പ്രതീകാത്മക ചിത്രം | Photo: അജീബ് കൊമാച്ചി മാതൃഭൂമി
ലോകത്തെവിടെയായിരുന്നാലും എല്ലാവരും ഓടിയെത്താന്‍ കൊതിക്കുന്ന ഒരിടമുണ്ട്. അത് നമ്മുടെ വീടാണ്. ജോലിത്തിരക്കും നീണ്ടയാത്രയുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരികെ എത്തുമ്പോള്‍ ഇരുണ്ടുമൂടിയ അന്തരീക്ഷമാണ് വീട്ടിലുള്ളതെങ്കില്‍ നമ്മുടെ ക്ഷീണം ഇരട്ടിക്കും. നമ്മുടെ സന്തോഷവും ഉന്മേഷവുമൊക്കെ നിലനിര്‍ത്തുന്നതിന് വീടിനും ചുറ്റുപാടുകള്‍ക്കും വലിയ പങ്കുണ്ട്. വീടിന്റെ ചുമര്‍ ഭംഗിയായി അലങ്കരിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ചില പൊടിക്കൈയ്കള്‍ പരിചയപ്പെടാം.
1. ടെന്‍ഷനകറ്റാന്‍ ചുമര്‍ചിത്രങ്ങള്‍
നല്ല ചിത്രങ്ങളും പെയിന്റിങ്ങുകളും നമ്മുടെ ടെന്‍ഷനകറ്റുകയും പോസിറ്റീവ് എനര്‍ജി കൊണ്ടുവരികയും ചെയ്യും. എന്നുകരുതി വീടു നിറയെ ചുമര്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കണമെന്നില്ല. വളരെ കുറച്ച് ചിത്രങ്ങളുപയോഗിച്ച് ചുമര്‍ അലങ്കരിക്കാം. ലളിതമായിരിക്കുന്നതാണ് ഭംഗി കൂടുതല്‍.
2. സന്തോഷം പ്രതിഫലിപ്പിക്കുന്ന കണ്ണാടി
വീടിന് പുതിയൊരു മാനം നല്‍കാന്‍ കണ്ണാടികള്‍ക്കു കഴിയും. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം ചെറിയൊരു ഇടത്തെ വിശാലമാക്കുന്നതിനും സഹായിക്കും. ചെറിയ ഒന്നിലേറെ കണ്ണാടികളോ വളരെ വലിയ ഒരു കണ്ണാടിയോ മുറിയില്‍ സ്ഥാപിക്കാവുന്നതാണ്.
3. പച്ചപ്പ് നല്‍കുന്ന കുളിര്‍മ
കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ നല്‍കുന്ന ഒന്നാണ് ചെടികള്‍. ഭിത്തിയില്‍ പിടിപ്പിക്കുന്ന വാള്‍ മൗണ്ടുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചെടികള്‍ ചട്ടിയിലാക്കി ഇതില്‍ വെക്കാവുന്നതാണ്.
4. ലൈറ്റുകള്‍ നല്‍കാം മുറിയനുസരിച്ച്
ഇരുണ്ടുമൂടി കിടക്കുന്ന സ്ഥലത്തിന്റെ സ്വഭാവം തന്നെ മാറ്റിക്കളയും ലൈറ്റുകള്‍. മുറികളുടെ ഡിസൈന്‍ അനുസരിച്ചുവേണം ലൈറ്റുകള്‍ ക്രമീകരിക്കാന്‍. ഭിത്തിയില്‍ ഹാങ്ങിങ് ലൈറ്റുകള്‍ പിടിപ്പിക്കുന്നത് മുറിയ്ക്ക് കൂടുതല്‍ തിളക്കം നല്‍കും.
Content highlights: home decor tips, wall decoration ideas to revamp your walls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..