തീപ്പിടിത്തം ഒഴിവാക്കാം; വീടിന്റെ വയറിങ്ങിലും അലങ്കാരങ്ങളിലും ശ്രദ്ധവേണം


പ്രതീകാത്മക ചിത്രം | Photo: A.P.

വയറിങ്ങും വൈദ്യുതോപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുള്ള തീപ്പിടിത്തം ഒഴിവാക്കാം. വൈദ്യുത ലൈനിലെ ചോര്‍ച്ചകള്‍ കണ്ടെത്തി ബന്ധം വിച്ഛേദിക്കാന്‍ കഴിയുന്ന എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ (ഇ.എല്‍.സി.ബി) ഉപകാരപ്രദമാണ്. പഴയ വീടുകളിലെ വയറിങ്ങുകള്‍ ഇതിലേക്കു മാറ്റണം.

സ്വിച്ച് ബോര്‍ഡുകള്‍

സ്വിച്ച് ബോര്‍ഡുകള്‍ക്കു സമീപം എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ െവക്കരുത്. കാലപ്പഴക്കമുള്ള വയറിങ് സംവിധാനത്തിലേക്ക് പുതിയ വയറുകള്‍ കൂട്ടിച്ചേര്‍ക്കുന്നത് ഒഴിവാക്കണം. അധികവൈദ്യുതി വേണ്ട ഉപകരണങ്ങള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമായേക്കാം. ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് സംവിധാനമില്ലാത്ത മൈക്രോവേവ് ഓവന്‍, ഹീറ്ററുകള്‍ തുടങ്ങിയവയും അപകടത്തിനിടയാക്കും.

ഗ്യാസ് സിലിന്‍ഡര്‍ പുറത്ത്

പാചകവാതക സിലിന്‍ഡറുകള്‍ വീടിനുള്ളില്‍നിന്ന് പുറത്തേക്കു മാറ്റാം. പൈപ്പ് ലൈനിലിലൂടെ വാതകം വീട്ടിനുള്ളിലേക്ക് എത്തിക്കാം. വാതക ചോര്‍ച്ചയില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാലും വീടിനുള്ളിലുള്ളവര്‍ക്ക് പരിക്കേല്‍ക്കില്ല.

അധികം അലങ്കാരം വേണ്ട

വര്‍ക്കലയില്‍ അപകടവ്യാപ്തി വര്‍ധിപ്പിച്ചത് വീടിനുള്ളില്‍ നിര്‍മിച്ചിരുന്ന അലങ്കാര മച്ചാണ് (ഫാള്‍സ് സീലിങ്). വയറിങ്ങില്‍നിന്നു മുകളിലേക്ക് പടര്‍ന്ന തീ മറ്റു മുറികളിലെത്തിയത് ഇതിലൂടെയാണ്. തീപടരാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഇത്തരം മേലാപ്പുകള്‍ ഒഴിവാക്കണം. ഇതിലൂടെയുള്ള വയറിങ്ങും അപകടത്തിനിടയാക്കും.

സുരക്ഷ ചുരുങ്ങിയ ചെലവില്‍

പുക ഉയര്‍ന്നാല്‍ അലാറം മുഴക്കുന്ന സ്‌മോക് സെന്‍സറുകള്‍ ഘടിപ്പിക്കാന്‍ 5000 രൂപയ്ക്കു താഴെ മതി. 1500 രൂപ ചെലവിട്ടാല്‍ ഫയര്‍ എക്സ്റ്റിക്യൂഷര്‍ കിട്ടും. വീട്ടിലെ വയറിങ്ങിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഇന്‍വര്‍ട്ടറുകളും പണിമുടക്കും. അതേസമയം വൈദ്യുതി മുടങ്ങുമ്പോള്‍ ബാറ്ററിയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ ഇടനാഴികളിലോ പ്രധാന ഹാളിലോ സ്ഥാപിക്കുന്നത് ഉപകാരപ്പെടും.

വാതിലിലും ശ്രദ്ധ

അടുക്കള വാതിലുകള്‍ ഒന്നിലധികം പൂട്ടുകള്‍ ഉപയോഗിച്ച് അടയ്ക്കുന്നതും അപകടസാഹചര്യങ്ങളില്‍ പുറത്തേക്കിറങ്ങാന്‍ തടസ്സമാകും. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വീടിനകത്ത് സൂക്ഷിക്കരുത്. എ.സി. യൂണിറ്റുകള്‍ കൃത്യം ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തണം.

Content Highlights: fires can be avoided, pay attention to wiring and decorations, short circute


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented