ഗ്യാസ് ബര്‍ണറിലെ അഴുക്ക് എളുപ്പത്തില്‍ വൃത്തിയാക്കാം; വീഡിയോ


പ്രതീകാത്മക ചിത്രം | Photo: canva.com/

ഇന്ന് വീടുകളിലെ അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് പാചകവാതകം. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണിത്. അതേസമയം, കൃത്യമായ ഇടവേളകളില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന അടുപ്പ് വൃത്തിയാക്കേണ്ടതും ഗ്യാസ് സിലിണ്ടറില്‍നിന്ന് അടുപ്പിലേക്ക് എത്തിക്കുന്ന ട്യൂബ് മാറ്റേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് വലിയ അപകടത്തിന് വഴിവെക്കും.

ഗ്യാസ് അടുപ്പിന്റെ ബര്‍ണറും നിശ്ചിത കാലയളവില്‍ വൃത്തിയാക്കേണ്ടതുണ്ട്. ഇത് എളുപ്പത്തില്‍ വൃത്തിയാക്കുന്നതിനുള്ള ടിപ്‌സ് പരിചയപ്പെടുത്തുകയാണ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഫുഡ് വ്‌ളോഗറായ റേഷു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റേഷു ഈ എളുപ്പവഴി പരിചയപ്പെടുത്തുന്നത്.



ഒരു പാത്രത്തില്‍ ഇളംചൂട് വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് വിനാഗിരി ചേര്‍ക്കാം. വിനാഗിരിയ്ക്ക് പകരം നാരങ്ങാനീരും ചേര്‍ക്കാം. അഴുക്ക് പുരണ്ട ബര്‍ണര്‍ ഈ വെള്ളത്തില്‍ ഇട്ടുവയ്ക്കാം. ഇതിലേക്ക് നേരത്തെ നീര് പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി കൂടി ബര്‍ണറിനൊപ്പം ഇട്ടുവയ്ക്കാം. രാത്രമുഴുവനും ഇല്ലെങ്കിലും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ബര്‍ണറുകള്‍ ഈ വെള്ളത്തില്‍ സൂക്ഷിക്കാം.

രാവിലെ ബര്‍ണറുകള്‍ സ്‌ക്രബര്‍ ഉപയോഗിച്ച് ഉരച്ച് കഴുക്കാം. ശേഷം സ്വല്‍പം ഡിഷ് വാഷിങ് ജെല്‍ ഉപയോഗിച്ചും കഴുകിയെടുക്കാം. നന്നായി കഴുകിയെടുത്തശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.

Content Highlights: viral video, easy tips to clean gas burner, myhome, kitchen tips


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented