പ്രതീകാത്മക ചിത്രം | Photo: canva.com/
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ബാത്ത് റൂം. വീട്ടിലെ എല്ലാവരും ഉപയോഗിക്കുന്ന ഇടം എന്ന നിലയിലും വൃത്തിയോടെ സൂക്ഷിക്കേണ്ട സ്ഥലമെന്ന നിലയിലും ബാത്ത് റൂം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാത്ത് റൂം വൃത്തിയോടെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
ചിട്ടയോടെ ക്രമീകരിക്കാം
ആദ്യം ബാത്ത്‌റൂമിലുപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഏതെന്ന് മനസ്സിലാക്കാം. ടവ്വല്‍, ടോയ്‌ലറ്റ് റോള്‍, മേക്ക് അപ് വസ്തുക്കള്‍, ടോയ്‌ലറ്റ് ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം തരംതിരിച്ച് വയ്ക്കാം. ഇതില്‍ ഉപയോഗം കഴിഞ്ഞ സാധനങ്ങള്‍ ബാത്ത് റൂമില്‍ നിന്ന് മാറ്റാം. എക്‌സ്‌പെയറി കഴിഞ്ഞ സാധനങ്ങള്‍, ഉപയോഗിച്ച് തീര്‍ന്നവ, ഇപ്പോള്‍ ഉപയോഗിക്കാത്തവ എന്നിവയെല്ലാം ബാത്ത് റൂമില്‍ നിന്ന് നീക്കാം.
ബാത്ത്‌റൂമിനൊരുക്കാം ലേഔട്ട്
ബാത്ത് റൂമില്‍ നിന്ന് നീക്കം ചെയ്ത സാധനങ്ങളില്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവയുണ്ടെങ്കില്‍ എടുത്ത് സൂക്ഷിച്ച് വയ്ക്കാം. ശേഷം ബാത്ത് റൂമിന് ഒരു ലേ ഔട്ട് തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ബാത്ത് റൂമില്‍ കരുതാം. ഒപ്പം ക്ലീനിങ് ബ്രഷ്, ലോഷന്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ വയയ്ക്കാന്‍ പ്രത്യേകമായ സ്ഥലം ഒരുക്കാം. മേക്ക് അപ്പ് സാധനങ്ങള്‍ കാബിനില്‍ സൂക്ഷിക്കാം. ഉപയോഗിക്കാത്ത ടവ്വലുകള്‍ ബാത്ത് റൂമില്‍ തന്നെ കാബിന്‍ ഉണ്ടെങ്കില്‍ അവയില്‍ വയ്ക്കാം. നനവ് പടരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം.
ആവശ്യത്തിന് അനുസരിച്ചുള്ള ക്രമീകരണം
ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്ന വിധത്തില്‍ സജ്ജീകരിക്കാം. ബാത്ത് റൂമിലെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ ഷെല്‍ഫുകള്‍ നിര്‍മിക്കാം. ഇതില്‍ ഓരോന്നിലും സാധനങ്ങള്‍ വൃത്തിയായി അടുക്കിവയ്ക്കാം. ഇടയ്ക്ക് മാത്രം ആവശ്യമുള്ള സാധനങ്ങള്‍ അതനുസരിച്ച് ക്രമീകരിക്കാം.
ഭംഗിയായി അലങ്കരിക്കാം
ചെടികള്‍, കണ്ണാടികള്‍ എന്നിവ കൊണ്ട് ബാത്ത് റൂം അലങ്കരിക്കാം. വെള്ളം വീണാന്‍ നശിക്കാത്ത സാധനങ്ങള്‍കൊണ്ട് ബാത്ത് റൂം അലങ്കരിക്കാന്‍ ശ്രദ്ധിക്കണം.
Content Highlights: for clean and organize bathroom, easy bathroom cleaning tips, myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..