ലൈറ്റിംങ് സിസ്റ്റം 

 • ആവശ്യമില്ലാത്തപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് കൊണ്ട് വൈദ്യുതി ലഭിക്കാന്‍ തുടങ്ങാം
 • ആവശ്യമുള്ളിടത്ത് മാത്രം ഫോക്കസ് ചെയ്യുന്ന ടേബിള്‍ ലാംപ് പോലുള്ള ടാസ്‌ക് ലൈറ്റിംങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം .
 • പൊടി പിടിച്ച ട്യൂബ് ലൈറ്റുകളും മറ്റ് വിളക്കുകളും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം ആഗിരണം ചെയ്യുന്നതിന് കാരണമാകും. ഇത് കൂടുതല്‍ വൈദ്യുതി വലിച്ചെടുക്കും. അതിനാല്‍ ഇടയ്ക്കിടെ ഇവ പൊടി തട്ടാന്‍ ശ്രദ്ധിക്കണം. 
 • സാധാരണ ബള്‍ബുകളേക്കാള്‍ അഞ്ച് മടങ്ങ് കാര്യക്ഷമമാണ് സി.എഫ്.എല്ലുകളും എല്‍.ഇ.ഡികളും. ഇവ 70 % ശതമാനത്തോളം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 90 ശതമാനവും താപമായാണ് നഷ്ടപ്പെടുന്നത്. 
 • വീടിനകത്ത് ഇളം നിറങ്ങള്‍ നല്‍കാം. പകല്‍ സമയങ്ങളില്‍ ലൈറ്റുകള്‍ ഉപയോഗിക്കേണ്ട ആവശ്യം കുറഞ്ഞ് കിട്ടും.
   

 എയര്‍ കണ്ടീഷണര്‍ 

 • ചൂടുകാലത്ത് ടേബിള്‍ ഫാനുകളെയും സീലിംഗ് ഫാനുകളെയും കൂടുതലായി ആശ്രയിക്കാന്‍ ശ്രമിക്കുക. മണിക്കൂറില്‍ 30 പൈസ എന്ന ചെലവിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെങ്കില്‍ എ.സി യ്ക്ക് മണിക്കൂറില്‍ 10 രൂപ എന്ന നിരക്കാണ് വരുന്നത്.
 • 22 ഡിഗ്രി സെല്‍ഷ്യസില്‍ മുകളില്‍ സെറ്റ് ചെയ്യുന്ന എയര്‍ കണ്ടിഷണറുകള്‍ 3 തൊട്ട് 5 ശതമാനം കുറവ് ഊര്‍ജമേ ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ റൂമിലെ എയര്‍ കണ്ടിഷണറുകള്‍ 25 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ സെറ്റ് ചെയ്യാന്‍ ശ്രമിക്കുക 
 • നല്ലൊരു എയര്‍ കണ്ടീഷണര്‍ 30 മിനിട്ടില്‍ മുറി തണുപ്പിക്കുകയും  ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അതിനാല്‍ ഒരു ടൈമര്‍ വച്ച് ഉപയോഗിക്കുന്നത് നല്ലൊരു ഓപ്ഷന്‍ ആണ്.
 • എയര്‍ കണ്ടിഷന്‍ ചെയ്ത റൂമുകള്‍ കഴിവതും അടച്ചിടാന്‍ ശ്രദ്ധിക്കണം.
 • എല്ലാ മാസവും എയര്‍ കണ്ടീഷണര്‍ ഫില്‍റ്റര്‍ വൃത്തിയാക്കണം. അത് കുറഞ്ഞ ചിലവില്‍ പെട്ടെന്ന് മുറികള്‍ തണുപ്പിക്കാന്‍ സഹായിക്കും
 • കേടുവന്ന് തുടങ്ങുമ്പോള്‍ തന്നെ എ.സി നേരെയാക്കാന്‍ ശ്രദ്ധിക്കണം.
   

 ഫ്രിഡ്ജ് 

 • നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും റേഡിയേറ്റേഴ്‌സില്‍ നിന്നും ഓവന്‍, ഗ്യാസ് അടുപ്പ് തുടങ്ങിയവയില്‍ നിന്നുമെല്ലാം മാറി ഫ്രിഡ്ജ് സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. 
 • ഫ്രിഡ്ജിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നതിന് കാരണമാകും. വാതിലുകളെല്ലാം നല്ല പോലെ അടഞ്ഞിട്ടുണ്ടെന്നും തകരാറുകളൊന്നുമില്ലെന്നും ഉറപ്പ് വരുത്തണം. 
 • ഫ്രിഡ്ജിന്റെ മോട്ടറും കംപ്രസ്സറും കൂടുതല്‍ താപം ഉളവാക്കും. അതിനാല്‍ ഫ്രിഡ്ജിന് ചുറ്റും ധാരാളം എയര്‍ സര്‍കുലേഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 
 • ചൂട് കൂടുന്തോറും ഫ്രിഡ്ജിന്റെ ശീതീകരണ സംവിധാനം ധാരാളമായി ഊര്‍ജം വലിച്ചെടുക്കും. അതിനാല്‍ അകത്തും പുറത്തും ഒരുപോലെ എയര്‍ സര്‍കുലേഷന്‍ ഉറപ്പ് വരുത്തണം. 
 • ചൂടുള്ള ആഹാരങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് നന്നായി തണുക്കാന്‍ അനുവദിക്കണം. മാത്രമല്ല നന്നായി അടച്ച് വയ്ക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് ഊര്‍ജം കുറവ് വലിച്ചെടുക്കാനാന്‍ സഹായിക്കും. 
 • ഫ്രിഡ്ജിന്റെ കണ്ടന്‍സര്‍ കോയിലില്‍ പൊടി അടിഞ്ഞ് കൂടിയാല്‍ മോട്ടോര്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് കാരണമാകും. അതിനാല്‍ അവ ഇടയ്ക്കിടെ വൃത്തിയാക്കി കൊടുക്കുക. 
 • അനാവശ്യമായ വൈദ്യുതി വലിച്ചെടുക്കുന്നത് തടയാന്‍ ആവശ്യമുഉള്ളപ്പോള്‍ ഡീഫ്രോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. 
   

