ലര്‍ക്കും വീടിനെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടാകും, എന്നാല്‍ അവ പ്രാവര്‍ത്തികമാക്കാനുള്ള ബജറ്റ് കയ്യിലില്ലെന്നതാകും പ്രധാന പ്രശ്‌നം. പണം കുറവാണെന്നു കരുതി സ്വപ്‌നങ്ങളെ തല്ലിക്കെടുത്തേണ്ടതില്ല. മിതമായ ബജറ്റില്‍ തന്നെ വീടിന്റെ ലുക്ക് മാറ്റിമറിക്കാന്‍ വഴികളുണ്ട്. അവ ഏതൊക്കെയാണെന്നാണ് താഴെ നല്‍കിയിരിക്കുന്നത്.

കാര്‍പെറ്റുകള്‍

budget

റൂമിന് എളുപ്പത്തില്‍ മാറ്റം വരുത്താനുള്ള ഉപാധികളിലൊന്നാണ് കാര്‍പെറ്റുകള്‍ അഥവാ റഗ്ഗുകള്‍. മുറിയില്‍ കാര്‍പെറ്റ് ഇല്ലെങ്കില്‍ പുത്തനൊരെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കൂ, വ്യത്യാസം തിരിച്ചറിയാം. റൂമിലെ മറ്റു വസ്തുക്കളോട് ചേര്‍ന്നു നില്‍ക്കുന്ന നിറത്തിലും ഡിസൈനിലുമുള്ളതായിരിക്കാനും ശ്രദ്ധിക്കണം. 

കണ്ണാടികള്‍

budget

വ്യത്യസ്ത ഡിസൈനുകളിലുള്ള കണ്ണാടികളും വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നവയാണ്. വീടിന്റെ കോര്‍ണറില്‍ വിശാലമായ കണ്ണാടിയോ ടേബിളിനു മുകളില്‍ ചെറിയൊരു കണ്ണാടിയോ ബെഡ്‌റൂമില്‍ മനോഹരമായ ഫ്രെയിമിലുള്ള നിലക്കണ്ണാടിയോ ഒക്കെ വച്ചു നോക്കൂ, മാറ്റം തിരിച്ചറിയാനാകും. 

ലാംപ്‌ഷെയ്ഡുകള്‍

budget

അകത്തളത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട് ലാംപ് ഷെയ്ഡുകള്‍ക്ക്. അവ തെളിയിച്ചില്ലെങ്കില്‍ പോലും മനോഹാരിത കൂട്ടും. പഴയ ലാംപ് ഷെയ്ഡുകള്‍ കണ്ടു മടുത്തെങ്കില്‍ പുതിയ ഡിസൈനുകളിലുള്ളവ വച്ചുനോക്കാം. 

കര്‍ട്ടനുകള്‍

budget

ചുരുങ്ങിയ ചെലവില്‍ വീടിനെ സുന്ദരിയാക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് കര്‍ട്ടനുകള്‍. വിധത്തിലും തരത്തിലുമുള്ള കര്‍ട്ടനുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. റിമോട്ട് കണ്‍ട്രോള്‍ കൊണ്ടും സ്വിച്ചുകള്‍ കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകള്‍, റോമന്‍ ഫാബ്രിക് ബ്ലൈന്റുകള്‍, വുഡന്‍ ബ്ലൈന്റുകള്‍, പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിങ്ങനെ വിവിധ തരത്തിലുള്ള കര്‍ട്ടനുകളുണ്ട്. ഇവയില്‍ വീടിന് ചേരുന്നവ ഏതെന്ന് തീരുമാനിച്ച് തെരഞ്ഞെടുക്കാം.

Content Highlights: four decorating ideas on your budget