പ്രതീകാത്മക ചിത്രം | Photo: Getty Images
വേനലിലും മുറ്റത്ത് പച്ചപ്പ് നിറയാന്‍ ചെടികള്‍ വാടാതെ നോക്കേണ്ടതുണ്ട്. ചെടികള്‍ക്ക് കൃത്യമായ പരിചരണവും നനയ്ക്കലും
ആവശ്യമാണ്. ഓരോ ചെടികളും എങ്ങനെ പരിപാലിക്കണമെന്ന് നോക്കാം.
- ഓര്‍ക്കിഡ്, ആന്തൂറിയം, ജെര്‍ബെറ തുടങ്ങിയ പൂച്ചെടികള്‍ക്കെല്ലാം ദിവസവും ഒരുനേരം നനയ്ക്കണം.
- ഓര്‍ക്കിഡുകള്‍ക്ക് വൈകുന്നേരത്തെ നന വേരുകള്‍ക്കും മിശ്രിതത്തിനും മാത്രം മതി.
- ആന്തൂറിയത്തിന്റെ ഇലകള്‍ നന്നായി നനയ്ക്കണം.
- ചെടികള്‍ സമൃദ്ധമായി പൂവിടാന്‍ രാസവളങ്ങള്‍ക്കൊപ്പം വേപ്പിന്‍പിണ്ണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചത് ഗോമൂത്രം നേര്‍പ്പിച്ചത്, വെര്‍മി വാഷ് നേപ്പി ച്ചത് തുടങ്ങിയവയും ഉപയോഗിക്കാം.
- ഫലനോപ്സിസ്, ബാസ്കറ്റ് വാന്‍ഡ, ഓണ്‍സീഡിയം തുടങ്ങിയ പലതരം അലങ്കാര ഓര്‍ക്കിഡുകള്‍ ഇളവെയില് കിട്ടുന്നിടത്തേക്ക് മാറ്റിവെക്കാം.
- ഓര്‍ക്കിഡ്, റോസ്, ജെര്‍ബെറ തുടങ്ങിയ പൂച്ചെടികളില്‍ കീടബാധ വഴി ഉണ്ടാകുന്ന പൂമൊട്ടുകളുടെ മുരടിപ്പ് വേനല്‍ക്കാലത്ത് സാധാരണമാണ്. ഇമിഡാ ക്ലോപ്രിഡ് അടങ്ങിയ കീടനാശിനി(1 മില്ലി/ലിറ്റര്‍ വെള്ളം) രണ്ടുമൂന്ന് തവണ ചെടിയില്‍ തളിച്ച് കീടശല്യം നിയന്ത്രിക്കാം.
- പുല്‍ത്തകിടിയിലെ ചിതലുകള്‍ മണ്ണിനടിയിലുള്ള വേരും തണ്ടും തിന്നുനശിപ്പിക്കും. അതുകാരണം പുല്ല് ഉണങ്ങി കരിഞ്ഞുപോകും. 'ടെര്മെക്സ്'കീടനാശിനി (1 മില്ലി/ലിറ്റര്‍ വെള്ളം) തളിച്ച് ഈ പ്രശ്നം പരിഹരിക്കാം.
- വേനല്‍ക്കാലം ബൊഗൈന്‍വില്ലയില്‍ പൂക്കാലമാണ്. നന്നായി കമ്പു കോതി നിര്‍ത്തിയ ചെടിയാണ് സമൃദ്ധമായി പുഷ്പിക്കുക. പൂക്കള്‍ ഉണ്ടാകാന്‍ ചെടി ആവശ്യത്തിനുമാത്രം നനയ്ക്കുക.
- റോസ് ചെടിയില്‍ പൂവിട്ടുകഴിഞ്ഞ കമ്പ് മുറിച്ചുനീക്കുന്നത് പുതിയ തളിര്‍പ്പും പൂക്കളും ഉണ്ടാകാന്‍ ഉപകരിക്കും.
- ചെമ്പരത്തിയിലും നന്ത്യാര്‍വട്ടം ചെടിയിലും ഇലചുരുട്ടി പുഴുവിന്റെ ശല്യം കാണാറുണ്ട് 'അഗാസ്' കീടനാശിനി (2 ഗ്രാം/ലിറ്റര്‍ വെള്ളം) രണ്ടുമൂന്ന് തവണ തളിച്ചാല്‍മതി.
- ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ നട്ടിരിക്കുന്നിടത്ത് ചകിരിേച്ചാര് നിരത്തി പുതനല്കുന്നത് അധിക സമയം ഈര്‍പ്പം നിലനിര് ത്താന് സഹായിക്കും.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: gareden care, summer season, myhome, garden tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..