രോഗ്യത്തിന് നല്ലതല്ലെങ്കിലും സൗകര്യപ്രദമെന്ന കാര്യം കണക്കിലെടുത്ത് അടുക്കളകളില്‍ ഒഴിവാക്കാനാവാത്ത വസ്തുവായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക് പാത്രങ്ങള്‍. എന്നാല്‍ പുതിയ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഒരു ചീത്ത മണം ഉണ്ടാകാറുണ്ട്. നല്ല പോലെ കഴുകിയാലും ഈ മണം പോകണമെന്നുമില്ല. എന്നാല്‍ ഇനി എളുപ്പത്തില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും കുപ്പികളില്‍ നിന്നും ചീത്ത മണം മുഴുവനായും കളയാം 

  • ഒരു പത്രം എടുത്ത് പാത്രത്തില്‍ ഇട്ടടച്ച് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പാത്രത്തിനകത്തെ മണമെല്ലാം പത്രം വലിച്ചെടുക്കും.
  • അല്‍പം കാപ്പികുരുവോ കാപ്പിപൊടിയോ പാത്രത്തിലിട്ട് അടച്ച് വയ്ക്കുക.
  • ഒരു പകുതി ചെറുനാരങ്ങ പാത്രത്തില്‍ ഉരസുക. ബാക്കി വന്ന തൊലി പാത്രത്തിലിട്ട് അടച്ച് വയ്ക്കുക.
  • ബേക്കിങ് സോഡ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. രാവിലെ കഴുകി കളയാം. മണമെല്ലാം പോയിക്കിട്ടും. 
  • പാത്രത്തിനുള്ളില്‍ കരിക്കട്ടകള്‍ ഒരു രാത്രി മുഴുവന്‍ ഇട്ട് വയ്ക്കുക. പിറ്റേന്ന് മണമെല്ലാം പോയി കിട്ടും.
  • ഇളം ചൂട് വെള്ളത്തില്‍ കാല്‍ കപ്പ് വിനാഗിരിയും അല്പം ഡിഷ് വാഷ് ലിക്വിഡും കലക്കി പാത്രത്തിലൊഴിച്ച് നല്ല പോലെ കുലുക്കി കുറച്ച് നേരം മാറ്റി വയ്ക്കുക. പിന്നീട് കഴുകി കളയാം. 
  • പാത്രത്തില്‍ ഇളം ചൂട് വെള്ളം നിറച്ച് ഒന്നോ രണ്ടോ വാനില തണ്ട് ഇടുകയോ രണ്ടു തുള്ളി വാനില എസ്സന്‍സ് ഒറ്റിക്കുകയോ ചെയ്യുക. പിറ്റേന്നത്തേക്ക് മണം പോയികിട്ടും 

courtesy : indiahometips.com