Realtor.com
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതോടെ മിക്കവരും അധികസമയവും ചെലവഴിക്കുന്നത് വീടിനുള്ളിലാണ്. ചിലപ്പോഴൊക്കെ വീടിനുള്ളില്‍ സ്ഥലം കുറവാണെന്ന് നമുക്ക് തോന്നിയിട്ടുണ്ടായിരിക്കും. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുറികള്‍ക്ക് വലുപ്പക്കൂടുതല്‍ തോന്നിക്കും. അതിനുള്ള ചില കുറുക്കുവഴികൾ പരിചയപ്പെടാം.
1. ഇളം നിറങ്ങളിലുള്ള പെയിന്റടിക്കാം
വീടിനുള്ളില്‍ ഇളം നിറങ്ങളിലുള്ള പെയിന്റടിക്കുന്നതാണ് ഉത്തമം. വെള്ള, ഗ്രേ, ക്രീം നിറങ്ങള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കും. ഇത് വീടിനുള്ളില്‍ കൂടുതല്‍ സ്ഥലമുണ്ടെന്ന് തോന്നിക്കും. എല്ലായിടത്തും ഒരൊറ്റ നിറത്തിലുള്ള പെയിന്റ് തന്നെ അടിക്കാന്‍ ശ്രദ്ധിക്കണം. ഇത് മുറികളില്‍ കൂടുതല്‍ വായു സഞ്ചാരമുണ്ടെന്നും വിശാലമാണെന്നും തോന്നിപ്പിക്കും.
2. ആവശ്യമില്ലാത്ത സാധനങ്ങള്‍ നീക്കം ചെയ്യുക
വീട്ടില്‍ ഉപയോഗത്തിലില്ലാത്ത പ്രധാന്യം കുറഞ്ഞതുമായ വസ്തുക്കള്‍ നീക്കം ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. ഉപയോഗത്തിലില്ലാത്ത സാധനങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ മുറികളുടെ മൂലയ്ക്കും മറ്റും കൂട്ടി വെച്ചിട്ടുണ്ടാകും. അവ നീക്കം ചെയ്താന്‍ മുറികള്‍ക്കു കുറച്ചുകൂടി വലുപ്പം തോന്നിക്കും.
3. കര്‍ട്ടനുകള്‍ ലളിതമാകട്ടെ
കനം കുറഞ്ഞ തുണിയില്‍ നിര്‍മിച്ച ലളിതമായ കര്‍ട്ടനുകള്‍ ജനാലയ്ക്കു നല്‍കാം. ഇത്തരം കര്‍ട്ടനുകള്‍ നല്‍കുന്നത് നല്ല വായു സഞ്ചാരമുണ്ടെന്നും മുറികള്‍ക്കു വലുപ്പമുണ്ടെന്നും തോന്നിപ്പിക്കും.
4. നിലം ഒരേ തരത്തില്‍ നല്‍കാം
മുറികള്‍ക്കു കൂടുതല്‍ വിശാലത തോന്നിപ്പിക്കുന്നതിനു ഒരേ നിറത്തിലുള്ള ഒരേ മെറ്റീരിയല്‍ തറയില്‍ വിരിക്കാം. അതായത് മാര്‍ബിളും ടൈല്‍സും ഇടകലര്‍ത്തി നല്‍കുന്നതിനേക്കാള്‍ നല്ലത് മാര്‍ബിള്‍ മാത്രമോ ടൈല്‍ മാത്രമായോ നല്‍കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മുറികള്‍ക്കു വലുപ്പക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനൊപ്പം മുറികള്‍ തമ്മില്‍ കൂടുതല്‍ ഇണക്കവും തോന്നിപ്പിക്കും.
5. കണ്ണാടികള്‍ വെക്കാം
വാതിലിനു സമീപം, ജനാലകള്‍ക്ക് എതിരേ, വലുപ്പമുള്ള കണ്ണാടികള്‍, ഇടനാഴി എന്നിവടങ്ങളില്‍ വലുപ്പമുള്ള കണ്ണാടികള്‍ വെക്കാം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം മുറികള്‍ക്കു കൂടുതല്‍ വിശാലതയും തോന്നിപ്പിക്കും.
Content highlights: home decorating tips for small spaces


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..