പ്രതീകാത്മക ചിത്രം | Photo: Getty Image
പിച്ചളപാത്രങ്ങള്‍ക്ക് വീട്ടില്‍ എന്നും പ്രത്യേകസ്ഥാനമുണ്ട്. പാത്രങ്ങള്‍ കൂടാതെ, നിലവിളക്കുകളും പിച്ചളയിലാണ് ഭൂരിഭാഗവും നിര്‍മിക്കാറ്. എന്നാല്‍, പിച്ചളപാത്രങ്ങളും മറ്റും കൃത്യമായും സമയബന്ധിതമായും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം. പിച്ചളപാത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള ഏതാനും എളുപ്പവഴികള്‍ പരിചയപ്പെടാം.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
പിച്ചളപാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് മൃദുവായ തുണികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവയില്‍ പാടുകള്‍ വീടാന്‍ സാധ്യതയുണ്ട്. കൂടാതെ, പിച്ചള പൂശിയ പാത്രങ്ങള്‍ പോളിഷ് ചെയ്യരുത്. കാരണം, കോട്ടിങ്ങിന് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട്.
കെച്അപ്പ്
അടുക്കളയില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് കെച്അപ്പ്. കെച്അപ്പിന്റെ അസിഡിക് സ്വഭാവം പിച്ചളയിലെ ക്ലാവും മറ്റ് അഴുക്കുകളും വേഗത്തില്‍നീക്കം ചെയ്യാന്‍ സഹായിക്കും. കുറച്ച് കെച് അപ് എടുത്ത് കട്ടികുറച്ച് പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക. കുറച്ചു സമയം ഇത് അങ്ങനെ തന്നെ വെച്ചശേഷം നനഞ്ഞ തുണിയുപയോഗിച്ച് വൃത്തിയാക്കിയെടുക്കാം. ക്ലാവ് കട്ടിയായി ഉണ്ടെങ്കില്‍ ഒരുമണിക്കൂര്‍ നേരം ഇത് തേച്ച് പിടിപ്പിച്ചശേഷം നനഞ്ഞ തുണി ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.
വിനാഗിരി
അസിഡിക് സ്വഭാവമുള്ള വിനാഗിരി പിച്ചളപാത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഒരു കപ്പ് വിനാഗിരിയില്‍ ഒരു ടീസ്പൂണ്‍ ഉപ്പുപൊടി ഇട്ട് അത് മുഴുവന്‍ അലിയിച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലായി കഴിയുമ്പോള്‍ പാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിക്കാം. പത്ത് മിനിറ്റ് കാത്തിരുന്നശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് കഴുകിയെടുക്കാം. ക്ലാവ് കട്ടികൂടിയതാണെങ്കില്‍ വിനാഗിരി-ഉപ്പ് പേസ്റ്റ് ഒരു മണിക്കൂര്‍ തേച്ച് പിടിപ്പിക്കാം.
വിനാഗിരിയും ഉപ്പും
ഉണങ്ങിയ ഒരു തുണികഷ്ണം എടുത്ത് വിനാഗിരിയില്‍ മുക്കിയെടുക്കുക. ശേഷം ഈ തുണി ഉപ്പ് പൊടിയിലും മുക്കിയെടുക്കുക. ശേഷം പിച്ചളപാത്രത്തിന് മുകളില്‍ നന്നായി ഉരച്ച് വൃത്തിയാക്കാം.
നാരങ്ങയും ഉപ്പും
ഒരു നാരങ്ങ രണ്ടായി മുറിച്ച് അതില്‍ ഒരു കഷ്ണമെടുത്ത് ഉപ്പുപൊടിയില്‍ മുക്കിയെടുക്കാം. ക്ലാവ് പിടിച്ച ഭാഗങ്ങളില്‍ ഇത് നന്നായി ഉരച്ചുകൊടുക്കുക. നാരങ്ങയുടെ നീര് പുറത്തേക്ക് വരുന്ന രീതിയില്‍ ഉരക്കുമ്പോള്‍ പിഴിഞ്ഞ് കൊടുക്കാം. ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി, ഉണക്കിയെടുക്കാം.
നാരങ്ങയും ബേക്കിങ് സോഡയും
നാരങ്ങ നീരും ബേക്കിങ് സോഡയും പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഇവരണ്ടും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ കൂട്ട് തയ്യാറാക്കുക. ഇത് മൃദുവായ തുണി ഉപയോഗിച്ച് പിച്ചളപാത്രത്തിന് മുകളില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ വെച്ച ശേഷം കഴുകിയെടുക്കാം.
ടൂത്ത് പേസ്റ്റ്
അഴുക്ക് പിടിച്ചിരിക്കുന്ന ഭാഗത്ത് കട്ടികുറച്ച് ടൂത്ത്‌പേസ്റ്റ് തേച്ച് പിടിപ്പിക്കുക. ഇത് ഏതാനും മിനിറ്റ് നേരത്തേക്ക് അങ്ങനെ സൂക്ഷിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം.
Content Highlights: kitchen tips, easy way to clean brass, myhome


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..