വീടിന്റെ ചുവരുകള്‍ക്കേകാം വാള്‍പേപ്പറിന്റെ ഭംഗി; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍


വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായുള്ള അടുക്കള, ടോയ്‌ലറ്റ് എന്നിവടങ്ങളില്‍ വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം.

പ്രതീകാത്മക ചിത്രം | Photo: Getty Images

വീടിന്റെ ചുവരുകള്‍ അലങ്കരിക്കുന്നതിന് മിക്കവരും തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങളിലൊന്ന് വാള്‍പേപ്പറുകളായിരിക്കും. വീടിന്റെ മുഴുവനായുള്ള തീമിന് ഇണങ്ങിയ വാള്‍ പേപ്പറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഓരോ മുറികള്‍ക്കും അനുയോജ്യമായ തീമിലുള്ള വാള്‍പേപ്പറുകളും തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇന്നുണ്ട്. അതേസമയം, വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തിരഞ്ഞെടുക്കാം അനുയോജ്യമായ നിറം

വാള്‍പേപ്പര്‍ പതിക്കാന്‍ ആഗ്രഹിക്കുന്ന മുറിയുടെ മൊത്തത്തിലുള്ള സ്വഭാവം അനുസരിച്ച് വേണം വാള്‍ പേപ്പര്‍തിരഞ്ഞെടുക്കാം. മുറിക്കുള്ളില്‍ ശാന്തമായ അന്തരീക്ഷമാണ് അഗ്രഹിക്കുന്നതെങ്കില്‍ ഇളം നിറങ്ങളിലുള്ള വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കാം. ഇതിന് പുറമെ, ഇളംനിറങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും വീടിനുള്ളില്‍ കൂടുതല്‍ വിശാലത തോന്നിപ്പിക്കുകയും ചെയ്യും.

ഡിസൈന്‍ സ്റ്റൈലുകള്‍

  • ഗ്രാഫിക് പാറ്റേണ്‍, ഡാമാസ്‌ക് ഡിസൈന്‍സ്, മെറ്റാലിക് ഫിനിഷ്, ഫ്‌ളോറല്‍ പ്രിന്റ് തുടങ്ങി പലതരം ഡിസൈന്‍ സ്റ്റൈലുകളിലുള്ള വാള്‍പേപ്പറുകള്‍ വിപണിയില്‍ ലഭ്യമാണ്. വീടിനുള്ളില്‍ ഫോമല്‍ ലുക്ക് ആണ് ആഗ്രഹിക്കുന്നതെങ്കില്‍ ഡാമാസ്‌ക് വാള്‍ പേപ്പറുകള്‍ തിരഞ്ഞെടുക്കാം.
  • പഴമയുടെ പ്രൗഢിയിലുള്ള തീമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഗ്രാസ്‌ക്ലോത്ത് വാള്‍പേപ്പറുകള്‍ തിരഞ്ഞെടുക്കാം.
  • സമകാലീനശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ജിയോമെട്രിക് അല്ലെങ്കില്‍ പ്രത്യേകമായ രൂപമില്ലാത്ത(അബ്‌സ്ട്രാക്ട്) പാറ്റേണുകളിലുള്ള വാള്‍ പേപ്പറുകള്‍ തിരഞ്ഞെടുക്കാം.
എവിടെയാണ് വാള്‍പേപ്പറുകള്‍ ഉപയോഗിക്കേണ്ടത്?

Also Read

വീടിനെ നവീകരിക്കാം വിവിധ തരം കർട്ടനുകൾ ...

ചപ്പാത്തിയുണ്ടാക്കൽ ഇനി വളരെ എളുപ്പം; ...

  • ഒരു മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമരിലായിരിക്കണം വാള്‍പേപ്പറുകള്‍ പതിക്കാനായി തിരഞ്ഞെടുക്കേണ്ട്.
  • സീലിങ്ങുകളില്‍ വാള്‍പേപ്പര്‍ പതിക്കുന്നത് മികച്ച ആശയമാണ്.
  • വീട് വീണ്ടും പെയിന്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് വാള്‍പേപ്പര്‍ ഉപയോഗിക്കാം.
വെള്ളത്തിന്റെ സാന്നിധ്യം കൂടുതലായുള്ള അടുക്കള, ടോയ്‌ലറ്റ് എന്നിവടങ്ങളില്‍ വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. കൂടാതെ, നേരിട്ട് സൂര്യപ്രകാശം പതിക്കുന്നിടത്ത് വാള്‍പേപ്പര്‍ ഉപയോഗിക്കുന്നത് അവയുടെ നിറം വേഗത്തില്‍ മങ്ങാന്‍ കാരണമാകും.

Content Highlights: kerala home design, interior design, wall paper pattern, myhome, veedu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented