പ്രതീകാത്മക ചിത്രം | Getty Images
ഇന്ത്യന്‍ കറികളിലെ അവിഭാജ്യഘടകമാണ് സുഗന്ധവ്യഞ്ജനങ്ങള്‍. സുഗന്ധവ്യഞ്ജനങ്ങള്‍ ഇല്ലാത്തൊരു അടുക്കളയെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, അടുക്കളയില്‍ ഇവ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അടുക്കും ചിട്ടയോടും കൂടി ഇവ സൂക്ഷിക്കുന്നതിനൊപ്പം ഭംഗിയായും ക്രമീകരിക്കുന്നതിന് ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
വായു കടക്കാത്ത കണ്ടെയ്‌നറുകള്‍
സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കാന്‍ നല്ല ജാറുകള്‍ തിരഞ്ഞെടുക്കണം. അടപ്പ് നന്നായി മുറുകി ഇരിക്കുന്ന ജാറുകളില്‍ വേണം അവസൂക്ഷിക്കാന്‍. ദീര്‍ഘകാലം അവ കേടുകൂടാതെയും മണം നഷ്ടപ്പെടാതെയും ഇരിക്കുന്നതിന് ഇത് അത്യാവശ്യഘടകമാണ്. രുചിയും മണവും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത് ഭക്ഷ്യവിഭവങ്ങളുടെ ഗുണം കൂട്ടും.
ജാറുകളുടെ മുകളില്‍ പേരുകളെഴുതാം
ബിരിയാണി, നോണ്‍ വെജ് വിഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുഗന്ധവ്യഞ്ജനങ്ങള്‍ അവശ്യഘടകമാണ്. പലപ്പോഴും ഇവയെല്ലാം ഒന്നിച്ച് തയ്യാറാക്കേണ്ടി വരാറുണ്ട്. കുറഞ്ഞസമയത്തിനുള്ളില്‍ കൂടുതല്‍ വിഭവങ്ങള്‍ തയ്യാറാക്കേണ്ടി വരും. സമയം ലാഭിക്കുന്നതിന് ഏറ്റവും നല്ല വഴിയാണ് ജാറുകളുടെ മുകളില്‍ അതാത് സുഗന്ധവ്യഞ്ജനങ്ങളുടെ പേര് എഴുതി സൂക്ഷിക്കുന്നത്.
ചെറിയ ജാറുകള്‍ ഉപയോഗിക്കാം
പതിവായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കുന്നതിന് ചെറിയ ജാറുകള്‍ തിരഞ്ഞെടുക്കാം. കൈകാര്യം ചെയ്യുന്നതിനും വൃത്തിയായി അടുക്കിവെക്കുന്നതിനും ഇതാണ് സൗകര്യപ്രദം.
സുതാര്യമായ ജാറുകള്‍
വ്യത്യസ്തമായ ആകൃതിയും വലുപ്പത്തിലുമുള്ള സുതാര്യമായ ജാറുകളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പെട്ടെന്ന് നോക്കുമ്പോള്‍ ഉള്ളില്‍ എന്താണെന്ന് മനസ്സിലാകുന്ന ജാറുകളാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നത് സമയലാഭത്തിനൊപ്പം ഭംഗിയും തോന്നിപ്പിക്കും.
Content Highlights: five easy hacks to organise your spice rack, kitchen tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..