ഹീറ്റര്‍ 

 • അനാവശ്യമായ താപ നഷ്ടം ഒഴിവാക്കാന്‍ പൈപ്പ് ഇന്‍സുലേറ്റ് ചെയ്യുക. അതിന് പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക 
 • ടെമ്പറേച്ചര്‍ സെറ്റിങ് എപ്പോഴും കുറച്ച് വയ്ക്കാന്‍ ശ്രദ്ധിക്കുക 
   

ഓവന്‍ കെറ്റിലുകള്‍ 

 • സാധാരണ ഓവനിനേക്കാളും മൈക്രോ വേവ് ഓവനുകള്‍ പാചകത്തിനെടുക്കുന്ന സമയക്കുറവ് വഴി ഊര്‍ജം ലാഭിക്കും 
 • മൈക്രോ വേവ് ഓവനില്‍ പുറത്ത് നിന്ന് നടുവിലേക്കാണ് ഭക്ഷണം പാകമായി വരിക. അതിനാല്‍ ഒന്നിലധികം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വയ്ക്കുമ്പോള്‍ വലുതും കൂടുതല്‍ ഉള്ളതുമായ ആഹാരം പുറത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം. 
 • ഇലക്ട്രിക് കുക്ക് ടോപ്പിനേക്കാളും ഊര്‍ജം സംരക്ഷിക്കാന്‍ കെറ്റിലുകള്‍ സഹായിക്കും 
 • ഹീറ്റ് റെസിസ്റ്റന്റ് ഹാന്‍ഡില്‍ ഉള്ളതും ഓട്ടോമാറ്റിക് ഷട്ട് ഓഫ് ബട്ടണ്‍ ഉള്ളതുമായ കെറ്റിലുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക 
 • കെറ്റിലുകള്‍ തിളപ്പിച്ച വെള്ളവും വിനാഗിരിയും ഉപയോഗിച്ച് നിത്യവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക 
 • ആവശ്യമുള്ളത്ര വെള്ളം മാത്രം തിളപ്പിക്കാന്‍ ശ്രദ്ധിക്കുക
   

 കംപ്യുട്ടര്‍ 

 • ഉപയോഗിക്കുന്നില്ലെങ്കില്‍ സിസ്റ്റം ഓഫാക്കി ഇടാന്‍ ശ്രദ്ധിക്കുക .24 മണിക്കൂറും ഉപയോഗിക്കുന്ന കംപ്യുട്ടര്‍ സാധാരണ എനര്‍ജി എഫിഷ്യന്റ് റഫ്രിജറേറ്ററിനേക്കാള്‍ ഊര്‍ജം വലിച്ചെടുക്കും. 
 • കുറഞ്ഞ പക്ഷം കംപ്യുട്ടര്‍ മോണിറ്റര്‍ ഓഫാക്കി ഇടാന്‍ ശ്രദ്ധിക്കുക 
 • കംപ്യുട്ടര്‍, മോണിറ്റര്‍ തുടങ്ങിയവ സ്ലീപ് മോഡില്‍ ഇടുന്നത് 40 ശതമാനത്തോളം വൈദ്യുതി ചെലവ് കുറയ്ക്കും 
 • സ്‌ക്രീന്‍ സേവറുകള്‍ കംപ്യുട്ടര്‍ സ്‌ക്രീനിനെയാണ് സംരക്ഷിക്കുക അല്ലാതെ വൈദ്യുതി അല്ല. മാത്രമല്ല കംപ്യുട്ടര്‍ ഷഡ് ഡൗണ്‍ ചെയ്യുന്നതിനും ഓണ്‍ ആക്കുന്നതിനും കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുന്നുമില്ല. എന്നാല്‍ ഊര്‍ജ സംരക്ഷണം ഉണ്ട് താനും 
 • ബാറ്ററി, സെല്‍ ഫോണ്‍  ചാര്‍ജറുകളും മറ്റും ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കി ഇടാന്‍ ശ്രദ്ധിക്കുക