remedies,Cockroaches,home,kitchen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..